Wednesday, June 30, 2010

വര : നിറം മങ്ങിയ ജീവിതങ്ങള്‍


"നിറം മങ്ങിയ ജീവിതങ്ങള്‍ക്ക്" നിറങ്ങള്‍ ചാര്‍ത്താനുള്ള ചെറിയ ഒരു ശ്രമം; ഒരു ജലഛായ ചിത്രം.

ഏതോ മാസികയില്‍ വന്ന ഒരു സ്ത്രീയുടെ ചിത്രത്തില്‍ ഒരു 'കുട്ട' കൂടി വച്ച് കൊടുത്തു എന്നുള്ളതാണ് സത്യം. നോക്കി വരക്കാനുണ്ടായിരുന്ന ചിത്രത്തില്‍ നിന്നും ശരീരത്തിനും വസ്ത്രത്തിനും ചേരുന്ന നിറങ്ങള്‍ ചാലിചെടുത്തു. Background എങ്ങനെ വേണമെന്ന് ആലോചിച്ചു കുറെ നേരം ഇരുന്നു. ആദ്യം കുറച്ചു പച്ച നിറം വാരി പൂശി..കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ ബാക്കി കൂടി വരച്ചു ചേര്‍ത്തു.

എന്നെ ബ്രഷ് പിടിക്കാന്‍ പഠിപ്പിച്ച 'രവി സാറി'നുള്ള ദക്ഷിണ കൂടിയാണ് ഈ ചിത്രം.

ഇനി നിങ്ങള്‍ പറയൂ, ചിത്രം ഇഷ്ട്ടപെട്ടാലും...ഇല്ലെങ്കിലും..

54 comments:

  1. ഇത് മലയാളികള്‍ അല്ലാത്തവര്‍ക്ക് വേണ്ടി :-)

    The medium used is Water color on paper.

    Got the photo of a lady from a magazine. Added a basket on her head by my own. Then came the thought, how the background should be!!? Used permanant green + olive green to fill it..

    Now its your turn...tell me whether you like it or not :-)

    ReplyDelete
  2. കുറെ നേരം ഇരുന്നു ചിന്തിച്ചത് ഇവിടെ കാണാനും ഉണ്ട് ..ആ കുട്ടയില്‍ എന്തു എന്ന് പിടി കിട്ടിയില്ല ......എനിക്ക് ഈ പടം അതിനെ കുറിച്ച് കുറെ ഉണ്ട് പറയാന്‍ ...വെള്ളത്തില്‍ കുട്ടയുമായി എവിടെ പോകുന്നു ?പലതരത്തില്‍ ഉള്ള വാഴകള്‍ ((മരമോ)ചുറ്റും ,ഇത് എവിടെ ആണ് ഈ സ്ഥലം ?എന്തായാലും തല പുകഞ്ഞു പച്ച നിറം വാരി തേയ്ച്ചു പടത്തിനു ജീവന്‍ കൊടുത്തതും നന്നായി................

    ReplyDelete
  3. സിയാ, ഇങ്ങനൊന്നും ചോദിക്കരുത്...നോ ഉത്തരംസ് :-)

    ReplyDelete
  4. ഇതാണ് ഞാൻ പറ്ഞ്ഞ്യ്യേ..ഈ കലാകാരന്മാ‍രുടെ ഒരു കൊഴപ്പം...
    വെറുതെ നിക്കണെ ഒരുത്തിയെ ഒരു പൂശുപൂശി (ചായം കൊണ്ടാണ് കേട്ടോ) തലേലൊരു ഭാരം കേറ്റീട്ട്-
    ബല്ലാത്തൊരു ഭംഗി വരത്തീറ്റ് -
    നിന്നിളിക്കിണ് കണ്ടില്ലേ....

    ReplyDelete
  5. നല്ല ചിത്രം. ആ സ്ത്രീയുടെ മുഖത്തെ അവശതയും ദൈന്യതയും ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. പിന്നെ എന്താ സിബു അവരുടെ കൊട്ട നിറച്ച്? വരച്ച ആള്‍ തന്നെ പറയൂ..

    എനിക്കിപ്പോള്‍ ചിത്രകാരന്മാരോടും കവികളോടും അസൂയയാണ്‌.. :)

    ReplyDelete
  6. സിബു.."പൈനാപ്പിള്‍ പുളിശ്ശേരി ബാക്കിയുണ്ടോ..?" എന്ന പോസ്റ്റില്‍ ഞാനൊരു ഗമന്റ് ഇട്ടിട്ടുണ്ട്.

    ReplyDelete
  7. "എങ്കിലും..." എന്ന ചെറുകഥ ഇന്നാണ്‌ വായിച്ചത്‌. അതിനും കമന്റിയിട്ടുണ്ട്. അതിന്‌ എനിക്ക് മറുപടി തന്നേ മതിയാകൂ.

    ReplyDelete
  8. പടം നന്നായിട്ടുണ്ട്..

    ReplyDelete
  9. മനസ്സില്‍ തോന്നിയതോ? എത്ര നന്നായിരിക്കുന്നു, ജീവനുള്ള ചിത്രം എന്നു...ചിത്രം വര്യ്ക്കാന്‍ താല്പര്യപ്പെടുന്ന മകളെ ഇതു കാണിച്ചുകൊടുക്കുകയും ചെയ്തു.

    ReplyDelete
  10. ഫയങ്കരാ...
    ശരിക്കും ജീവനുള്ള ചിത്രം. എങ്ങോ കണ്ടു മറന്ന പോലെ. എന്നേം കൂടി പഠിപ്പിക്കുമോ?

    ReplyDelete
  11. എന്തൊക്കെ കാട്ടി കൂട്ടിയാലും അവസാനം അത് നന്നായിട്ടുണ്ട്. ഹല്ല പിന്നെ

    ReplyDelete
  12. ജീവനുള്ള ചിത്രം.

    ReplyDelete
  13. വാട്ടര്‍ കളറില്‍ നിങ്ങള്‍ നന്നായി ചെയ്യുന്നു.... വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  14. കൊള്ളാം നന്നായിരിക്കുന്നു. ആ കുട്ടയില്‍ എന്താ ? തുണിയാണോ???????? വരക്കുക വരച്ചു വരച്ചു തെളിയുക. മംഗളം

    ReplyDelete
  15. Subhash ManiyerikarunakaranJune 30, 2010 at 6:45 PM

    Excellent!!!!!!!!!!!!!!!!! :)

    ReplyDelete
  16. That’s a fantastic work!!! Great work dude….!!! :-)

    ReplyDelete
  17. the painting is superb…hey when are u going to sketch my foto???

    ReplyDelete
  18. പടം മോശമായില്ലല്ലോ...
    മങ്ങിയ ജീവിതത്തിനു പറ്റിയ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
    എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  19. പച്ചജീവിതം തന്നെ..ഇനിയും വരാം, പഴയ പോസ്റ്റുകള്‍ വായിക്കാന്‍.

    ReplyDelete
  20. വര നന്നായിരിക്കുന്നു.നിറം മങ്ങിയ ജീവിതവും ചേര്‍ന്ന നിറങ്ങളും.
    (സിയയുടെ ചോദ്യം എന്റെ മനസ്സിലും വന്നതാണ്‌,പിന്നെ, നോ ഉത്തരംസ് എന്നു കണ്ടത് കൊണ്ട് ചോദിക്കുന്നില്ല ട്ടോ....)

    ReplyDelete
  21. Sandeep Kumar T GJuly 1, 2010 at 2:33 PM

    കണ്ടിട്ട് ഭയങ്കര കളര്‍ഫുള്‍ ആണല്ലോ...??

    ReplyDelete
  22. ഇവിടെ എന്‍റെ ചോദ്യത്തിനു ഉത്തരംസ് വല്ലതും ആയോ എന്ന് അറിയാന്‍ വന്നതും ആണ് ...സാരമില്ല ..എന്‍റെ അടുത്ത പോസ്റ്റില്‍ ഇതിനുള്ള ചോദ്യം ഞാന്‍ തരാം ട്ടോ .അത് വഴി വരാന്‍ മറക്കണ്ട .അത് വഴി വരണം എന്നൊക്കെ വിളിക്കുന്നത്‌ ഒക്കെ മഹാ മോശം ആണ് .എന്നാലും വായാടി പഠിപ്പിച്ച ഓരോ ശീലം....
    കുഞ്ഞൂസ്
    നന്ദി .എന്‍റെ കൂടെ മണ്ടത്തരം ചോദ്യവുമായി കൂടെ നിന്നതിനു ...ഇനിയും കൂടെ വരണം ട്ടോ .

