Saturday, October 2, 2010

വരി: ഉണ്ടച്ചക്കര

രംഗം 1:
"നീ വരുന്നോടാ കൊച്ചേ ആശുപത്രിയില്‍ പോകാന്‍? നിന്‍റെയമ്മ പ്രസവിച്ചു. "
അമ്മുമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് മൂന്ന്...!

"വേണ്ട, ഇവനെ പിന്നെ കൊണ്ടുപോകാം.. " 
അപ്പൂപ്പന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ ബഹളം തുടങ്ങി,

"പറ്റില്ല, പറ്റില്ല..ഞാനും വരും..എനിക്കും കാണണം പൂച്ചക്കുട്ടിയെ.."

"പൂച്ചക്കുട്ടിയോ..?!!" എന്ന അര്‍ത്ഥത്തില്‍ അമ്മുമ്മ ഒന്ന് തിരിഞ്ഞു നിന്നു.

വടക്കേതിലെ ആളില്ലാത്ത വീട്ടില്‍ വലിയൊരു തൊഴുത്തുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ തൊഴുത്തില്‍ സ്ഥിരമായി പൂച്ച പ്രസവിക്കും. അപ്പൊ അമ്മ പറയും..
"മക്കളെ, അവിടെ പൂച്ച പ്രസവിച്ചു കിടപ്പുണ്ട്...അങ്ങോട്ട്‌ പോവ്വല്ലേ.."
ചെറുപ്പം മുതലേ അമ്മ പറയുന്നതെന്തും അനുസരിക്കുന്നത് കൊണ്ട് അമ്മ കാണാതെ, ചേട്ടന്‍ എന്നേം കൊണ്ട് പമ്മി പമ്മി പൂച്ച പ്രസവിച്ചിട്ട കുഞ്ഞുങ്ങളെ കാണാന്‍ പോകും. നല്ല കുഞ്ഞു പൂച്ചക്കുട്ടികള്‍..!!
                  അങ്ങനെ 'പ്രസവം' എന്ന് കേള്‍ക്കുമ്പോള്‍ അത് പൂച്ചക്കുട്ടിയായിരിക്കും എന്നാണെന്‍റെ വിചാരം..!!
അമ്മുമ്മ ഒന്ന് ഞെട്ടിയോ..!? ഞെട്ടിയെന്നു തോന്നുന്നു...എന്നിട്ട് ഒരു ചെറു ചിരിയുമായിട്ടു പറഞ്ഞു..
"ആ..നല്ല ഒന്നാന്തരം ഒരു ആണ്‍ പൂച്ചയാ.."
അമ്മുമ്മയുടെ മറുപടി കേട്ടപ്പോള്‍ ഞാനുറപ്പിച്ചു..
"എന്‍റെയമ്മ നല്ലൊരു പൂച്ചക്കുട്ടിയെ പ്രസവിച്ചു.."
                   ആശുപത്രി വരാന്തയില്‍ എത്തിയപ്പോള്‍ അമ്മായി ഫ്ലാസ്ക്കുമായി പോകുന്നു. അമ്മാവിയും പറഞ്ഞു..
"മോന് കളിക്കാനൊരു ആളായല്ലോ.."
അതും കൂടി കേട്ടപ്പോള്‍ സന്തോഷം ഇരട്ടിയായി..
"എനിക്ക് കളിക്കാന്‍ വേണ്ടിയാ അമ്മ പൂച്ചക്കുട്ടിയെ പ്രസവിച്ചിരിക്കുന്നത്.."
                 മുറിയിലേക്ക് കയറുമ്പോള്‍ അമ്മ കൈയാട്ടി വിളിച്ചു. തൊട്ടിലിലേക്ക് ചൂണ്ടി കാണിച്ചിട്ട്, 
"ഇങ്ങ് വാ...നോക്കിയേ ഇതാരാന്ന്.."
വിടര്‍ന്ന ചിരിയുമായി ഞാന്‍ പറഞ്ഞു.."എനിക്കറിയാം..പൂച്ചക്കുട്ടിയല്ലേ...?"
അമ്മയും സമ്മതിച്ചു.."നോക്കിയേ പൂച്ചക്കുട്ടിയെ ഇഷ്ട്ടമായോന്ന്‍..."

എത്തി വലിഞ്ഞ് ഞാന്‍ തൊട്ടിലിലേക്ക് നോക്കി..
"ഇതെന്താ..ഇത് പൂച്ചക്കുട്ടിയല്ലല്ലോ..!!" ഞാന്‍ ചിണുങ്ങി..
എന്‍റെ ചിണുങ്ങല് കണ്ടപ്പോള്‍ അമ്മക്ക് കാര്യം മനസ്സിലായി, അമ്മ സമാധാനിപ്പിച്ചു.
"നല്ല പൂച്ചക്കുടിയെ പോലത്തെ കുഞ്ഞല്ലേ..ഇത് മോന്‍റെ അനിയന്‍ കുഞ്ഞാ, മോന് കളിക്കാന്‍ വേണ്ടി അമ്മ മേടിച്ചതാ.."
'കളിക്കാന്‍' എന്ന് കേട്ടപ്പോള്‍ സമാധാനമായി, വീണ്ടും എത്തി വലിഞ്ഞ് തോട്ടിലിലേക്ക് നോക്കി.
             ഒരു തക്കിടിമുണ്ടന്‍, തടിമാടന്‍..!! ഞാന്‍ അവന്‍റെ കാലില്‍ ഒന്ന് തൊട്ടു. ഉറങ്ങി കിടക്കുകയായിരുന്ന അവന്‍ കണ്ണ് തുറന്നു എന്നെ തുറിച്ചു നോക്കി. എന്നിട്ട് കാലു കുടഞ്ഞൊരു തൊഴി. കൃത്യം എന്‍റെ മൂക്കില്‍. ഞാന്‍ കരയാന്‍ തുടങ്ങുന്നതിനു മുന്നേ അവന്‍ വലിയ വായില്‍ കാറാനും തുടങ്ങി. എന്‍റെ കരച്ചില്‍ താനേ നിന്നു.
"നീ കുഞ്ഞിനെ ഉപദ്രവിച്ചോടാ..??!" അമ്മയുടെ വഴക്കും കൂടിയായപ്പോള്‍ അവന് നല്ലൊരു ഇടി കൊടുത്തിട്ട് പോരാന്‍ തോന്നി; ഇടിച്ചില്ല..അമ്മ കണ്ടാല്ലോ..!
മനസ്സില്‍ പറഞ്ഞു, "നീയങ്ങ് വീട്ടിലേക്ക് വന്നേരെടാ.."

രംഗം 2:
"നീ വരുന്നോടാ ആശുപത്രിയില്‍ പോകാന്‍? നിന്‍റെ കുഞ്ഞമ്മ പ്രസവിച്ചു. "
അമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിമൂന്ന്.

"ഇല്ലമ്മേ..അമ്മ പൊയ്ക്കോ.." 
ഇത് പറയുമ്പോള്‍ ഒരു കള്ളച്ചിരിയുമായി മനസ്സില്‍ പറഞ്ഞു..
"ഇന്നെങ്കിലും ആ ഉണ്ടച്ചക്കര ഭരണി കണ്ടു പിടിക്കണം" 
                    ഉണ്ടച്ചക്കര ഞങ്ങളുടെ വീക്നെസ് ആണെന്ന് അറിയാവുന്നത് കൊണ്ട് അമ്മ അതിവിദഗ്ദ്ധമായി അത് പാത്തു വയ്ക്കും. അതിനേക്കാള്‍ വിദഗ്ദ്ധമായി ഞങ്ങള്‍ അത് കണ്ടു പിടിക്കുന്നത്‌ കൊണ്ട് അമ്മ സ്ഥിരമായി അതിന്‍റെ സ്ഥാനം മാറ്റും. കഴിഞ്ഞ തവണ അമ്മ പുറത്തു പോയപ്പോള്‍ ഭരണി കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇത്തവണ എങ്ങനേം കണ്ടുപിടിച്ചേ  പറ്റൂ..
അമ്മ പുറത്തു പോയതും, അടുക്കളയില്‍ ലൈറ്റ് പോലും ഇടാതെ ചിമ്മിനിക്കുള്ളിലൂടെ വരുന്ന ചെറിയ വെട്ടത്തില്‍ ഞാന്‍ പണി തുടങ്ങി. നേരം കുറെയായിട്ടും ഒരു രക്ഷയുമില്ല..!! സാധാരണ ഇങ്ങനെയുള്ള 'തപ്പലുകലിലാണ്' പല പല ബേക്കറി ഐറ്റംസും പൊങ്ങി വരുന്നത്. ഇത്തവണ അതുപോലുമില്ല..! ഊര്‍ജസ്വലമായി പണി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അടുക്കളയിലെ ലൈറ്റ് വീണു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വലിയ കഷ്ണം ഉണ്ടച്ചക്കരയുമായി അനിയന്‍ നിന്നു കൊഞ്ഞനം കുത്തുന്നു.
"ഇതെവിടെയാടാ ഇരിക്കുന്നെ..??!!"
"പറയില്ലാ..." എന്നും പറഞ്ഞവന്‍ തലയാട്ടി.
"എന്നാ കുറച്ചെനിക്ക് താടാ.." കെഞ്ചി നോക്കി...
"തരൂല്ലാ..." അവന്‍ വീണ്ടും തലയാട്ടി.
നോ രക്ഷ..! സാമം കഴിഞ്ഞു. ദാനവും ഭേദവും ഇല്ല..നേരെ ദണ്ഡത്തിലേക്ക്..!
"നിക്കെടാ അവിടെ.."
അവന്‍ ഓടി..പുറകെ ഞാനും.
വീടിന് രണ്ടു വലത്ത് കഴിഞ്ഞു. മൂന്നാമത്തെ വലത്തിന് മുറ്റത്ത്‌ നിന്ന പ്ലാവിന്‍റെ വേരില്‍ തട്ടി അവന്‍ മൂക്കും കുത്തി താഴെ..! 
അവന്‍റെ കരച്ചില് കേട്ട് അയലത്തുകാരെല്ലാം ഓടി കൂടി. നെറ്റിക്കും കൈമുട്ടിലും എല്ലാം ചോര ഒലിപ്പിച്ച് നിന്ന അവനെ കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്മാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ പോയ ചേട്ടന്മാര് തിരിച്ചു വന്ന് പറഞ്ഞു...
"അവന്‍റെ കൈ ഒടിഞ്ഞു. അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ.."
             വൈകുന്നേരം ആശുപത്രിയില്‍ പോയപ്പോള്‍ കൈയ്യില്‍ പ്ലാസ്ടറും, നെറ്റിയില്‍ ബാണ്ട്-ഐടും ഒക്കെയായി കിടക്കുകയാണവന്‍. കഷ്ട്ടമായി പോയല്ലോ എന്ന് മനസ്സില്‍ വിചാരിക്കുമ്പോളേക്കും അമ്മ ചോദിച്ചു;
"രണ്ടും കൂടി എന്തായിരുന്നെടാ പരിപാടി? ഇതെങ്ങനെ പറ്റിയതാ??"

"അത്...അമ്മേ..." എന്നൊക്കെ വിക്കി വിക്കി നില്‍ക്കുമ്പോള്‍..

"ഉണ്ടച്ചക്കര കൊടുക്കാഞ്ഞതിന് അണ്ണന്‍ എന്നെ തള്ളിയിട്ടതാണമ്മേ.."
കണ്ണില്‍ ചോരയില്ലാതെ അവന്‍ പറഞ്ഞു കളഞ്ഞു.
തീര്‍ന്നില്ലേ കഥ !! നിര്‍ത്താതെയുള്ള അമ്മയുടെ ശകാരം പറച്ചിലിനിടയില്‍ ഞാനവന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, മനസ്സിലല്ല...ചെവിയില്‍..
"നീയങ്ങ് വീട്ടിലേക്ക് വന്നേരടാ.."

ചിത്രം കടപ്പാട് : ഗൂഗിള്‍ 

65 comments:

  1. രംഗം 1-നെ കുറിച്ച്: അണ്ണന്‍റെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കിട്ടിയ ഒരു thread,കൂടെ എന്‍റെ കുഞ്ഞു അനുഭവും ചേര്‍ത്ത്...

    ReplyDelete
  2. മനസ്സില്‍ പറഞ്ഞത് തന്നെ എഴുതണം അല്ലെടാ ഉവ്വേ
    എന്നിട്ട വേണം ടെ ലവനുണ്ടല്ലോ ആ കേശവന്‍ നായര്‍ അവന്‍ ഭയങ്കര തെറി വിളിക്കാരനാണ് എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കാന്‍ അല്ലെടാ

    മാന്യമായ ഒരു അഭിപ്രായം ദാ പിടിച്ചോ അളിയാ തകര്‍പ്പന്‍
    ഒന്നാം നമ്പര്‍

    ReplyDelete
  3. നന്നയിരിക്കുന്നു.മനോഹരം. രസിച്ചു

    ReplyDelete
  4. ഇതൊരു രസികന്‍ പോസ്റ്റ്‌ സിബു..
    ആശംസകള്‍

    ReplyDelete
  5. വളരെ രസകരമായി അനുഭവം, പ്രസവം എന്നു കേട്ടാൽ പൂച്ചയെ ആണ് എനിക്കും ഓർമ്മ വരിക. ശർക്കരയുണ്ടക്കാര്യവും നന്നായി, നല്ല സുഖമുണ്ട് എഴുത്തിന്

    ReplyDelete
  6. കുട്ടിക്കാലം എത്ര രസകരമാണ്‌. അനിയന്‍വാവ‌യെ കാണാന്‍ ആശുപത്രിയിലേയ്ക്ക് പോയതും, ഉണ്ടശര്‍ക്കരക്കു വേണ്ടി വഴക്കിട്ടതും എല്ലാം വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. നിഷ്കളങ്കമായ ഒരു കൊച്ചു കുഞ്ഞിനെ ഇതിലൂടെ കാണാന്‍ സാധിച്ചു.

    "നീയങ്ങ് വീട്ടിലേക്ക് വന്നേരടാ.." എന്ന് ഇപ്പോഴും ആ തക്കുടുമുണ്ടന്‍ പൂച്ചക്കുട്ടിയോട് പറയാറുണ്ടോ?

    ReplyDelete
  7. എന്നിട്ടീ തക്കിടിമുണ്ടന്‍ ഇപ്പോ ഇവിടെയുണ്ട്??

    ReplyDelete
  8. ജനിച്ചപ്പോഴേ തക്കിടി മുണ്ടന്‍ തടിമാടന്‍ !കൊള്ളാം.നല്ല പോസ്റ്റ്‌

    ReplyDelete
  9. കളിക്കാൻ ഒരാളായി!!
    സൂപ്പർ പോസ്റ്റ് സിബു.

    ReplyDelete
  10. @ വായാടി : ഇപ്പൊ അവന്‍റെ ഒരു കൈ അകലത്തില്‍ നിന്നെ ഞാന്‍ പറയൂ..(അവന്‍ എന്‍റെ ഇരട്ടിയുണ്ട്‌ !! )

    @ ചാണ്ടിക്കുഞ്ഞ് :തക്കിടിമുണ്ടന്‍ ഇപ്പൊ ഗള്‍ഫില്‍ Accountant ആയിട്ട് ജോലി ചെയ്യുന്നു. :-)

    ReplyDelete
  11. രസകരമായ ഒരു post..
    എന്റെ അനിയനുമായി ഇപ്പൊഴും ഇതേ കാ‍ര്യങ്ങൾ ഞാൻ ചെയ്യാറുന്ട്...
    ശരിക്കും രസിച്ചു ചേട്ടാ....

    ReplyDelete
  12. ദുഷ്ടാ, മുഴുവനും എഴുതിയിട്ടില്ല ,അതിനു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വേറൊരുത്തന്‍ ഉണ്ടച്ചക്കര മോഷ്ട്ടിച്ചു എട്തുകൊണ്ട് പോകുമ്പോള്‍ പിടിക്കാനായി ഓടിയപ്പോഴും ഒടിഞ്ഞത് വീണ്ടും എന്റെ കയ്യി ....അതുകൂടി എഴുതി ചേര്‍ക്കു ചേട്ടാ .......എന്തായാലും കൊള്ളാം പഴയ കാര്യങ്ങള്‍ എപ്പോള്‍ ഒരു ഫ്ലാഷ്ബാക്ക് ആയി മനസ്സില്‍ വരുന്നു ...വേണെമെങ്കില്‍ പുതിയ ടോപ്പിക്ക് ഞാന്‍ പറഞ്ഞു തരാം ............??????????????????

    ReplyDelete
  13. ക്കിടിമുണ്ടന്‍ സിബു ,,,അനുഭവം കലക്കി .. അപ്പൊ സിബുവിനെന്നാ പൂച്ചക്കുട്ടി ഉണ്ടാകുന്നെ

    ReplyDelete
  14. കൊള്ളാം.. നല്ല രസായിട്ടുണ്ട് അവതരണം.

    ReplyDelete
  15. ഇപ്പോ തക്കിടി മുണ്ടന്‍ എവിടെ സിബു?
    നല്ല ഭംഗിയുള്ള പോസ്റ്റ്‌. ഒഴുകി ഒഴുകി പോകുന്നു. നന്നാക്കി. ഉണ്ട ശര്‍ക്കരയും പൂച്ച്ചപ്രസവം കാണലും എല്ലാം പ്ഴയകാലത്തിലെക്ക് കൂട്ടിക്കൊണ്ടു പോയി.

    ReplyDelete
  16. ഉണ്ടചക്കരയേക്കാളും മധുരമുള്ള എഴുത്ത്...
    അഭിനന്ദനങ്ങൾ...

    അനിയൻ ബാവയുടേയും,ചേട്ടൻ ബാവയുടേയും ബാല്യകാല കളിവിളയാട്ടങ്ങളും,സ്മരണക്കളും അതിചാരുതമായി വർണ്ണിച്ച് ,സിബു ബുലോഗത്തിലെല്ലാവരുടേയും കൊതി പറ്റിയിരിക്കുന്നൂ

    ReplyDelete
  17. രസകരമായ കുട്ടിക്കാലം!നന്നായി എഴുതി കേട്ടോ!!!

    ReplyDelete
  18. സിബു -എത്ര നല്ല പോസ്റ്റ്‌ !!!,

    വായിച്ചപ്പോള്‍ ഇവിടെ വീട്ടില്‍ പാച്ചു പറയുന്നപോലെ ,തോന്നി .എല്ലാ കുരുത്തക്കേടും ചെയുന്നത് ജോആവും ,എന്നിട്ട് വഴക്ക് കിട്ടുന്നത് പാച്ചുവിനും .
    കൈ ഒടിഞ്ഞ കാര്യം വായിച്ചപോള്‍ ഒരു കാര്യം പറയാം ,,ജോ കുട്ടന് നാല് ദിവസം പ്രായം ആയിരുന്നപോള്‍ ,ഒരു ദിവസം ,ഞാനും ,എന്‍റെ അമ്മയും കൂടി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നു,പെട്ടന്ന് അമ്മെ എന്ന് വിളിക്കുന്ന കേള്‍ക്കാം ,ഞാന്‍ നോക്കുമ്പോള്‍ മൂന്നര വയസ് ക്കാരി പാച്ചു , ജോ നെ കൈയില്‍ എടുത്തു കൊണ്ട് നില്‍ക്കുന്നു .അത് കണ്ട ഭയം കാരണം എനിക്കും എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു,ഞാന്‍ പതുക്കെ അവളുടെ അടുത്ത് ചെന്ന് കൊച്ചിനെ കൈയില്‍ വാങ്ങിയപോള്‍ അവള് പറഞ്ഞത് ഇതുപോലെ ആയിരുന്നു .

    അനക്കം ഉള്ള ഒരു പാവക്കുട്ടി ,അത് എന്നോട് ചേര്‍ന്നു ഇരിക്കും ,അങ്ങനെ പറഞ്ഞ ആള്‍ , ഇപ്പോള്‍ രണ്ടുപേരു നേരില്‍ കണ്ടാല്‍ അടി ആണ് .എത്ര വഴക്ക് കൂടിയാലും ,ചേച്ചിയും ,അനിയനും ഒരു നിമിഷം കാണാതെ ഇരിക്കാന്‍ പറ്റില്ല .

    ഈപോസ്റ്റ്‌ നു ആ തക്കുടുമുണ്ടന്‍ പൂച്ചക്കുട്ടിഎഴുതിയ ,കമന്റ്‌ വായിച്ചു . രണ്ടുപേരും വലിയ കൂട്ടുക്കാര്‍ ആണല്ലേ ?

    ReplyDelete
  19. ഞാന്‍ കരയാന്‍ തുടങ്ങുന്നതിനു മുന്നേ അവന്‍ വലിയ വായില്‍ കാറാനും തുടങ്ങി. എന്‍റെ കരച്ചില്‍ താനേ നിന്നു

    ha..ha..ha
    ithu class :)

    ReplyDelete
  20. നല്ല ഒന്നാംതരം ഉണ്ടചക്കര പോസ്റ്റ്.congrats

    ReplyDelete
  21. സിബുച്ചേട്ടാ,
    പോസ്റ്റ്‌ ഒരുപാട് നന്നായിട്ടുണ്ട്. എന്നാലും നമ്മുടെ പാവം സിജുവിനെ ഇങ്ങനെ വില്ലനാക്കണ്ടായിരുന്നു. ഇതിന്‍റെ സത്യാവസ്ഥ അറിയണമെങ്കില്‍ സിജു പുതിയ ബ്ലോഗ്‌ തുടങ്ങേണ്ടി വരും !!

    ReplyDelete
  22. എനിക്കും രണ്ടു വയസ്സിനു താഴെയുള്ള ഒരു അനിയന്‍ ഉണ്ട്. ഇത് തന്നെയായിരുന്നു പരിപാടി. തല്ലു കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും.

    എന്നാലും...
    സിബു ആയോണ്ട് എനിക്കങ്ങോട്ടത്ര വിശ്വാസം പോരാ. തീയുണ്ടാകാതെ പുകയുണ്ടാവില്ലല്ലോ?

    ReplyDelete
  23. ഓ, വിട്ടുപോയി... സിബൂ, രസകരമായി പറഞ്ഞു.

    ReplyDelete
  24. Sheela Krishnan NairOctober 5, 2010 at 12:20 PM

    congratssssssss.........ഇതൊന്നു വായിച്ചു മുഴുവനാക്കാന്‍ കുറെ പാടുപെട്ടു....ചിരി കാരണം.....

    ReplyDelete
  25. ഒരു ചേട്ടന്‍റെ ക്രൂരതക്കെതിരെ ഈ അനിയനെ സപ്പോര്‍ട്ട് ചെയ്യുക ,എന്‍റെ ഫോര്‍മാറ്റ്‌ ISS Space സിജു ................................

    ReplyDelete
  26. ബാല്യകാല സ്മരണകള്‍ ! നര്‍മ്മത്തില്‍ പൊതിഞ്ഞ അവതരണം അസ്സലായി..

    ReplyDelete
  27. മധുരമുള്ള കുട്ടിക്കാലം-രസകരമായി എഴുതി

    ReplyDelete
  28. മനസ്സിൽ തോന്നീത് എഴുതിയിട്ടേ പോകുന്നുള്ളൂ. ഇന്നസെന്റ് പോസ്റ്റ് എന്ന് വിശേഷിപ്പിക്കാല്ലേ? രസ്സായിട്ടുണ്ട്. ഇത് വായിച്ചിട്ട് സിബുചേട്ടന് ഇത്തിരി മധുരം തരാതെ പോകാൻ തോന്നുന്നില്ല. ദാ പിടിച്ചോ

    ReplyDelete
  29. ആ ഹാ.. ഇത് രസകരമായിരിക്കുന്നല്ലോ.. രംഗം ഒന്നും രംഗം രണ്ടുമായുള്ള ബന്ധം .. ഒരേ വിധത്തില്‍ അവസാനിപ്പിച്ചത് സൂപ്പറായി.

    "നീയങ്ങ് വീട്ടിലേക്ക് വന്നേരെടാ.."

    ReplyDelete
  30. നല്ലൊരു നിഷ്കളങ്കന്‍ പോസ്റ്റ്.തക്കിടിമുണ്ടന്‍ കുഞ്ഞനിയനും,ഉണ്ടച്ചക്കര കൊതിയന്‍ അണ്ണനും നന്നായി ചിരിപ്പിച്ചു.:)

    ReplyDelete
  31. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. നന്നായിരിക്കുന്നു. ശൈശവത്തിന്റെ നിഷ്കളങ്കത. ഓര്‍മ്മയിലെ "മധുരിക്കുന്ന നോവിന്റെ" സുഖം എന്നൊക്കെ പറയാം. നല്ല അവതരണം.

    ReplyDelete
  32. ഉണ്ട ചക്കരയും അനിയനുമായുള്ള ക്ളാഷും എല്ലാം രസകരമായ് അവതരിപ്പിച്ചു സിബു..കുട്ടിക്കാലത്തിലേക്ക് കൂട്ടികൊണ്ട് പോയതിനു ഒരുപാട് നന്ദി..

    ReplyDelete
  33. നര്‍മ്മത്തില്‍ ചാലിച്ചെഴുതി ..ആദ്യരംഗം വായിച്ചപ്പോല്‍ ലോലമായ ഒരു മനസ്സായി മാറി രണ്ടാം രംഗം ഒരു കുസൃതി നിറഞ്ഞതും.. വീട്ടില്‍ ഉമ്മയില്ലാത്ത സമയത്ത് അനുജത്തിയെ കൂട്ട് പിടിച്ച് അടുക്കളയിലെ മുക്കു മൂലകളില്‍ തേങ്ങായടക്കം ബേക്കറി സാധനങ്ങള്‍ തപ്പി നടന്ന് (കട്ട്)തിന്നുന്നതോര്‍ത്തു പോയി...

    ReplyDelete
  34. ഈ ഭൂമീലുള്ള അനിയന്മാരും അനിയത്തിമാരും ഒക്കെ ആദ്യം നമ്മളെ ഇടിയ്ക്കുമല്ലേ? പിന്നെ നമ്മൾ ഉന്തിയിട്ടു, അടിച്ചു, പിച്ചി, മാന്തി എന്നൊക്കെ പറയുമല്ലേ? എനിയ്ക്കു സമാധാനമായി. അരപ്രാണനായ ഞാൻ കൊണ്ടിട്ടുള്ള അടിയ്ക്കും ഇടിയ്ക്കും ഒന്നും കണക്കില്ല.

    നല്ല് പോസ്റ്റ്. ഉണ്ടച്ചക്കരയേക്കാൾ മധുരം!
    ഇഷ്ടമായി.

    ReplyDelete
  35. സിബു നന്നായിട്ടുണ്ട്


    (നൂറനട്ടില്‍ എവിടെയാ ഞാന്‍ മാവേലിക്കരയാണ്)

    ReplyDelete
  36. കുറുമ്പും,സ്നേഹവും അലിയിച്ചുണ്ടാക്കിയ ശര്‍ക്കര പോസ്റ്റ്‌ രുചികരമായി.
    വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥകള്‍ ഓര്മ വന്നു..

    ReplyDelete
  37. വനക്കാരെ അവരുടെ രസകരമായ ബാല്യ കൌമാര സ്മരണകളിലേക്ക് തിരിച്ചുകൊണ്ടു പോകുന്ന എഴുത്ത് . സരളമായ ശൈലി കൊണ്ടും ,വിചാര വികാരങ്ങളുടെ നൈര്‍മ്മല്യം കൊണ്ടും എഴുത്ത് മനോഹരമാക്കി.

    ReplyDelete
  38. @ Kesavan Nair : പറയാനുള്ള തെറി നമ്മള്‍ അടുത്ത തവണ കാണുമ്പോള്‍ ചെവിയില്‍ പറഞ്ഞാ മതിയളിയാ ;-)
    വായിച്ചു ഇഷ്ട്ടപ്പെട്ട സന്തോഷം ആ കമെന്റ്റില്‍ ഉണ്ട്. താങ്ക്സ് ഡാ :-)

    @ മുകിൽ : നന്ദി..
    സുസ്വാഗതം, ഈ ആദ്യ വരവിന്.

    @ ചെറുവാടി : നന്ദി ചെറുവാടി :-)

    @ ശ്രീനാഥന്‍ : നന്ദി മാഷേ. ഇഷ്ട്ടപ്പെട്ടെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം :-)

    @ Vayady : വായാടി എന്‍റെ മുഖത്തേക്കൊന്നു നോക്കിക്കേ, ആ നിഷ്കളങ്കത ഇപ്പോഴും കാണുന്നില്ലേ??!! :-)
    ഇപ്പൊ അവന്‍റെ ഒരു കൈ അകലത്തില്‍ നിന്നെ ഞാന്‍ പറയൂ..(അവന്‍ എന്‍റെ ഇരട്ടിയുണ്ട്‌ !! )

    @ ചാണ്ടിക്കുഞ്ഞ് : തക്കിടിമുണ്ടന്‍ @ സൗദി അറേബ്യ. കണക്കു പിള്ളയാ.

    @ sreee : തക്കിടിമുണ്ടന്‍ ആയിരുന്നെന്നാ അമ്മ പറഞ്ഞു കേള്‍ക്കുന്നത് !! നന്ദി, ഈ വരവിന്.

    @ ചിതല്‍/chithal : ഈ ഉണ്ടാച്ചക്കര സംഭവം ഒരു സി.ഐ.ഡി യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പറഞ്ഞിരിക്കുവാ തക്കിടിമുണ്ടന്‍. ഏറ്റെടുക്കുന്നോ..??

    ReplyDelete
  39. ഈ ചേട്ടന്‍ അനിയന്‍ ചക്കരയുണ്ട കക്കല്‍ വായിച്ചപ്പോള്‍ ഓര്മ വന്നത് സമാനമായ രീതിയില്‍ 'വെണ്ണ' കക്കുകയും ജ്യഷ്ട്ടനാല്‍ പിടിക്കപ്പെടുകയും ചെയ്ത ബഷീറിനെയും
    അനുജന്‍ അബ്ദുല്‍ കാദറിനെയുമാണ്.....വീട്ടിലേക്കു വന്നിട്ട്
    ആര്‍ക്കാ കിട്ടിയത് എന്ന് മനസ്സിലായി.

    ReplyDelete
  40. സിജു എന്‍റെ വക ഒരെണ്ണം കൂടി isssiju . പക്ഷെ ഇതിലെ iss കണ്ടിട്ട് നീ പാട്ട് പാടാനോ മറ്റോ പോയാല്‍ കൊള്ളുന്ന അടിക്ക് ഞാന്‍ ഉത്തരവാദിയല്ല എന്നും കൂടി ഓര്‍മിപ്പിക്കട്ടെ

    ReplyDelete
  41. @ അരുണ്‍ : വളര്‍ന്നു കൊന്നമരം പോലായല്ലോടാ ഉവ്വെ..എന്നിട്ടും നിര്‍ത്തിയില്ലേ..?!!(ചുമ്മാ...ഹി..ഹി..)
    താങ്ക്സ് ഡാ :-)

    @ siju : സംഭവബഹുലമായ നമ്മുടെ കുറെ കഥകള്‍ ഉണ്ടെങ്കിലും, ഇത് വായിക്കുന്നവര്‍ക്ക് ബോര്‍ അടിക്കില്ലെടാ അനിയാ...

    @ ഒഴാക്കന്‍. : കല്യാണം കഴിക്കുന്നതിനു മുന്നേ പൂച്ചക്കുട്ടി ഉണ്ടായാല്‍, വീട്ടുകാരും നാട്ടുകാരും എന്ത് വിചാരിക്കും അണ്ണാ..!!!

    @ റിയാസ് (മിഴിനീര്‍ത്തുള്ളി) : നന്ദി റിയാസ് :-)

    @ പട്ടേപ്പാടം റാംജി : തക്കിടിമുണ്ടന്‍ സൌദിയിലാണ് റാംജി.
    ഇഷ്ട്ടപ്പെട്ടെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം.

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM : നന്ദി ചേട്ടായി.
    കൊതി കിട്ടിയത് കൊണ്ടാണോ എന്തോ, രണ്ടു ദിവസം വയറു വേദനയായിരുന്നു :-(

    @ krishnakumar513 : നന്ദി ചേട്ടാ :-)

    @ siya : കുട്ടികാലം എത്ര രസമായിരുന്നൂന്ന് കുറെ ഓര്‍മ്മകള്‍ക്കൊപ്പം, കുഞ്ഞുങ്ങളുടെ കളികളൂടെ കാണുമ്പോളാണ് :-)
    ഞങ്ങളുടെ ഇടി കണ്ടു നാട്ടുകാര് വീട്ടില്‍ കയറി വന്നിട്ടുണ്ട് ;-)
    എന്നാലും നല്ല കൂട്ടാ...

    ReplyDelete
  42. @ അരുണ്‍ കായംകുളം : അണ്ണന്സ് പോസ്റ്റ്‌ ആണ് ഇതിനു പ്രചോദനം. താങ്ക്സ് ട്ടാ...ഈ വരവിന്.
    ഇഷ്ട്ടപെട്ടപ്പോള്‍ അതിലേറെ സന്തോഷം.

    @ കുസുമം ആര്‍ പുന്നപ്ര : താങ്ക്സ് ചേച്ചി

    @ lakshmi : ഞാന്‍ ഒരു പാവമല്ലേ..ഞാന്‍ ആരെയെങ്കിലും വില്ലനാക്കുമോ..!!? ;-)
    അവന്‍ ബ്ലോഗ്‌ തുടങ്ങില്ലെങ്കിലെന്താ, എനിക്കെതിരെ ഓടി നടന്നു വോട്ട് ചോദിക്കുന്നത് കണ്ടില്ലേ..!!

    @ വഷളന്‍ജേക്കെ ⚡ WashAllenⒿⓚ : അല്ലെങ്കിലും നമ്മള് ചേട്ടന്മാരല്ലേ എല്ലാം സഹിക്കേണ്ടത് :-(
    എന്നെ വിശ്വസിക്കാം..എന്നെ വിശ്വസിക്കാം...നൂറനാട് പഞ്ചായത്തിലെ സത്യസന്ധനുള്ള അവാര്‍ഡ് എനിക്കാ ;-)
    നന്ദി ചേട്ടായി :-)

    @ Sheela Krishnan Nair : താങ്ക്സ് ഉണ്ട് ട്ടാ.. :-)

    @ Neethu Thomas : Thanks Neethu :-)

    @ siju : പ്രിയപ്പെട്ടവരേ, നിങ്ങള് വെറുതെ കാശ് കളയരുത്..

    @ ഗോപീകൃഷ്ണ൯.വി.ജി : താങ്ക്സ് ഡാ ഉവ്വേ.. :-)

    ReplyDelete
  43. @ jyo : നന്ദി ജ്യോ.പുതിയ ചിത്രങ്ങള്‍ ഒന്നും ഇല്ലെ..??

    @ lakshmi : നിന്‍റെ മെസ്സേജിന്‍റെ കാശ് പോയി..ഇനി എന്നോട് ചോദിച്ചേക്കരുത്..

    @ ഹാപ്പി ബാച്ചിലേഴ്സ് : മധുരം അസ്സലായി, ഇഷ്ട്ടമായി..താങ്ക്സ് ട്ടോ..

    @ ഹംസ : താങ്ക്സ് ഇക്കാ...

    @ jayarajmurukkumpuzha : നന്ദി ജയരാജ്‌.
    മലയാളം ഫോണ്ട് ഉപയോഗിക്കാതതെന്തേ..??!

    @ Rare Rose : നന്ദി Rare Rose. നന്ദി ഈ വരവിനും വായനക്കും :-)

    @ Akbar : ശൈശവം നിഷ്കളങ്കമോക്കെ ആയിരുന്നെങ്കിലും, ഇടി കൊടുക്കുന്നതിനും മേടിക്കുന്നതിനും ഒരു കുറവുമില്ലായിരുന്നു.
    നന്ദി.

    @ junaith : സന്തോഷം, ഈ നല്ല കമന്റ്റ്ന് :-)

    ReplyDelete
  44. @ ഉമ്മുഅമ്മാർ : സന്തോഷം, കുറച്ചു നല്ല ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകാന്‍ ആയല്ലോ എനിക്ക്..

    @ Echmukutty : അപ്പൊ ഞാന്‍ മാത്രമല്ല..ഹാവൂ..
    നന്ദി, ഈ ആദ്യ വരവിന്. ഇഷ്ട്ടമായെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം.

    @ Renjith : താങ്ക്സ് രഞ്ജിത്ത്.
    ഞാന്‍ പടനിലത്ത്, അമ്പലത്തിന് അടുത്താ..

    @ jazmikkutty : നന്ദി കേട്ടോ, ഇത്ര നല്ലൊരു കമന്റ്റ്ന്.

    @ Abdulkader kodungallur : നന്ദി :-)

    @ സലീം ഇ.പി. : ആ കഥ വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലാ..തപ്പി എടുത്തു വായിക്കണം.

    @ Kesavan Nair : എന്തോന്നാടെ ഇത്, നീ എന്‍റെ കൂട്ടുകാരനാണോ, അതോ അവന്‍റെയോ..!!? വല്ലതും കിട്ടുവാണേല്‍ അവന്‍റെ കൂടെ നിന്ന് മേടിച്ചു കൂട്ടിക്കോ..എന്നെ വിളിച്ചേക്കരുത്...

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ഈ പോസ്റ്റ്‌ എന്നെ ചെറുപ്പ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി..
    അന്നും ഇന്നും ശര്‍ക്കര എന്റെ ഒരു വീക്നെസ് ആണ്.ഞാനും ഇക്കാക്കയും കൂടി ഭരണിയിലുള്ള ശര്‍ക്കര ഉമ്മ കാണാതെ കട്ടെടുക്കുമായിരുന്നു...
    ആശംസകള്‍..

    ReplyDelete
  47. അന്ന്യനോടാ, അല്ല അനിയനോടാ കളി!

    വൈ.മു.ബ യുടെ കഥ ഓര്‍മ്മ വന്നു..!
    വരി നന്നായിരിക്കുന്നു.

    ReplyDelete
  48. സിബു..രസായി....കുട്ടിക്കാലത്തെ കുഞ്ഞു സംഭവങ്ങളെ രസച്ചരട് പൊട്ടിക്കാതെ അവതരിപ്പിക്കുക എന്നതു ഒരു ശ്രമകരമായ പണിയാണു..കിടുവായിട്ടുണ്ടിസ്റ്റാ...

    ReplyDelete
  49. അനുജനും..ചക്കരയും..പൂച്ചക്കുഞ്ഞും..എല്ലാം ഹൃദ്യമായ്‌...നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  50. ഒരു വയസ്സിന്റെ വ്യത്യാസത്തില്‍ എനിക്ക് ഒരു അനിയത്തി ജനിച്ചപ്പോള്‍ അമ്മ പ്രസവിച്ചു കിടക്കുന്ന മുറിക്കു മുന്‍പിലൂടെ കണ്ണ് മറച്ചുകൊണ്ട്‌ ഞാന്‍ പോവുമായിരുന്നു എന്ന് അമ്മാവന്‍ ഇപ്പോഴും കളിയാക്കും. നന്നായി എഴുതി. ശര്‍ക്കര തരൂലാ എന്ന് അനിയന്‍ പറഞ്ഞത് വായിച്ചു ചിരിച്ചു.

    ReplyDelete
  51. ബാല്യകാല ഓര്‍മ്മകള്‍ രസകരമായി എഴുതി.

    ReplyDelete
  52. സംഭവം class ആണ് .....

    ReplyDelete
  53. അരീച്ചക്കര... ഉണ്ടച്ചക്കര.... കരിപ്പോട്ടി...കൽക്കണ്ടം...
    ആഹഹ!
    എല്ലാം ഓർമ്മവന്നു.
    മധുരമൂറുന്ന പോസ്റ്റ്!

    ReplyDelete
  54. അരീച്ചക്കര... ഉണ്ടച്ചക്കര.... കരിപ്പോട്ടി...കൽക്കണ്ടം...
    ആഹഹ!
    എല്ലാം ഓർമ്മവന്നു.
    മധുരമൂറുന്ന പോസ്റ്റ്!

    ReplyDelete
  55. കൊള്ളാം..പണ്ടത്തെ തല്ലു കൊള്ളിത്തരങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിനു...നന്ദി! രസകരംമായി എഴുതിയിരിക്കുന്നു..തുടരുക.

    ReplyDelete
  56. ഹ..ഹ. നന്നായിരിക്കുന്നു

    ReplyDelete
  57. ഹ്ഹ്ഹഹാ.. ചിരിപ്പിച്ചല്ലോ മാഷേ. നന്നായിട്ടോ.

    ReplyDelete
  58. @ mayflowers : സെയിം പിച്ച് :-)

    @ നിശാസുരഭി : ഇടയ്ക്കു അവന്‍ അന്ന്യനാകാറുണ്ട്..ഇടയ്ക്കു ഞാനും. പക്ഷെ ഇത് കണ്ടു അമ്മ 'അന്ന്യ'(അന്ന്യന്‍റെ സ്ത്രീലിംഗം) ആകും...അപ്പോഴാണ്‌ പ്രശ്നം :-)

    @ പ്രവീണ്‍ വട്ടപ്പറമ്പത്ത് : നന്ദി ട്ടാ ഗഡ്ഡി..സുസ്വാഗതം, ഈ ആദ്യ വരവിന്.

    @ ManzoorAluvila : നന്ദി മന്‍സൂര്‍ :-)

    @ Sukanya : ഹ..ഹ..ഹ..അത് കൊള്ളാമല്ലോ..!! കുശുമ്പായിരുന്നല്ലേ..?!! :-)

    @ jayarajmurukkumpuzha : നന്ദി ജയരാജ്‌.

    ReplyDelete
  59. @ തെച്ചിക്കോടന്‍ : താങ്ക്സ് തെച്ചികോടാ..

    @ Chinchu Nair : താങ്ക്സ് ഡി :-)

    @ jayanEvoor : കൊതിപ്പിക്കാനായിട്ട് എന്നേം കൂടി ഓര്‍മ്മിപ്പിച്ചു :-(

    @ raadha : നന്ദി..നന്ദി..

    @ Manoraj : നന്ദി, ഈ വരവിന്..ഈ ചിരിക്ക്..

    @ (കൊലുസ്) : താങ്ക്സ് കൊലുസ്..

    ReplyDelete
  60. സിബൂ, എന്റെ അമ്മ എന്നെ പറ്റിച്ചു. ആറാമനും അവസാനപുത്രനുമായി ഞാന്‍. അതിനാല്‍ പൂച്ചക്കുഞ്ഞിനെ കാണാന്‍ ഒരു യാത്ര തരപ്പെട്ടില്ല. അതുകൊണ്ട് ഈ എഴുത്ത് വളരെ രസകരമായി തോന്നി.

    ReplyDelete
  61. ഞാന്‍ ഒരു കഥയെഴുതട്ടെ " We are Complan Boys"

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails