ഭാഗം 1 ഇവിടെ വായിക്കാം
വെന്നാ തടാകമാണ് മഹാബലെശ്വറിന്‍റെ കവാടം. തടാകത്തിന്‍റെ മുകളില്‍ തുള്ളിത്തെറിക്കുന്ന മഴ. മഴ പോകാന്‍ കാത്തുനില്‍ക്കുന്ന കോടമഞ്ഞ് ഭൂമിയിലേക്കിറങ്ങി സര്‍വതിനെയും പുണരുമ്പോഴേക്കും വീണ്ടും മഴ!! മഴയും കോടമഞ്ഞും കൂടിയുള്ള ഈ കണ്ണുപൊത്തിക്കളി വെന്നാ തടാകത്തിന്‍റെ മുകളില്‍ അപൂര്‍വ്വസുന്ദരമായ കാഴ്ച ഒരുക്കി. വെന്നാ തടാകം കോടമഞ്ഞില്‍ മറയുന്നത് കണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
കോടമഞ്ഞില്‍ കൂടി മഹാബലേശ്വരിലേക്ക്
മഹാബലേശ്വര്‍ മാര്‍ക്കറ്റിലൂടെ നടക്കാം
സന്ധ്യയായപ്പോഴേക്കും ഞങ്ങളുടെ ബസ്സ് മഹാബലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തി. മഹാബലേശ്വറിലെ ജനവാസകേന്ദ്രങ്ങള്‍ ഈ മാര്‍ക്കറ്റിന് ചുറ്റുമായിട്ടാണ് നിലകൊള്ളുന്നത്. ഇവിടുത്തെ, നല്ലൊരു ശതമാനം കടകളും strawberry കൊണ്ടുള്ള ജാമുകളും ജ്യുസുകളും മറ്റും വില്‍ക്കുന്നവയാണ്. പിന്നെയുള്ളവ, കമ്പിളി ഉടുപ്പുകളും തൊപ്പിയും മറ്റും വില്‍ക്കുന്നവയും. മാര്‍ക്കറ്റിന് അത്ര അകലയല്ലാത്ത ഒരു ഹോട്ടലില്‍ check-in ചെയ്ത ശേഷം, എല്ലാവരും കൂടി നടക്കാന്‍ ഇറങ്ങി. പകല്‍ സമയങ്ങളില്‍ പല ടൂറിസ്റ്റ് സ്പോട്ടുകളില്‍ ആയിരിക്കുന്ന സഞ്ചാരികള്‍ സന്ധ്യയ്ക്ക് ശേഷം എത്തുന്നതിനാല്‍ ഈ സമയത്താണ് ]മാര്‍ക്കറ്റ് സജീവമാകുന്നത്. കെട്ടിടങ്ങളെ വേര്‍തിരിക്കുന്ന ഇടനാഴികളിലൂടെയും, ചെറുപാതകളിലൂടെയുമുള്ള നടത്തം രസകരമായിരുന്നു. കാരണം, എല്ലാ വഴികളും എത്തി ചേരുന്നത് മാര്‍ക്കറ്റില്‍ തന്നെ!! രാത്രിയില്‍ ഏതാണ്ട് പതിനൊന്നര മണിയായപ്പോഴാണ് ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരികെ ഹോട്ടലില്‍ ചെല്ലുന്നത്.
രണ്ടാം ദിവസം - പ്രഭാതം
മാനത്ത് നിന്ന് മേഘങ്ങലെല്ലാം താഴത്തിറങ്ങിയത് പോലെ മൂടല്‍ മഞ്ഞ്!! വിജനമായ മാര്‍ക്കറ്റിലൂടെ മൂടി പുതച്ച് കുറേ നേരം നടന്ന്, ഇടയ്ക്കു കണ്ട ഒരു 'ടപ്പരിയില്‍' നിന്ന് ചായയും കുടിച്ചു ഞാന്‍ ഉന്മേഷഭരിതനായി തിരികെ റൂമില്‍ എത്തുമ്പോഴേക്കും മറ്റുള്ളവര്‍ ഉണര്‍ന്ന് തയ്യാറായി തുടങ്ങിയിരുന്നു. മഹാബലേശ്വര്‍ എന്ന പേരിന് കാ രണഭൂതമായ മഹേശ്വരക്ഷേത്രം, അതിനോട് ചേര്‍ന്നുള്ള കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനം. ഒരു ദിവസവും, യാത്രയും തുടങ്ങാന്‍ ഇത്ര അനുയോജ്യമായ മറ്റേതു സ്ഥലമാണ് ഉണ്ടാവുക!!
മഹാബലേശ്വര്‍ ക്ഷേത്രവും കൃഷ്ണയുടെ ജനനവും
കാട്ടിലൂടെ ഒരു യാത്ര, തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍, വള്ളിപടര്‍പ്പുകള്‍, ഇടയ്ക്കിടയ്ക്ക് പാത മുറിച്ചു കടന്നു പോകുന്ന കുഞ്ഞരുവികള്‍. കൂട്ടിന് വീണ്ടും മഴയെത്തി. ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ കൈകളിലെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന അനുഭവം. കഴിഞ്ഞു പോയ ആയിരത്തിലേറെ വര്‍ഷങ്ങളില്‍ എത്രയോ മഹാരഥന്മാര്‍ ഭഗവല്‍ ദര്‍ശനത്തിനായി ഈ പടവുകള്‍ കയറിയിട്ടുണ്ടാകണം! ശിവാജിയേയും, സംഭാജിയെയും പോലെയുള്ള എത്രയെത്ര മറാഠാ വീരന്‍മാര്‍!!!!!!
പഴമയുടെ സൗന്ദര്യം വരച്ചിടുന്ന ക്ഷേത്രവും, മതില്‍ക്കെട്ടും, ഗോപുരവും ഏറെ ചാരുതയാര്‍ന്നതായിരുന്നു. ക്ഷേത്രത്തില്‍ കയറുവാന്‍ ആളുകളുടെ ഒരു നീണ്ട നിര. ഞങ്ങളും അതിനൊപ്പം ചേര്‍ന്നു. ദേവചൈതന്യം പ്രകാശം പരത്തി നില്‍ക്കുന്ന സ്വയംഭൂവായ ശിവലിംഗം. അപാരമായ വീതി. നമ്മുടെ ക്ഷേത്രങ്ങളിലെ പോലെ ശ്രീകോവില്‍ എന്ന സങ്കല്പം ഇല്ലാത്തത് കൊണ്ട് ശിവലിംഗത്തിന് വളരെ അടുത്തായി നിന്ന് ഒരു നിമിഷം കണ്ണടച്ചു. ആത്മനിര്‍വൃതിയുടെ, ശാന്തതയുടെ ഒരതുല്യ നിമിഷം.
ക്ഷേത്രത്തിന് പുറത്തിറങ്ങുമ്പോഴെക്ക് മഴ ശമിച്ചിരുന്നു. ഇവിടെ നിന്ന് പത്തു ചുവട് അകലെയാണ് ശിവഗംഗ ക്ഷേത്രം. ഇവിടെയാണ് കൃഷ്ണാ നദിയുടെ ഉത്ഭവം. കൃഷ്ണ മാത്രമല്ല, വെന്നയും, കൊയ്നയും, സാവിത്രിയും, ഗായത്രിയും ഭൂമീദേവിയുടെ ഞരമ്പുകളായി ഒഴുകി തുടങ്ങുന്നത് ഇവിടെ നിന്നാണ്. സാവിത്രിയുടെ ശാപത്താല്‍ കൃഷ്ണാനദിയായി ഒഴുകുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്നാണ് ഐതീഹ്യം. ഒപ്പം വെന്നയായും കൊയ്നയായും ഒഴുകുന്നത് പരമശിവനും, ബ്രഹ്മാവും ആണത്രേ. അഞ്ച് നദികളും ഭൂമിക്കുള്ളില്‍ നിന്ന് ചെറിയ ചാലുകളായി ഒഴുകി വന്ന് ഒരുമിച്ചു ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത ഒരു ഗോവിന്‍റെ വായിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നു. നദികളുടെ ഉത്ഭവസ്ഥാനമായ ഈ പുണ്യപ്രദേശത്തെ സംരക്ഷിക്കുവാന്‍ 'സിംഗന്‍' എന്ന മഹാരാജാവ് 1200-കളിലാണ് ഈ കൗതുകം പണികഴിപ്പിച്ചിട്ടുള് ളതെന്ന് ചരിത്രം പറയുന്നു. (800 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നത് കൊണ്ട് മുല്ലപ്പെരിയാറും, മഴ പെയ്തു കഴിഞ്ഞാലുള്ള തിരുവനന്തപുരവും ഒക്കെ നമ്മളെ ഭീതിപ്പെടുത്തുന്നു.)
ഒരു നദിയുടെ, അല്ല അഞ്ചു നദികളുടെ ഉത്ഭവം കാണുകയും, ഗോമുഖത്ത് നിന്ന് നദികളെ കൈകളിലെടുത്ത് ശിരസ്സിലേക്ക് തുള്ളികളായി ഇറ്റിക്കുകയും ചെയ്തപ്പോഴുണ്ടായ അനുഭൂതി അവാച്യമാണ്. അത്, കണ്ട് തന്നെ അറിയണം, തൊട്ട് തന്നെ അറിയണം!
[ ഈ അനുഭവം എല്ലാവരും നേരിട്ടറിയണം എന്നുള്ളത് കൊണ്ടായിരിക്കണം ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുണ്ടായിരുന്നില്ല !! ]
നീഡില്‍ ഹോള്‍ പോയിന്‍റ് അഥവാ ആനത്തല
നീഡില്‍ ഹോള്‍ പോയിന്‍റ് ഒരു ചെറിയ കിഷ്ക്കിന്ധയാണ്. അത്രയ്ക്കുണ്ട് വാനരന്മാരുടെ ബാഹുല്യം. ഇവിടെ നിന്ന് തിരിക്കുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ വെന്നാ തടാകം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. മഹാബലേശ്വറില്‍ നിന്ന് ഞങ്ങള്‍ മടങ്ങി തുടങ്ങിയെന്ന് പറയാം.
നീഡില്‍ ഹോള്‍ പോയിന്‍റ് അഥവാ ആനത്തല
ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു ള്ള യാത്ര പാതി പിന്നിട്ട് ഞങ്ങള്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. നീഡില്‍ ഹോള്‍ പോയിന്‍റ് ആണ് ലക്‌ഷ്യം. ഇവിടെ നിന്നാല്‍ താഴെ കൃഷ്ണാ നദി കാണാം; കൃഷ്ണാ നദി ചക്രവാളത്തിലെക്കൊഴുകി മേഘങ്ങള്‍ക്കൊപ്പം ചേരുന്നത് കാണാം!!
നീഡില്‍ ഹോള്‍ പോയിന്‍റില്‍
പമ്പ് ഹൗസ് ആണെന്ന് തോന്നുന്നു
കൃഷ്ണാ നദി ഒഴുകുന്നത് പച്ച പുതച്ച സഹ്യാദ്രിയുടെ താഴ്വാ രത്താണ്. ഞങ്ങള്‍ നില്‍ക്കുന്ന പ്രദേശം കുതിരലാടം പോലെ വളഞ്ഞാണ് നില്‍ക്കുന്നത്. ഇതിന്‍റെ ഒരു വശത്ത് ഒരു ചെറിയ അരുവി താഴേക്ക് പതിക്കുന്നു. അരുവിയുടെ ചന്തം ഒന്നടുത്തു കാണാന്‍ തീരുമാനിച്ച് അങ്ങോട് ടെക്ക് ചെന്നു. അരുവി ഒഴുക്കുന്ന വശത്ത് നിന്നാല്‍ എതിര്‍ വശത്ത്, മലയില്‍ ഒരു ദ്വാരം കാണാം. ഇതിനാലാവണം നീഡില്‍ ഹോള്‍ എന്ന പേര് വന്നത്. പക്ഷെ എനിക്കത് ഒരു 'ആനത്തല'യായിട്ടാണ് തോന്നിയത് !!
ഒരു വശത്ത് അരുവി
നീഡില്‍ ഹോള്‍ പോയിന്‍റ് ഒരു ചെറിയ കിഷ്ക്കിന്ധയാണ്. അത്രയ്ക്കുണ്ട് വാനരന്മാരുടെ ബാഹുല്യം. ഇവിടെ നിന്ന് തിരിക്കുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ വെന്നാ തടാകം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. മഹാബലേശ്വറില്‍ നിന്ന് ഞങ്ങള്‍ മടങ്ങി തുടങ്ങിയെന്ന് പറയാം.
അരുവിയുടെ മുകളില്‍ നിന്ന് പകര്‍ത്തിയത്
സുന്ദരിയായ വെന്നാ തടാകം
കഴിഞ്ഞ ദിവസം സന്ധ്യ സമയത്ത് കോടമഞ്ഞില്‍ മറഞ്ഞു നിന്ന വെന്നാ തടാകം ഇത്ര സുന്ദരിയാണെന്ന് കരുതിയിരുന്നതേ ഇല്ല. വിശാലമായ നീലത്തടാകവും, തടാകക്കരയിലെ വൃക്ഷങ്ങളും ചേര്‍ന്ന് അവര്‍ണ്ണനീയമായ കാഴ്ച്ച ഒരുക്കി നില്‍ക്കുകയാണ്.
തടാകത്തില്‍ ബോട്ടിംഗ് സൗകര്യം ഉണ്ട്. രണ്ടു ബോട്ടുകളിലായി ഞങ്ങള്‍ തടാകത്തിന് ഒരു വലത്ത് വച്ചു. അങ്ങേ കരയോടടുത്തപ്പോള്‍ അവിടെ ഒരു ഹനുമാന്‍ ക്ഷേത്രം.
വെന്നാ തടാകത്തിന്‍റെ കരയില്‍ 'ചേതക്കും', 'ഭഗത്തും','മോഗ്ലി'യും അങ്ങനെ വെളുപ്പും കറുപ്പുമൊക്കെയായി ഭംഗിയുള്ള കരുത്തന്മാരായ കുറേ കുതിരകള്‍. ഒറ്റയ്ക്കും തെറ്റയ്ക്കും കുതിരസവാരിക്കായി ഒരുക്കി നിര്‍ത്തിയിരിക്കുന്നവ. ക്യാരറ്റും, ചോളവും, കപ്പലണ്ടിയും അങ്ങനെ വഴിയോര വില്‍പ്പനക്കാര്‍ വേറെയും. വെന്നാ തടാകം തികച്ചും refreshing ആയിരുന്നു. മഹാബലേശ്വര്‍ യാത്രയെ അതൊരു വ്യത്യസ്ത തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാതെ വയ്യ.
തടാകക്കരയില്‍
തടാകക്കരയില്‍ 'ബൂട്ടാ' വില്‍പ്പനക്കാരന്‍
സ്ട്രോബറി....മ്....
മലയിറങ്ങി ഞങ്ങള്‍ തിരികെ പഞ്ച്ഗനിയിലെത്തി. 'മാപ്രോ' എന്ന ഭക്ഷ്യസംസ്കരണ കമ്പനിയുടെ ഒരു 'outlet' ന്‍റെ മുന്നിലെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി ഓരം ചേര്‍ത്തു. സ്ട്രോബറിയുടെ ഒരു പടുകൂറ്റന്‍ മോഡല്‍ ആണ് നമ്മെ അവിടെ വരവേല്‍ക്കുന്നത്. പിന്നെ നിരനിരയായി പല തട്ടുകളില്‍ അടുക്കി വെച്ചിരിക്കുന്ന ജാമും, സ്ക്വാഷും, ജ്യുസും.....അതില്‍ തൊണ്ണൂറു ശതമാനവും സ്ട്രോബറിയില്‍ നിന്നുള്ളവ, ഒറിജിനല്‍!!! രണ്ടു കുപ്പി ജാം ഞാനും വാങ്ങി.
Restaurant
ഈ 'outlet' നോട് ചേര്‍ന്ന് ഒരു റെസ്റ്റോറന്റ്റും ഉണ്ട്. അവിടുത്തെ സ്പെഷ്യല്‍ വിഭവമായിരുന്നു 'ചോക്ലേറ്റ് ബ്രൌണി'. ഉരുക്കിയൊഴിച്ച ചോക്ലേറ്റിന് മുകളില്‍ കിടിലന്‍ വാനില ഐസ്ക്രീം!! പഞ്ച്ഗനിയിലെ സുഗമുള്ള തണുപ്പില്‍ കഴിക്കാന്‍ ഇതിലും സ്വാദിഷ്ടമായൊന്നില്ല എന്നെനിക്ക് തോന്നി.
Chocolate Browny - ഫോട്ടോ സ്വല്‍പ്പം 'blur' ആയി
Go-Kart പീ...പീ..
നേരം അഞ്ചു മണിയോടടുത്തു. ഇപ്പൊ തിരിച്ചില്ലെങ്കില്‍ ചുരം ഇറങ്ങാന്‍ പ്രയാസമാകുമെന്ന് ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു.
മടക്കയാത്ര ആരംഭിച്ച് കുറച്ചു മുന്നേക്ക് ചെല്ലുമ്പോള്‍ ഒരു Go-Kart 'പാര്‍ക്ക്' കണ്ട് ഞങ്ങള്‍ വണ്ടി 'സഡന്‍ ബ്രേക്ക്' ഇടീച്ചു.സംഭവം കളിയാണെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും അപകടം പറ്റിയാല്‍ ആ പാര്‍ക്കുകാര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു കൊടുക്കണം.
Go-Kart'
മഹാബലേശ്വര്‍ വിട്ടു പോരുന്ന ദുഃഖം അവിടെ ചിലവഴിച്ച അര മണിക്കൂറില്‍ തീര്‍ത്ത് ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി. ബസ്സ് മെല്ലെ ചുരമിറങ്ങാന്‍ തുടങ്ങി. മഴമേഘങ്ങള്‍ വീണ്ടും മഹാബലേശ്വര്‍ ലക്ഷ്യമാ ക്കി നീങ്ങുന്നു. തണുത്ത കാറ്റ് ബസ്സിനുള്ളിലൂടെ കടന്നു പോയി...മനസ്സ് പറഞ്ഞു, "ഇനിയൊരു സീസണില്‍ ഞാന്‍ തിരികെ വരാം, അന്ന് നീ എനിക്കായി സ്ട്രോബറികള്‍ പാകമാക്കി നിര്‍ത്തണം"
****************************************
സ്വല്‍പ്പം താമസ്സിച്ചുവെന്നറിയാം. ക്ഷമ ചോദിച്ചു കൊണ്ട് അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുന്നു.
ReplyDeleteകുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗിലേയ്ക്ക് വരുന്നത്. മഹാബലേശ്വരം കൊള്ളാം. ഇനി ഒന്നാം ഭാഗം നോക്കട്ടെ
ReplyDeleteഒന്നാം ഭാഗവും വായിചെന്നറിഞ്ഞപ്പോള്‍ സന്തോഷം. :-)
Deletemanoharam,,,
ReplyDeleteThanks Jasmine.
Deleteസൂപ്പർ...!
ReplyDeleteനീണ്ടയൊരു മധുവിധുവിന് ശേഷം...
ഞങ്ങളൊന്നും കാണാത്ത കാടിന്റേയും,ആറിന്റേയും,നാടിന്റേയുമൊക്കെ ഭംഗികൾ മുഴുവൻ ആവാഹിച്ചിവിടെ അവതരിപ്പിച്ചതിൽ അതിയായ ആഹ്ലാദമുണ്ട് കേട്ടൊ സിബു
നന്ദി മുകുന്ദേട്ടാ..
Deleteആദ്യ ചിത്രത്തില്‍ തന്നെ വിവരണം കൂടാതെ തന്നെ മഞ്ഞിന്റെ തണുപ്പ് നന്നായി അനുഭവപ്പെട്ടു. പിന്നീട് ആ ചോളത്തിന്റെ ഇരിപ്പ് കണ്ടപ്പോഴാണ് അല്പം ആശ്വാസം തോന്നിയത്.
ReplyDeleteതണുപ്പുള്ള ഒരു യാത്ര കഴിഞ്ഞെത്തിയ തോന്നല്‍.
റാംജി, പിന്നീട് ഞാന്‍ ഒരിക്കല്‍ കൂടി പോയി. മഴ മാത്രമുള്ള സമയത്ത്. ഹൂ...തണുപ്പ് ആലോചിക്കാന്‍ കൂടി വയ്യ !!
Deleteതകർത്തു സിബു. സത്യം പറഞ്ഞാൽ ഒന്നു് പോവാൻ തോന്നുന്നുണ്ടു്. എസ്പെഷ്യല്ലി, ആദ്യത്തെ ഫോട്ടോ കിടിൽ ആയി.
ReplyDeleteപോവ്വാന്‍ തയ്യാറെടുക്കുമ്പോള്‍ പൂനെ വഴി വരൂ..
Delete...എത്രയെത്ര നല്ലനല്ല കാഴ്ചകൾ.... അവിടെയൊക്കെ പോയി നേരിൽക്കണ്ട പ്രതീതി. സുന്ദരമായ ഫോട്ടോകളും അതിനനുസരിച്ച വിവരണവും.. വളരെവളരെ നല്ലത്.....
ReplyDeleteനന്ദി, വായനക്കും ആസ്വാദനത്തിനും.
DeleteManoharam Sibu....
ReplyDeletethanks Gopi
Deleteതോരാത്ത മഴയത്ത് നടന്നു മതിവരാത്ത വഴികളിലൂടെ ഒരിക്കല്‍ കൂടി എന്നെ കൊണ്ട് പോയതിനു നന്ദി.....ചിത്രങ്ങളും വിവരണവും അടിപൊളി സിബു ചേട്ടാ...
ReplyDelete:-)
Deleteനന്നായിട്ടുണ്ട് ,,,,,,,,,,,, സദാ
ReplyDeleteതാങ്ക്സ് ഡാ.
Deleteഎന്തു ഭംഗിയുള്ള ചിത്രങ്ങള്‍... ഭൂമിയിലാണോ എന്ന് സംശയിച്ചാല്‍ എന്നെ കുറ്റം പറയരുത്....
ReplyDeleteഎങ്കിലും എനിക്കിഷ്ടം ആ ചെണ്ടുമല്ലി വിരിയുന്ന ഫോടോ ആണ്...
ഭൂമിയില്‍ അങ്ങനെ എത്രയെത്ര സുന്ദരസ്ഥലങ്ങള്‍. മനുഷ്യന്‍ നശിപ്പിക്കാതിരുന്നെങ്കില്‍!!
Deleteകൂട്ടുകാരാ..
ReplyDeleteപൂനെയിൽ 12 വർഷം ജീവിച്ചു.പലപ്പോഴും പോകണമെന്നു വിചാരിച്ച ഇടം..!
മറ്റിടങ്ങളിൽ കറങ്ങുമ്പോഴും ഈ ആഗ്രഹം നടക്കാതെ പോയി. ദാ ഇപ്പോ അതും നടന്നു..!
മിഴിവുള്ള ചിത്രങ്ങളും,സുഖമുള്ള വിവരണവും..!
ആശംസകളോടെ..പുലരി
12 വര്‍ഷം ഇവിടെ ഉണ്ടായിട്ടും പോകാതിരുന്നത് തീര്‍ച്ചയായും നഷ്ട്ടം തന്നെയാണ്. അതിന്‍റെ വിടവ് നികത്താന്‍ ഒരു ശതമാനമെങ്കിലും ഈ ബ്ലോഗ്ഗിനു സാധിച്ചെങ്കില്‍ ഒരുപാട് സന്തോഷം.
Deleteബ്ലോഗില്‍ നിന്ന് വല്ലാതെ അകന്നു പോകുന്നു, ജി മെയിലില്‍ വന്ന് കമന്റില്‍ നിന്നാണു ഇന്നെവിടെ എത്തിയത്, വരവു വെറുതെയായില്ല, നന്ദി,
ReplyDeleteവരവിനു താങ്ക്സ്.
Deleteആഘോഷങ്ങൾ പ്രക്രിതിക്കൊപ്പമാവുമ്പോൾ കൂടുതൽ മനോഹരമാവും ചിത്രങ്ങളും വാക്കുകളും മനോഹരം...
ReplyDeleteതീര്‍ച്ചയായും :-)
Deleteസുഹൃത്തേ നല്ലൊരു യാത്രാ വിവരണം....ചിത്രങ്ങള്‍ മനോഹരം..book shelf gadget വായനയെ തടസപെടുതുന്നുടോ എന്ന് ഒന്ന് ശ്രദ്ധിക്കുമല്ലോ,കുറച്ചു ഭാഗം മറഞ്ഞ പോലെ തോന്നി..
ReplyDeletebook shelf gadget പ്രശ്നമുണ്ടാക്കുന്നെന്നു അറിഞ്ഞിരുന്നില്ല. അത് ശരിയാക്കിയിട്ടുണ്ട്. താങ്ക്സ്.
Deleteവായനക്ക് നന്ദി.
ചോക്ലേറ്റ് മലകളിൽ വാനില ഉരുക്കി ഒഴിച്ചപോലുള്ള നാട്ടിലിരുന്ന്, വാനിലയിൽ ചോക്ലേറ്റ് ഉരുക്കി ഒഴിച്ചു കഴിക്കാൻ സുഖമുണ്ടല്ലേ ?
ReplyDeleteഅതൊരു സംഭവമാണ് ചേട്ടാ. അത് അവിടിരുന്നു കഴിച്ചു തന്നെ അറിയണം. കഴിക്കുന്ന ആക്രാന്തം കൊണ്ട് നല്ല ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയില്ല ;-)
Deleteനല്ല വിവരണം...നല്ല ചിത്രങ്ങള്‍..ശരിക്കും ചിത്രങ്ങള്‍ തന്നെ കഥ പറഞ്ഞു
ReplyDeleteവായിച്ചല്ലോ അല്ലെ..??!!അതോ പടം കണ്ടിട്ട് പോയോ?
Deleteനല്ല വിവരണം മനോഹരമായ ചിത്രങ്ങൾ..... നമുക്ക് 'ഇരിപ്പിടത്തിൽ' കാണാം....എല്ലാ ഭാവുകങ്ങളും.....
ReplyDeleteതാങ്ക്സ് ചേട്ടാ.
Deleteമനോഹരമായ ചിത്രങ്ങളും വിവരണവും...
ReplyDeleteസിബുവിനെ ഇപ്പോള്‍ ബ്ലോഗിലൊന്നും കാണുന്നില്ലല്ലോ...
നന്ദി കുഞ്ഞൂസ്.
Deleteപണിത്തിരക്കായത് കൊണ്ടാണ് ബ്ലോഗ്ഗില്‍ സമയം കുറഞ്ഞത്.(ഓഫീസില്‍ നിന്ന് തുറക്കാന്‍ പറ്റുന്നില്ല :-) )
ചിത്രങ്ങളും വിവരണവും നന്നായി
ReplyDeleteവിവരണം കൊളളാം. മനോഹരമായ ചിത്രങ്ങളും..
ReplyDeleteശരിക്കും എഴുത്തിനു കൂടെ ചിത്രങ്ങളും കൂടി ആയപ്പോള്‍ ചുളുവില്‍ ഒരു യാത്ര ചെയ്ത പ്രതീതി..നന്നായിരിക്കുന്നു ട്ടോ. അഭിനന്ദനങ്ങള്‍ ..ആശംസകള്‍.
ReplyDeleteരണ്ടു ഭാഗവും വായിച്ചു. നല്ല അനുഭവം ല്ലേ? ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
ReplyDeleteപുതിയ പോസ്റ്റ് എപ്പോളാ?