    ReplyDelete
  23. കൊട്ടയിലെന്താണെന്നുള്ള ചോദ്യത്തിനു മുന്നില്‍ കുഴങ്ങി നില്‍ക്കാതെ പ്രതീകാത്മകമായി ജീവിതമാറാപ്പെന്നോ,ജീവിത ഭാരമെന്നോ ഒക്കെ പറയൂ.:)
    എന്തായാലും വരയും,ചുറ്റുപാടും ഒക്കെ കൊള്ളാം ട്ടോ..

    ReplyDelete
  24. Fantastic!!!

    ReplyDelete
  25. കുട്ടയില്‍ മീന്‍ ആയിരുന്നു ഉദ്ദേശിച്ചത്..വരച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം,"ഇത് മീന്‍ തന്നെ ആണോ..!!!"
    അത് കൊണ്ട് ആ മീന്‍ കുറച്ചു തുണി ഇട്ടങ്ങു മൂടി :-)

    ReplyDelete
  26. Good... its looks nice...

    ReplyDelete
  27. അപ്പോള്‍ അത് മീനായിരുന്നു അല്ലെ?

    ReplyDelete
  28. കലാകാരന്റെ മനസ്സിൽ തെളിഞ്ഞത് കാഴ്ച്ചക്കാരൻ കണ്ട് എന്തെന്നുള്ള ചോദ്യം വരുമ്പോൾ കലാകാരനു സങ്കടം വരും.

    സാരമില്ല, ഇവരൊക്കെ മോഡേൺ കലാരൂപങ്ങളേ കണ്ടിട്ടുള്ളു.

    നല്ല ചിത്രം.
    ഇനിയും വരയ്ക്കൂ, തെളിയട്ടെ, അപ്പോ ഇങ്ങനാരും ചോദിക്കില്ല.

    ReplyDelete
  29. @ വായാടി - അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നു പറയുന്നത് വെറുതെയാ... കഷണ്ടിക്ക് "ഗള്‍ഫ്‌ ഗേറ്റ്" പോലെ അസൂയക്ക്‌ "കാനഡ ഗേറ്റ്" ഉണ്ട്. ദാ, ഇവിടെ ക്ലിക്കിയാല്‍ മതി.
    @ സിയ - സിയക്കുട്ടീ... അത് വേണോ? മജീ(മണ്ടിജീവികള്‍) എന്നൊരു ഗ്രൂപ്പ്‌ ഉണ്ടാക്കണോ?

    ReplyDelete
  30. ..
    അല്ലാ, ഇജാര്, മ്മ്ടെ വാര്യം പള്ളി മീനാച്ചി അല്ല്യൊ,
    എഞ്ചാ മോളെ കൊട്ടേല്?? :D:D:D
    ..

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. ..
    ചിത്രൊക്കെ നന്നായിട്ടുണ്ട് ട്ടൊ..

    എന്റൊരു മൂത്തമ്മ ഉണ്ട്, പുഴയ്ക്കരികിലാണ് വീട്-ഇത്തിരി
    ഉയരത്തില്‍, മുറ്റത്ത് നിന്നാല്‍ അക്കരെ വിശാലമായ് കാണാം.

    പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ ചിത്രത്തിലെ പശ്ചാത്തല
    കാഴ്ച്ചകള്‍ കാണുമ്പോള്‍ ഇക്കരെയുള്ള വാഴത്തോപ്പ് ഓര്‍മ്മ
    വരുന്നു. എന്റെ വീട്ടീന്ന് 8കി.മി ഉണ്ട് കേട്ടൊ അവിടേക്ക്.
    വീട്ടിലും ബന്ധുവീടുകളിലും ആഘോഷങ്ങള്‍ക്ക് ഈ പറഞ്ഞ
    മൂത്തമ്മയുടെ നാട്ടില്‍ പോയാണ് വാഴയില ശേഖരിക്കുക.

    രാവിലെ “കള്ളപ്പം” ഉണ്ടാകും, ;) ഉച്ചയ്ക്ക് ഊണിന് പുഴമത്സ്യവും
    ഹിഹിഹി, കൊതിയായൊ.. x-( ഹും, എനിക്ക് തന്നെ
    കൊതിയായി, ഓരോന്ന് വരച്ച് വെച്ച് ഓര്‍മ്മിപ്പിച്ചിട്ട്.. x-(x-(

    ഏകദേശം 6 വര്‍ഷമാകുന്നു, അതൊക്കെ നഷ്ടമായിട്ട്..
    നന്ദി, ഓര്‍മ്മകള്‍ക്ക്..
    ..

    ReplyDelete
  33. അല്ല, ആ കുട്ടക്ക് താങ്ങായിട്ടു ഒരു കൈ പിടിച്ചു കൊടുക്കായിരുന്നില്ലേ ന്നു തോന്നി ട്ടോ. പടം അസ്സലായിട്ടുണ്ട്.

    ReplyDelete
  34. വര നന്നായി. നിറങ്ങളുടെ സങ്കലനവും. രൂപവും പശ്ചാത്തലവും രണ്ടായിരുന്നത് ഒന്നിച്ചു ചേർത്തു എന്ന് തോന്നലുണ്ടാക്കുന്നുണ്ട്. അത് സിബു ഒരു പക്ഷേ പറഞ്ഞത് കൊണ്ട് തോന്നുന്നതുമാവാം. നടന്നു പോവുന്ന ആളല്ലേ ഒരു വഴി തെളിച്ചുകൊടുക്കാമായിരുന്നു.
    കുട്ട പിന്നെ തലയിൽ വച്ചു കൊടുത്തപ്പോൾ ഒരു കൈയെങ്കിലും അത് താഴെപ്പോകാതെ കുട്ടയിൽ പിടിപ്പിക്കാമായിരുന്നു.

    ReplyDelete
  35. ..
    ഓലിക്ക് ഭയങ്കര ബാലന്‍സാ മാഷെ, കയ്യീന്റ ഒരാവശ്യോം വരില്ലാന്ന്.. ഹ ഹ ഹ.
    ചുമ്മാ വന്ന് ഒന്നെത്തി നോക്കീതാ :)
    ..

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. സിബു,
    ചിത്രം നന്നായിട്ടുണ്ട്.
    എനിക്കു തോന്നിയ ചില കാര്യങ്ങള്‍‌ പറഞ്ഞോട്ടേ, കൈകളുടെ നീളം അല്‍‌പ്പം കൂടിപോയില്ലേ എന്നൊരു സംശയം (കൈമുട്ടിന്‌ താഴേക്ക്) കൈകളുടെ ആകെ നീളം കാല്‍‌മുട്ടിന്‌ മുകളിലല്ലേ നില്‍ക്കൂ? അതു പോലെ ഇടത്തേ കൈകൊണ്ട് ആ മുണ്ട് പൊക്കി പിടിക്കുന്നത് പോലെ ആക്കാമായിരുന്നു... :-)

    ഒടോ: ഇനി ചോദിച്ച ക്യാമറയുടെ കാര്യം - ദാ ഇതൊന്നു വായിച്ചു നോക്കൂ.

    ReplyDelete
  38. കൊള്ളാമല്ലോ ഈ ചിത്രം

    ReplyDelete
  39. ശിഷ്യന്‍ കൊള്ളാം

    ReplyDelete
  40. ബാക്ക് ഗ്രൌണ്ട് ഇത്ര കളര്‍ഫുള്‍ ആവണ്ടായിരുന്നു.

    ReplyDelete
  41. ചിത്രം വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് വാട്ടര്‍കളര്‍ ടോണ്‍ വര്‍ക്ക് ആയതുകൊണ്ട്. കളര്‍ സ്കീമും.
    അനാട്ടമിയില്‍ ചില പ്രശ്നങ്ങളും കുട്ടയിക് കൈ ചേര്‍ത്ത് വെക്കാത്തതുകൊണ്ട് ഒരു ബാലന്‍സ് കുറവും മാത്രമെയുള്ളൂ,.

    ReplyDelete
  42. ബിലാത്തിപട്ടണം / BILATTHIPATTANAM : "നിന്നിളിക്കിണ് കണ്ടില്ലേ.... "
    @ ബിലാത്തിപട്ടണം : ഹ...ഹ..ഹ...ഇപ്പൊ പൊട്ടി ചിരിച്ചു :-D

    @ Vayady : കുട്ട നിറച്ചു എന്താണെന്ന് ഞാന്‍ താഴെ പറഞ്ഞിട്ടുണ്ട് കേട്ടോ..
    എന്തിനാണെന്നെ അസൂയ..? ഇതൊന്നുമില്ലാതെ തന്നെ ഒരു തകര്‍പ്പന്‍ ജനകീയ ബ്ലോഗിന്‍റെ ഉടമ അല്ലെ..!! :-)

    @ Vayady : ചെറുകഥക്കുള്ള മറുപടി അവിടെ തന്നെ തന്നിട്ടുണ്ട് കേട്ടോ..

    @ കൊച്ചു മുതലാളി : നന്ദി മുതലാളി നന്ദി.

    @ സ്മിത മീനാക്ഷി : ചിത്രം മോള്‍ക്കും ഇഷ്ട്ടമായോ..?

    വഷളന്‍ | Vashalan : എങ്ങോ കണ്ടു മറന്ന പോലെ. എന്നേം കൂടി പഠിപ്പിക്കുമോ?
    @ വഷളന്‍ | Vashalan : വഴീക്കൂടെ പോകുന്ന ആരേം വിടരുത് കേട്ടോ ;-)
    എനിക്കറിയാവുന്നതൊക്കെ പറഞ്ഞു തരാം കേട്ടോ(വളരെ കുറച്ചേ കാണൂ..)

    @ ഹംസ : അല്ലാ.. ഹംസക്ക അങ്ങനെ തെറി പറയില്ലാന്നു അറിയാം :-)

    @ Jishad Cronic™ : ജിഷാദേ, ബാക്കി ഉള്ള കമന്റ്‌ കൂടി വായിച്ചു നോക്ക്..അപ്പൊ അറിയാം പടത്തിന്‍റെ ഒരു സത്യാവസ്ഥ. നന്ദി കേട്ടോ.

    @ thalayambalath : മറ്റൊരു ചിത്രകാരന്‍റെ വാക്ക്...സന്തോഷം പകരും.

    @ jayaraj : തീര്‍ച്ചയായും..ഇനിയും ഒരുപാട് തെളിയാനുണ്ട്.

    ReplyDelete
  43. @ Subhash Maniyerikarunakaran : Thanks a lot

    @ Rahul Gudi : Thanks a lot buddy.

    @ Hemant Vashista : Thank u :-) will plan it once.

    @ പട്ടേപ്പാടം റാംജി : നന്ദി റാംജി :-)

    maithreyi : ഇനിയും വരാം, പഴയ പോസ്റ്റുകള്‍ വായിക്കാന്‍.
    @ maithreyi : വായിച്ചിട്ട് അഭിപ്രായം പറയാന്‍ മറക്കല്ലേ..

    @ കുഞ്ഞൂസ് (Kunjuss) : ഒരുപാട് നന്ദി..എന്തിനാണെന്നറിയുമോ..? കൂടുതല് ചോദ്യങ്ങള് ചോദിച്ചു എന്നെ കുഴപ്പിക്കാഞ്ഞതിന്

    @ Sandeep Kumar T G : ഹ..ഹ..ഹ.. സത്യമാ..

    ReplyDelete
  44. @ siya : ഇങ്ങനെ വീണ്ടും വന്നു ചോദിച്ച് എന്നെ കൊണ്ട് ഉത്തരം പറയിച്ചൂന്ന്‌ പറഞ്ഞാല്‍ മതിയല്ലോ...!!

    @ Rare Rose : കുഴങ്ങി നിന്നില്ല..ഉത്തരം(സോറി സത്യം) പറഞ്ഞു :-)

    @ Amol Kulkarni : Thank u sirji :-)

    @ Balaji Sridharan : Thanks a lot.

    @ jayaraj : അതേ :-(

    @ jayarajmurukkumpuzha : നന്ദി ജയരാജ്‌.

    @ Kalavallabhan : ഇല്ലാ.. സങ്കടമില്ലാ..എന്‍റെ തെറ്റ് ചൂണ്ടി കാണിക്കുന്നതല്ലേ..അപ്പൊ എനിക്ക് ഇനി നന്നാവാം :-)

    @ കുഞ്ഞൂസ് (Kunjuss) : ഉത്തരംസ് കലക്കി ട്ടോ :-D

    ReplyDelete
  45. @ രവി : അതാരാണ് കോയാ പള്ളി മീനാച്ചി..??!!
    നല്ല ഓര്‍മ്മകളാണല്ലോ ഇഷ്ട്ടാ..പെരുത്ത്‌ നന്ദി.

    @ raadha : ശരിയാണ്..അന്നത് തോന്നിയില്ല..ഇനി ഒന്നും ചെയ്യാനും പറ്റില്ലാ..

    @ എന്‍.ബി.സുരേഷ് : മാഷേ, ഇനിയുള്ള ചിത്രങ്ങളില്‍ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം കേട്ടോ..

    @ siya : സമരം നിര്‍ത്തിയില്ലേ..ഞാന്‍ ഓട്ടോയില്‍ കയറിയില്ലേ..!!?

    @ Prasanth Iranikulam : ഒരുപാട് നന്ദി, ആദ്യത്തെ ഈ വരവിനും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും..പിന്നെ തീര്‍ച്ചയായിട്ടും എനിക്കുള്ള മറുപടിയായി ആ ലിങ്ക് തന്നതിനും.

    @ ജീവി കരിവെള്ളൂര്‍ : താങ്ക്സ് കേട്ടോ :-)

    @ ഒഴാക്കന്‍. : ഗുരൂനെ പറയിപ്പിചില്ലെന്നാണോ ??!!

    @ ഹേമാംബിക : ഒരുപാട് നന്ദി, ആദ്യത്തെ ഈ വരവിനും നല്ല കമന്റിനും

    @ കുസുമം ആര്‍ പുന്നപ്ര : original ചിത്രത്തിലുണ്ടായിരുന്നത് ഞാന്‍ കോപ്പി ചെയ്തെന്നേ ഉള്ളു..

    @ കുമാരന്‍ | kumaran : ശരിയാണ്..പിന്നീടു എനിക്കും തോന്നിയിരുന്നു.

    @ നന്ദന്‍ : ഒരുപാട് നന്ദി ഈ വരവിന്. നല്ല ഉപദേശങ്ങളും തെറ്റ് തിരുത്തലുകളും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  46. നന്നായിട്ടുണ്ട് ഇങ്ങിനെ എനിക്ക് എന്നാവരക്കാന്‍ പറ്റുക

    ReplyDelete
  47. @ haina : നല്ല കഴിവുള്ള കുട്ടിയല്ലേ...വരച്ചു വളരൂ.ഇതിനേക്കാള്‍ നന്നായി വരയ്ക്കാന്‍ പറ്റും :-)

    ReplyDelete
  48. സിബൂ..ക്ഷമീര്‍,ഈ നുറുങ്ങ് ഇവിടെ പറന്നിറങ്ങാനിത്തിരി വൈകി.
    വര വളരേ ഗുഡ് ! ഒറ്റവാക്കിലിങ്ങനെ : ഗ്രാമീണ്യം!
    കൊട്ടയില്‍ മീന്‍ പിടിക്കാനുള്ള വലയോ,അല്ല വല്ലോരേം വീശാനുള്ള
    വലയോ..?

    ReplyDelete
  49. @ ഗോപീകൃഷ്ണ൯.വി.ജി : നന്ദി അളിയാ..നന്ദി..

    @ ഒരു നുറുങ്ങ് : എന്തായാലും പറന്നിറങ്ങിയതല്ലേ...എല്ലായിടത്തും ഒരു നോട്ടം തന്നിട്ടേ പോകാവൂ.. :-)
    കുട്ടയില്‍ വല തന്നെ ആണോന്നു ഞാനും ഗവേഷണം നടത്തി കൊണ്ടിരിക്കുന്നതെ ഉള്ളൂ..!! കാണുന്നവരുടെ ഭാവനക്ക് വിട്ടിരിക്കുകയാ കുട്ടയിലെ കാര്യങ്ങള്‍ :-)

    ReplyDelete
  50. ഈ ബ്ലോഗിലൂടെ ചുമ്മ ഒന്ന് കറങ്ങി..ഈ ചിത്രം ..അത് മനസ്സനെ ഒരുപാട് ആകര്‍ഷിച്ചു...കാരണം ഒന്നും പറയാന്‍ അറിയില്ല, എങ്കിലും.....

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails