Wednesday, September 1, 2010

വര: The Cemetery

Pencil. Only pencil.

ഏതോ ഒരു മാഗസിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ കണ്ട ഒരു ചിത്രം. 'മോഡേണ്‍ ആര്‍ട്ട്‌' കളെ കുറിച്ചുള്ള ലേഖനം ആയിരുന്നു, കൂട്ടത്തില്‍ കുറെ ചിത്രങ്ങളും. ഒരു പെയിന്റിംഗ് കണ്ട് ഏതാണ്ട് അതേ പോലെ ചെയ്യാന്‍ നടത്തിയ ഒരു ശ്രമമാണ് ഇത്.

Seems like the sketch is yet to finish? Answer is No.
People call it Modern Art, and so I (!!!)

From the Heart: I am against the concept of modern art. How boring it is, if the artist is needed there to explain what is there in the picture..!! 

Is the concept of this sketch is clear from the title?

51 comments:

 1. പെയിന്റിങ്ങില്‍ നിന്നുള്ള വരകള്‍ ഇത്തരത്തില്‍ തന്നെ.
  കൊള്ളാം.

  ReplyDelete
 2. സിബു-മോഡേൺ ആർട് എന്നൊന്നുണ്ടോ, മറ്റു രംഗങ്ങളിലെ പോലെ ചിത്രകലയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്, അത്രയല്ലേ ഉള്ളൂ, നാമതിനോട് പുറം തിരിഞ്ഞു നിൽക്കേണ്ടതില്ല, ശിവകാശി കലണ്ടറുകളല്ലല്ലോ ചിത്രകലയുടെ അവസാന വാക്ക്. അതുകൊണ്ട്, സിബുവിനെ പോലെ അനുഗൃഹീതനായ ഒരാൾ പരീക്ഷണങ്ങൾ അവസാനിപ്പിക്കേണ്ടതില്ല.ആശംസകൾ!

  ReplyDelete
 3. സിബു, ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ നമ്മുടേതായ കോണ്‍ട്രിബ്യൂഷനും ആകാവുന്നതാണ്... ചിത്രത്തില്‍ കുറച്ച് ഭാഗത്ത് അവ്യക്തതയുണ്ട്... ഈ ശ്രമം അഭിനന്ദനാര്‍ഹം തന്നെ....

  ReplyDelete
 4. അവ്യക്ത്തതയെ മോഡേണ്‍ ആര്‍ട്ട്‌ എന്ന് വിളിക്കാമോ...എനിക്കറിയില്ല...എനിക്കെപ്പോഴുമിഷ്ടം വ്യക്തതയുള്ള ജീവസ്സുറ്റ ചിത്രങ്ങളാണ്...രവിവര്‍മ ചിത്രങ്ങളെപ്പോലെ...

  ReplyDelete
 5. ഒരു കലാകാരന്‍ ഒരിക്കലും അങ്ങനെ പറയരുത്. ഇത് എന്‍റെ അവസാനത്തെ വരയാണെന്നു. പിന്നെ ചിത്രങ്ങള്‍ക്ക് ഷെയിട് നല്‍കുക ആയിരുനെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു . ഒരിക്കലും വിട്ടു പോകരുത്.

  ReplyDelete
 6. @ jayaraj: മോഡേണ്‍ ആര്‍ട്ട്‌ -കള്‍ ഒരു തരം കബളിപ്പിക്കലുകളായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്. അത് ഞാന്‍ ചെയ്യാന്‍ മടിക്കുന്നു എന്നാ ഉദ്ദേശിച്ചത്. വര ഒരിക്കലും കളയില്ല :-)

  ReplyDelete
 7. സിബുവേ..നല്ല ശ്രമം..
  മോഡേര്‍ണ്‍ ആര്‍ട്ട് നേരേ ചൊവ്വേ പടം വരക്കാന്‍ അറിയാത്തവന്‍
  ക്യാന്‍വാസില്‍ കാട്ടിക്കൂട്ടുന്ന കൈക്രിയകളായി പലപ്പോഴും തോന്നിയിട്ടുണ്ട്..

  എന്നാല്‍ ചിത്രകലയുടെ വിവിധ രീതികള്‍ അപഗ്രഥനം ചെയ്താല്‍ ദൃശ്യത്തെ അതേ പോലെ
  പകര്‍ത്തുക എന്ന (ഫോട്ടോഗ്രാഫി പോലെ) തിലുപരി നിറങ്ങള്‍ കൊണ്ടും ബ്രുഷ് സ്റ്റ്രോക്ക് കൊണ്ടും
  ചിത്രത്തില്‍ സൃഷ്ടിക്കാവുന്ന ശക്തമായ ബിംബതലങ്ങളുണ്ട്..പല ഇസങ്ങളുടെ പേരില്‍ അറിയപ്പെടുന്ന
  (സം‌ഗീതത്തില്‍ രാഗങ്ങളെപ്പോലെ) ഇത്തരം വ്യത്യസ്ഥ രീതികളാണു ചിത്രകലയെ കൂടുതല്‍ ആസ്വാദ്യ്കരമാക്കുന്നതും മറ്റുകലകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നതും.
  ചിത്രകാരന്റെ പൂര്‍ണ്ണമായ ആവിഷ്ക്കാര സ്വാതന്ത്ര്യം തന്നെയാണു ചിത്രകലയുടെ ആത്മാവ്.
  പകര്‍ത്തപ്പെടുന്ന ഫോട്ടോഗ്രാഫിയേക്കാള്‍..അക്ഷരങ്ങള്‍കൊണ്ട് വര്‍ണ്ണിച്ചെടുക്കുന്ന ദൃശ്യചാരുതയേക്കാള്‍
  ഒരു ചിത്രത്തിനു ശക്തമായ രീതിയില്‍ കാഴ്ചക്കാരന്റെ (ആസ്വാദകന്റെ) മനസ്സില്‍ സ്ഥാനം നേടാന്‍..അസ്വസ്ഥമാക്കാന്‍..ആഴങ്ങളിലേക്ക് ചിന്തിപ്പിക്കാന്‍..മുറിവേല്പ്പിക്കാന്‍..പ്രതിഷേധിപ്പിക്കാന്‍ കഴിയും.

  നല്ല ചിത്രം (ഓയില്‍,വാട്ടര്‍,പെന്‍,പെന്‍സില്‍..ഏതു മീഡിയമാകട്ടെ)
  മറ്റെല്ലാ കലകളുടേയും സമന്വയമാണു..
  നല്ല ചിത്രകാരനു സകല കലകളേക്കുറിച്ചും സാമാന്യം ധാരണവേണ്ടതും അതുകൊണ്ട് തന്നെ..

  (സമകാലിക ചിത്രകല (രേഖാ ചിത്ര വിഭാഗം) വരയിലുള്ള വൈദഗ്ധ്യത്തേക്കാള്‍ ചിത്രം നല്‍കുന്ന ആശയത്തേയാണു കൂടുതല്‍ പിന്തുണക്കുന്നതും പിന്തുടരുന്നതും എന്നു തോന്നുന്നു.

  ReplyDelete
 8. Sibu it’s wonderful…:-)…keep it up yaar…

  ReplyDelete
 9. നന്നായിരിക്കുന്നു കേട്ടോ ..
  ചാണ്ടിക്കുഞ്ഞിനൊരു സെയിം പിഞ്ച്

  ReplyDelete
 10. നന്നായിരിക്കുന്നു...
  എല്ലാ ആശംസകളും നേരുന്നു!!!!

  ReplyDelete
 11. ഒരു വെറൈറ്റിക്ക് ആവാലോ.
  അതുകൊണ്ട് അവസാനത്തേത്‌ ആക്കേണ്ട.
  ആശംസകള്‍.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. സിബു ..നന്നായിരിക്കുന്നു !!!വീട്ടിലെ പടം വരക്കാരന്‍ ,പടം വരയ്ക്കുമ്പോള്‍ ഓരോന്ന് ചോദിക്കും ..അതുപോലെ ഈ പടത്തില്‍ ഒരു ചോദ്യം വന്നില്ല .ഈ പടത്തില്‍ എല്ലാം നല്ലപോലെ എടുത്ത് കാണാം . .പക്ഷേ മീന്‍ കുട്ടയില്‍ ചോദിച്ച ചോദ്യം എന്തായാലും ഇവിടെ ഇല്ല.  ഒരു വര എന്‍റെ കൈയില്‍ നിന്ന് ആദ്യത്തതും അവസാനത്തതുമാണ്.ഇതും വായിച്ചപോള്‍ ഒന്ന്‌ പറയാം . .നൗഷാദ് അകമ്പാടം എത്ര നല്ല വാക്കുകള്‍ പറഞ്ഞിരിക്കുന്നു ..സിബു, വര ഒരു അനുഗ്രഹം ആണ് .കളയരുത് .ഇവിടെ മക്കള്‍ രണ്ടുപേരും അപ്പന്‍റെ പോലെ വരയ്ക്കും .എനിക്കും അതില്‍ അഭിമാനം തോന്നും . .അമ്മയുടെ പോലെ ആയില്ല . .വരയ്ക്കാനുള്ള കഴിവ് കിട്ടിയതില്‍ ദൈവത്തിനോട് നന്ദിയും പറയുന്നു .

  ReplyDelete
 14. 'മോഡേണ്‍ ആര്‍ട്ട്‌' എന്ന ലേബലില്‍ ഒന്നും വരക്കാന്‍ ഇഷ്ട്ടപെടുന്നില്ല എന്നാണു പറഞ്ഞതെങ്കിലും, ഞാന്‍ ഇനി "വരയ്ക്കുകയെ" ഇല്ലെന്നു തെറ്റിധാരണ ഉണ്ടാക്കുന്നത്‌ കൊണ്ട് എന്‍റെ ആദ്യത്തെ കമന്റ്റ് ഞാന്‍ delete ചെയ്യുന്നു.

  ReplyDelete
 15. വരിയെ കുറിച്ച് ഉന്തുട്ടെങ്കിലും പറയാം..പക്ഷേ വരയെ കുറിച്ച് എനിക്കൊരുകുന്തവും അറിയില്ല ...കേട്ടൊ

  ReplyDelete
 16. നന്നായിരിക്കുന്നു

  ReplyDelete
 17. maan!! you amaze me no end!

  ReplyDelete
 18. നന്നായിരിക്കുന്നു. പെയിന്റ് ഉപയോഗിക്കാമായിരുന്നു..വരകളുടെ വ്യക്തതയല്ല മറിച്ച് സ്ന്തോഷവും ദുഖവും പോലുള്ള വികാരങ്ങളും ജീവിതത്തിലെ അവസ്താന്തരങ്ങളും വിവരിക്കുന്നതില്‍ നിറങ്ങളുടെ സ്ഥാനം ഇത്തരം ചിത്രങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഞാന്‍ കരുതുന്നു.പ്രകൃതിയില്‍ തന്നെ നോക്കാം സന്ധ്യക്കും പ്രഭാതതിനും നട്ടുച്ചക്കും രാത്രിക്കും എല്ലാം ഒരേ വര്‍ണ്ണങ്ങളായിരുന്നു എങ്കില്‍ ഒന്നാലോചിച്ചു നോക്കൂ.. പ്രഭാതം ഒത്തുചേരലിന്റെ സ്ന്തോഷത്തിന്റെ പ്രതീകമാകുമ്പോള്‍ സന്ധ്യയോ വിരഹത്തിന്റെ വിഷാദത്തിന്റെ പ്രതീകമാണ്.അത്കൊണ്ട് ഇത് ഒരു പെന്‍സില്‍ ഡ്രോയിങ്ങ് വിഭാഗത്തില്‍ വരേണ്ട ചിത്രമായിരുന്നില്ല.പക്ഷേ മനോഹരമായി തന്നെയാണ് വരച്ചിരിക്കുന്നത്.ആശംസകള്‍..

  ReplyDelete
 19. ഇതിലെന്താ അവ്യക്ത മായിട്ടൂള്ളത് .എനിക്കു മനസ്സിലായില്ലാട്ടോ ആ മോഡേണ്‍ പ്രയോഗം

  ReplyDelete
 20. നൌഷാദിന്റെ " സമകാലിക ചിത്രകല (രേഖാ ചിത്ര വിഭാഗം) വരയിലുള്ള വൈദഗ്ധ്യത്തേക്കാള്‍ ചിത്രം നല്‍കുന്ന ആശയത്തേയാണു കൂടുതല്‍ പിന്തുണക്കുന്നതും പിന്തുടരുന്നതും" എന്ന ആശയത്തോട് ഞാനും യോജിക്കുന്നു. കാരണം ഒരു (അത് ഓയില്‍ കളറോ വേറെ എന്തും ആകട്ടെ ചിത്രം കണ്ടു പോകുന്നവന്‍ അത് നോക്കി പോകും എന്നല്ലാതെ ഒന്നും ചിന്തിക്കില്ല. എന്നാല്‍ ഒരു മോഡേണ്‍ ആര്‍ട്ട്‌ കാണുമ്പോള്‍ അത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു, കാണുന്ന ആളെ. ഒരു ചിത്രത്തില്‍ ഒരായിരം ആശയങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ സാധിക്കും. അതാണ് മോഡേണ്‍ ആര്‍ട്ട്‌.
  പിന്നു നൌഷാദ് http://niracharthu-jayaraj.blogspot.com ഒന്ന് കാണുമല്ലോ.

  ReplyDelete
 21. എനിക്കു ചിത്രരചനയെപ്പറ്റി അറിയില്ല ഒന്നും, എങ്കിലും നല്ല ചിത്രം കണ്ടാല്‍ കണ്‍ മിഴിച്ചു നിന്നു കാണും, അതുപോലെ കണ്ടു ഇത്..
  നന്നായി.

  ReplyDelete
 22. നന്നായിരിക്കുന്നു.

  ReplyDelete
 23. assalaayittundu ketto....... abhinandanangal..............

  ReplyDelete
 24. എനിക്ക് വരയ്ക്കാനുള്ള കഴിവില്ല. അതുകൊണ്ട് വിമര്‍‌ശിക്കാനും അറിയില്ല. ഒരു കാര്യം അറിയാം, നന്നായിട്ടുണ്ട്.

  വരാന്‍ ഒരാഴ്ച വൈകിയതില്‍ ക്ഷമിക്കൂട്ടോ. തിരക്കായിരുന്നു. വീട്ടില്‍ ഗസ്റ്റുണ്ടായിരുന്നു.

  ReplyDelete
 25. സിബൂ, കൊള്ളാം അതിലെ ഒരു അലസമായ വരകളാണ് ഭംഗിയായി തോന്നിയത്. ഇപ്പോഴും ദൃശ്യത്തിന്റെ perfection മാത്രമമല്ല്ലോ ആര്‍ട്ട്‌ കൊണ്ട് ഉദ്ദേശിക്കുന്നത്? അങ്ങനെ ആണെകില്‍ ഫോട്ടോ എടുത്താല്‍ പോരെ?

  അങ്ങനെ മോഡേണ്‍ ആര്‍ട്ടിനെ അടച്ചാക്ഷേപിക്കല്ലേ... അനുവാചകന്റെ ഭാവനയ്ക്ക് വിടുന്ന അവ്യക്തത എനിക്ക് ഇഷ്ടമാണ്. (ചിലപ്പോള്‍ ചിത്രകാരന്‍ വേറെ ആണ് ഉദ്ദേശിച്ചതെങ്കില്‍ പോലും നമ്മുടെ ചിന്തയെ അത് ഉദ്ദീപിപ്പിക്കും)

  ReplyDelete
 26. കൂടുതൽ കൂടുതൽ പ്രാക്റ്റീസ് ചെയ്യണം

  ReplyDelete
 27. എവിടെക്കാണ്‌ ഈ വഴികളെല്ലാം പോകുന്നത് .........?

  ReplyDelete
 28. @ പട്ടേപ്പാടം റാംജി : ഇത്തരത്തില്‍ ആകെണ്ടിയിരുന്നില്ലാ എന്നും അഭിപ്രായം ഉണ്ട് :-)
  നല്ല വാക്കിനു നന്ദി റാംജി

  @ ശ്രീനാഥന്‍ : അങ്ങനെയൊരു വിളിപ്പേരും, ആ ശൈലിയെ പിന്തുടരുന്നവരും ഇല്ലെ മാഷേ?
  തീര്‍ച്ചയായും സമ്മതിക്കുന്നു...ശിവകാശി കലണ്ടറുകള്‍ മാത്രമല്ലാ..പക്ഷെ രവിവര്‍മ ചിത്രങ്ങളും, ടോംസ്,ഗോപീകൃഷന്‍ തുടങ്ങിയവരുടെ കാര്‍ട്ടൂണൂകളും, നമ്പൂതിരിയുടെയും, മദനന്‍റെയും സ്കെട്ച്ചുകളും അങ്ങനെ അങ്ങനെ എത്രയോ varients ഉണ്ട്. അതെല്ലാം വളരെ കൌതുകത്തോടും ആദരവോടുമാണ് ഞാന്‍ നോക്കി കാണുന്നത്.

  @ thalayambalath : എന്‍റെതായിട്ട് ഞാന്‍ നടത്തിയ പരീക്ഷണമാണ് അത് പെന്‍സിലില്‍ ആക്കിയത്. (പെയിന്റ്ല്‍ തന്നെയായിരുന്നു നല്ലത് എന്ന് വരച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി :-) )

  @ ചാണ്ടിക്കുഞ്ഞ് : ചാണ്ടിച്ചായന്‍ സിന്ദാബാദ്..എനിക്കും ഇഷ്ട്ടം രവിവര്‍മ ചിത്രങ്ങള്‍ തന്നെ..

  @ jayaraj : ഷേഡ് നല്‍കിയിരുന്നെങ്കില്‍ ഇതൊരു സാധാരണ പെന്‍സില്‍ ചിത്രമായി പോയേനെ..അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ള നെടുങ്കന്‍ വരകള്‍ ആക്കിയത്..

  @ Jishad Cronic : നന്ദി ജിഷാദ്. പിശുക്ക് കാണിക്കാതെ എന്തെങ്കിലും രണ്ടു വരി കൂടി എഴുതി പോകൂന്ന്...(ക്രിടിക്സ് ഏറെ സ്വാഗതം..)

  @ നൗഷാദ് അകമ്പാടം : ബ്രഷ് സ്ട്രോക്കുകള്‍ കുത്തിവരകളായിട്ടു തോന്നിയത് അതിനെ ആഴത്തില്‍ ശ്രദ്ധിക്കാനുള്ള എന്‍റെ വൈമനസ്യം കൊണ്ടാവണം. ഇസങ്ങളെക്കുറിച്ചും ബിംബതലങ്ങളെ കുറിച്ചും കൂടുതല്‍ പഠിക്കേണ്ടി ഇരിക്കുന്നു.

  "സമകാലിക ചിത്രകല (രേഖാ ചിത്ര വിഭാഗം) വരയിലുള്ള വൈദഗ്ധ്യത്തേക്കാള്‍ ചിത്രം നല്‍കുന്ന ആശയത്തേയാണു കൂടുതല്‍ പിന്തുണക്കുന്നതും പിന്തുടരുന്നതും എന്നു തോന്നുന്നു. "

  അങ്ങനെയാണെങ്കില്‍ ചിത്രം കാണുമ്പോഴുള്ള നമ്മുടെ ചിന്തയും, ചിത്രകാരന്‍റെ മനസ്സിലുണ്ടായിരുന്ന ആശയവും തമ്മില്‍ പൊരുത്തപെടുന്നില്ലെങ്കില്‍?!(ഇതിനോടാണ് എനിക്ക് എതിര്‍പ്പ്.)

  @ Hemant Vashista : Thanks Hemant :-)

  ReplyDelete
 29. @ smitha adharsh : ബ്ലോഗിലേക്ക് സുസ്വാഗതം..
  വരവിന് ഒരുപാട് നന്ദി, അഭിപ്രായത്തിനും.
  എന്‍റെ വക പിച്ച് ഞാന്‍ ചാണ്ടിച്ചായന് കൊടുത്തു :-)

  @ Joy Palakkal ജോയ്‌ പാലക്കല്‍ : നന്ദി..എന്‍റെ വക തിരിച്ചും ആശംസകള്‍..

  @ ചെറുവാടി : അതും ഒരു ശരിയാണ്...ഇതിനെ പറ്റി ഒരു ചര്‍ച്ച വന്നു കഴിഞ്ഞപ്പോള്‍ എനിക്ക് കുറച്ചു ബോധം ഉദിച്ചിട്ടുണ്ട്‌...
  പെട്ടെന്നെങ്ങാനും തോന്നിയാല്‍ ചിലപ്പോ അങ്ങ്... :-)

  @ siya : ഹാവൂ...ചോദ്യമൊന്നും ഉണ്ടായില്ലാ..!! രക്ഷപെട്ടു..
  വര ഒരിക്കലും കളയില്ല സിയാ...ഞാന്‍ അങ്ങനെ പറയില്ലാ..അതൊരു അനുഗ്രഹം തന്നെയാണ്. അതില്‍ ഒരുപാട് സന്തോഷവും ഉണ്ട്..

  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.: അപ്പൊ അറച്ചു നില്‍കാതെ മടിച്ചു നില്‍ക്കാതെ അടുത്ത വരിയെ കുറിച്ച് പറയണം...(എന്തായാലും ഈ വഴിക്ക് വരുമെന്നും പറയുമെന്നും അറിയാം.. :-) )

  @ ജുവൈരിയ സലാം : നന്ദി..ജുവൈരിയ.

  @ haina : കുത്തിവരക്കാരിക്ക് പടം കണ്ടിട്ട് ഇഷ്ട്ടപെട്ടുവല്ലേ..സന്തോഷം :-)

  @ Sinu Babu : Thanks Sinu. Check more blogs(paintings n photos) in malayalam, U ll more amazed. :-)

  @ ഗോപീകൃഷ്ണ൯.വി.ജി : ശരിയാണ് പെയിന്റ് ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇതൊരു പരീക്ഷണമായി കണ്ടാല്‍ മതി.
  നിറങ്ങളെ കുറിച്ച് കൂടുതല്‍ പഠിച്ചാല്‍, അറിഞ്ഞാല്‍ എന്‍റെ കണ്ണ് തുറക്കുമെന്ന് കരുതുന്നു..മോഡേണ്‍ ആര്‍ട്ട്‌കളെ കുറിച്ചുള്ള എന്‍റെ ചിന്തയും അപ്പ്രോച്ചും മാറിയേക്കും. ഈ ചര്‍ച്ചയും അഭിപ്രായങ്ങളും അതിനൊരു വഴിയാകും.

  ReplyDelete
 30. @ ജീവി കരിവെള്ളൂര്‍ : വരകളില്‍ അപൂര്‍ണ്ണത ഇല്ലേ മാഷെ..?(മനപ്പൂര്‍വം വരുത്തിയത്)

  @ jayaraj : ചിത്രകാരന്‍ ചിന്തിക്കുന്നത് തന്നെ നമ്മളും ചിന്തിച്ചില്ലെങ്കില്‍ ആ ചിത്രകാരന്‍റെ ശ്രമങ്ങള്‍ക്ക് അര്‍ത്ഥമില്ലാതായില്ലേ..??!

  @ സ്മിത മീനാക്ഷി : കണ്ണ് മിഴിക്കണോ? മുകളില്‍ ജയരാജിന്‍റെയും, താഴെ ജോയുടെയും ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.. :-)

  @ jyo : ചിത്രകാരി, എന്തെങ്കിലും കൂടെ പറയൂ..

  @ jayarajmurukkumpuzha : നന്ദി ജയരാജ്‌ :-)

  @ Vayady : ഇതെവിടെ പറന്നു പോയീന്നു വിചാരിച്ചു..!

  @ വഷളന്‍ ജേക്കെ ★ Wash Allen JK :
  ഇപ്പോഴും ദൃശ്യത്തിന്റെ perfection മാത്രമമല്ല്ലോ ആര്‍ട്ട്‌ കൊണ്ട് ഉദ്ദേശിക്കുന്നത്? അങ്ങനെ ആണെകില്‍ ഫോട്ടോ എടുത്താല്‍ പോരെ?

  (ചിലപ്പോള്‍ ചിത്രകാരന്‍ വേറെ ആണ് ഉദ്ദേശിച്ചതെങ്കില്‍ പോലും നമ്മുടെ ചിന്തയെ അത് ഉദ്ദീപിപ്പിക്കും)
  അപ്പൊ ഇത് വരെ ഇങ്ങനെ ഉള്ള ചിത്രങ്ങളോടുള്ള എന്‍റെ മനോഭാവം പ്രശ്നമയിരുന്നിരിക്കാം..മാറ്റാന്‍ ശ്രമിക്കാം.

  @ Kalavallabhan : തീര്‍ച്ചയായും.. :-)

  @ ആയിരത്തിയൊന്നാംരാവ് : കവി തന്നെ പറ..

  ReplyDelete
 31. സിബു..
  വരയെങ്ങനെ വരമാകുന്നു എന്ന്
  മുമ്പ് ഞാന്‍ ഇവിടെ വരഞ്ഞിട്ടിട്ടുണ്ട്..
  http://entevara.blogspot.com/2010/02/blog-post.html
  വരികളില്‍ വര വരമാകുന്നതും (തല) വരയാകുന്നതും കാണാം..
  എന്റെ ബ്ലോഗ്ഗിനു ഞാന്‍ "എന്റെ വര"യെന്ന് പേരിട്ടതിന്‍ ഗുട്ടന്‍സും
  വരികള്‍ക്കിടയില്‍ തപ്പിയാല്‍ കാണാം.
  വരക്കാനറിയുന്നവനു വര വല്ലാത്തൊരു വരമാണെന്ന് ഞാന്‍ പറയും.

  ReplyDelete
 32. Yes. it is clear and understandable from the sight. Good work. Yes, it is boring if artist should be present to explain his work. Because art is what the viewer understands.

  ReplyDelete
 33. സിബു നല്ലതായി.പെന്‍സില്‍ മാത്രമല്ലെ?

  ReplyDelete
 34. കൊള്ളാം sibu chetta.........

  ReplyDelete
 35. സിബൂ.. നന്നായിട്ടുണ്ട് ട്ടോ...

  ReplyDelete
 36. ഇനിയും ഇങ്ങനെ ഉള്ള പരീക്ഷണം നടത്തുമ്പോള്‍ perspective view നെ കുറിച്ച് കുടുതല്‍ അറിയാന്‍ ശ്രമിക്കു ...
  ഈ പരീക്ഷണം എന്തായാലും കൊള്ളാം ..

  ReplyDelete
 37. പടങ്ങൾ എല്ലാം നന്നായിട്ടുണ്ട്, ഒരു പ്രത്യേകത, എല്ലാറ്റിനും കൊടുക്കുന്ന ടൈറ്റിലുകൾ അർഥവത്ത്. പെൻസിൽ സ്കെച്ച് തീർച്ചയായും തുടരണം. നല്ല ചിത്രങ്ങളിൽ ഷെയ്ഡ് കൊടുത്തുവേണം ചെയ്യാൻ. ഇനിയും അടുത്തതിനായി പ്രതീക്ഷിക്കുന്നു. ഇവിടെ വരാൻ താമസിച്ചുപോയതിൽ ക്ഷമിക്കണം... ആശംസകൾ....

  ReplyDelete
 38. ചിത്രം നന്നായിട്ടുണ്ട് . പക്ഷെ അതൊരു മോഡേണ്‍ ആര്‍ട്ട്‌ ആണോ .പെന്‍സിലിന്റെ കടുപ്പവും മൂര്‍ച്ചയും കൂടട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 39. സിബു മുംബയില്‍ വന്നിട്ട് ക്ണ്ടില്ലാലോ

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. ചിത്രം നന്നായിട്ടുണ്ട്, വരക്കാന്‍ കഴിയാത്തവന്റെ ശ്രമം എന്നാണ് എനിക്കും പലപ്പോഴും തോന്നിയിട്ടുളത് പക്ഷെ ചില മോഡേണ്‍ ആര്‍ട്ട്‌ ചിത്രങ്ങള്‍ വളരെ മനോഹരങ്ങള്‍ ആണ്

  ReplyDelete
 42. @ നൗഷാദ് അകമ്പാടം : ആ പറഞ്ഞതിന് ഫുള്‍ മാര്‍ക്ക്‌. വരക്കാനറിയുന്നവനു വര വല്ലാത്തൊരു വരം തന്നെ.

  @ മുകില്‍ : നമ്മുടെ അഭിപ്രായത്തോട് എതിര് പറഞ്ഞവരാണ് കൂടുതല്‍. അവര് പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയത് കൊണ്ട് ഞാന്‍ പതിയെ മനസ്സ് മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുവാ..

  @ കുസുമം ആര്‍ പുന്നപ്ര : നന്ദി. പെന്‍സില്‍ മാത്രമാണ് ചേച്ചി.

  @ കുമാരന്‍ | kumaran : ഇടയ്ക്ക് ഇത് വഴിയുള്ള കറക്കം റൊമ്പ പുടിച്ചാച്ച്...ഇതൊരു ശീലമാക്കി അനുഗ്രഹിക്കണം. :-)

  ReplyDelete
 43. @ Chinchu Nair : താങ്ക്സ് ഡി :-)

  @ ഹംസ : താങ്ക്സ് ഇക്ക :-)

  @ Sneha : Perspective View ഇതില്‍ നിന്നും വ്യത്യസ്ത approach അല്ലെ..? ഇതുമായിട്ട് അത് യോജിച്ചു പോകുമോ?
  അത്തരം പരീക്ഷണങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അത്തരത്തില്‍ ഉള്ള മദനന്‍ന്‍റെ sketches എനിക്ക് വളരെ ഇഷ്ട്ടമാണ്.

  @ Sureshkumar Punjhayil : സുസ്വാഗതം. നന്ദി, ഈ നല്ല അഭിപ്രായത്തിന്.

  ReplyDelete
 44. @ വി.എ || V.A : സുസ്വാഗതം, ഈ വരവിന്. നന്ദി, ഈ സ്നേഹത്തിന്.
  Shades ഒഴുവാക്കി ബ്രഷ് സ്ട്രോക്കുകള്‍ അപ്പടി പെന്‍സിലില്‍ ചെയ്യാനുള്ള ശ്രമമായിരുന്നു.
  പിന്നെ, ക്ഷമ ചോദിച്ചു എന്നെ വെറുതെ ലജ്ജിപ്പിക്കരുത്... :-)

  @ sreee : മോഡേണ്‍ ആര്‍ട്ട്‌ ആണോന്നു ചോദിച്ചാല്‍, അതില്‍ തന്നെ ഒരു പരീക്ഷണം എന്ന് പറയാം. അതും ഞാന്‍ പകര്‍ത്തുക മാത്രമാണുണ്ടായത്. എന്‍റെ ഭാവനയല്ല..!

  @ ഒഴാക്കന്‍. : അണ്ണാ, ഞാന്‍ പൂനെയിലാണ്. എന്നെങ്കിലും മുംബൈയില്‍ വരുന്നതിനു മുന്‍പ് contact ചെയ്യാം. അതല്ല, പുനെക്ക് വരുന്നുണ്ടെങ്കില്‍ എനിക്കൊരു മെയില്‍ ഇട്ടോ..ഞാന്‍ നമ്പര്‍ തരാം :-)

  @ Robert : എന്താണ് Robert, മനസ്സില്‍ പറഞ്ഞത് എഴുതിയപ്പോള്‍ ശരിയായില്ലേ?? എന്തായാലും എഴുതിയിട്ട് പോകൂ...

  @ Green umbrella : കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ എന്‍റെയും അഭിപ്രായം മാറി വരുന്നുണ്ട്.

  ReplyDelete
 45. Modern art is good, but, what is modern?
  All are welcome for the positive changes or development.
  But the question is :-
  A development for only for development,
  without any depth in the field, is very cheap and shameful.Why i said this, now almost all the people makes a patch and gives meaning like Alpha & Omega.
  Painting has many fields like lay out,design,cartoon, caricature,poster,drawing, painting-landscape,still life,life and imagination subjects.
  first must know what we are and what we can do.We can't be master like Leonardo da vinci.
  Da vinci was town planer,designer,engineer architect,inventor,poet,cartoonist, caricaturist sculpture and painter etc.He was really a genius. We want to be like him,we can't.That we must accept it.
  It will be good to remember this "Somebody can foolish for a little, but not everybody at all times."
  Try to do what we can.
  Dear friends , have a nice day.
  Joseph Palackal
  www.palakkalartgallery.com

  ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails