Saturday, January 1, 2011

വര : "And Miles To Go Before I Sleep !!"

-- Medium : Water Color on paper --

The woods are lovely dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
                                       - Robert Frost
വി.വി.എച്.എസ്സില്‍ പഠിക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ മുരളി സര്‍ ആണ് ഈ കവിത പഠിപ്പിക്കുന്നത്. ആ കൊല്ലത്തെ ഇംഗ്ലീഷ് പാഠങ്ങള്‍ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ഏറ്റവും മുന്നിലായി ഈ കവിതയും !!

എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും, ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന ചിന്ത പുതിയ ഉണര്‍വ്വ് തരുന്നതാണ്. ഈ പുതുവത്സര വേളയിലും പുത്തന്‍ പ്രതീക്ഷകളുമായി നിങ്ങള്‍ക്കൊപ്പം ഞാനും മുന്നോട്ട്.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

54 comments:

  1. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

    ReplyDelete
  2. സിബുവിന് പുതുവത്സരാശംസകള്‍...
    ഈ കൊല്ലം ഒരാളെ കൂട്ട് കിട്ടുകയാണല്ലോ....

    ReplyDelete
  3. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  4. അതെ അതെ..
    And miles to go before I drink..
    (ഇന്ന് പുലരുന്ന വരെ ഇതായിരുന്നിരിക്കണം, ശ്രീമാന്‍ റോബേര്‍ട്ട് ഫ്രോസ്റ്റ് ചിരിച്ചോ? ആ.. എനിക്ക് തോന്നീതാവും..)

    എന്റെം വഹ പുതുവത്സരാശംസകള്‍..

    ReplyDelete
  5. പുതുവത്സരാശംസകൾ. പടം വിവിയെച്ചെസിൽ വെച്ച് വരച്ചതാണെങ്കിൽ 10ൽ 9 മാർക്ക്. ഇപ്പോ വരച്ചതാണെങ്കിൽ 6 മാർക്ക്.

    ReplyDelete
  6. മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
    അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ
    അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുമ്പിലായ്
    എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ

    എന്ന് കടമ്മനിട്ട ഈ വരികളെ വിവർത്തനം ചെയ്തു.

    കാർന്നോരു പറഞ്ഞ പോലെ പഴയ വര ആണെങ്കിൽ ഫുൾ മാർക്ക്.
    ഇപ്പോഴത്തേതാണെങ്കിൽ ഇരുണ്ട് അഗാധമായ മഹാവനവും പാതയും ഇവിടെ കാണുന്നില്ല.

    പുതുവത്സരവിവാഹാശംസകൾ.

    ReplyDelete
  7. ചിത്രം മനോഹരം ആയിരിക്കുന്നു ..........

    ReplyDelete
  8. പുതുവത്സരാശംസകള്‍, സിബു. നമ്മുടെ ഭാവി ബ്ലോഗർക്കുംകൂടി അല്പം കൊടുത്തേക്കൂ‍..

    ReplyDelete
  9. വര നന്നായി..
    പുതുവത്സരാശംസകള്‍,,,

    ReplyDelete
  10. keep going..keep smiling...keep painting..

    happy new year..!

    ReplyDelete
  11. വര നന്നായിരിക്കുന്നു ഈ വർഷം നന്മ നിരഞ്ഞതാകട്ടെ!..

    ReplyDelete
  12. പ്രത്യാശ ഉണര്‍ത്തുന്ന വരികള്‍.
    Miles to go....

    Yes, we will reach there for sure.

    sibu, best wishes.

    ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലത് മുപ്പിരിച്ചരട് വേഗത്തില്‍ അറ്റു പോകയില്ല എന്ന് ബൈബിള്‍.
    would be..യ്ക്കും പുതുവത്സരാശംസകള്‍.

    ReplyDelete
  13. @ ചാണ്ടിക്കുഞ്ഞ് : അതേ ചാണ്ടിച്ചായാ, അതൊരു സന്തോഷമുള്ള കാര്യമാണ്.
    പുതുവത്സരാശംസകള്‍.

    @ ചെറുവാടി : അതേ പോലെ തന്നെ ഒരു പുതുവത്സരം ചെറുവാടിക്കും. എല്ലാ നന്മകളും നേരുന്നു.

    @ നിശാസുരഭി : ഇന്നലെ വീട്ടുകാരുടെ കൂടെ ഒരു കേക്ക് ഒക്കെ കട്ട്‌ ചെയ്തു പെണ്‍കൊച്ചുമായി കുറച്ചു കത്തി വച്ച് കേറി കിടന്നുറങ്ങി.
    "നിശസുരഭി, ഞാന്‍ ഭയങ്കര ഡീസന്‍ഡാ.."
    നല്ല ഒരു വര്‍ഷം ആശംസിക്കുന്നു.

    @ kARNOr(കാര്‍ന്നോര്) : 9 മാര്‍ക്കും വേണം. വി.വി. എച്. എസ്സില്‍ പഠിക്കുമ്പോള്‍ വരച്ചതാ. എട്ടിലോ, ഒമ്പതിലോ പഠിക്കുമ്പോള്‍ :-)

    @ എന്‍.ബി.സുരേഷ് : നന്ദി മാഷേ, ഈ നല്ല വരികള്‍ ഇവിടെ കോറിയിട്ടതിന്.
    വര കുറെ പഴയതാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ വരച്ചത്.
    ഭൂമിയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ വച്ച് ഇരുണ്ട്,അഗാധമായ മഹാവനങ്ങള്‍ കണ്ടു കിട്ടുക ബുദ്ധിമുട്ടാണ്.

    @ Chinchu Nair : താങ്ക്സ് ഡി :-)

    @ മുകിൽ : തീര്‍ച്ചയായും കൊടുത്തേക്കാം. മുകിലിനും നല്ലൊരു വര്‍ഷം ആകട്ടെ എന്നാശംസിക്കുന്നു.

    @ ~ex-pravasini* : നന്ദി ചേച്ചി. പുതുവത്സരാശംസകള്‍.

    @ Jasy kasiM : Thanks Jasy. Happy New Year.

    @ ഉമ്മുഅമ്മാർ : നന്ദി. പുതുവത്സരാശംസകള്‍.

    ReplyDelete
  14. വര കൊള്ളാമേ... പുതുവര്‍ഷ ആശംസകള്‍...

    ReplyDelete
  15. പുതുവത്സരാശംസകള്‍ :)

    ReplyDelete
  16. ചിത്രം ഭംഗിയായി സിബു. വാട്ടെര്‍ കളറില്‍ ഇത്രയും നന്നായി കിട്ടാന്‍ പ്രയാസം ആണെന്ന് തോന്നുന്നു.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  17. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ ഈ വരികള്‍ മുറിയിലെ കതകില്‍ എഴുതി ഒട്ടിച്ചു വച്ചിരുന്നു......
    കുറെ നാളുകള്‍ക്കു ശേഷം വരികളും ഒപ്പം ആവിഷ്കാരവും കാണുമ്പോള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ....
    കൂടെ ഞാനീ കവിത കേള്‍ക്കും മുന്നേ ഇതിനെ ജലച്ചായത്തിലേക്ക് പകര്‍ത്തിയ ആളെ പുതുവര്‍ഷത്തില്‍ കൂട്ടുകാരനയിക്കിട്ടിയതില്‍ ഒരുപാടു സന്തോഷവും:-)

    ReplyDelete
  18. one of my favourite poem, കുറച്ചു കൂടി മരങ്ങള്‍ ഒക്കെ ആകാമായിരുന്നു , ഒരു കാടിന്റെ ലുക്ക്‌ കിട്ടാന്‍ , നവവത്സര ആശംസകള്‍

    ReplyDelete
  19. @ ajith : ഒരുപാട് സന്തോഷം, ഈ നല്ല ആശംസകള്‍ക്ക്.
    ചേട്ടനും പുതുവത്സരാശംസകള്‍.

    @ കണ്ണന്‍ | Kannan : പുതുവത്സരാശംസകള്‍ ഡാ.

    @ ഹംസ : പുതുവത്സരാശംസകള്‍ ഇക്ക.

    @ lakshmi : മറുപടി നിന്‍റെ കാതില്‍ :-)

    @ അനീസ : ചിത്രം വരയ്ക്കുമ്പോള്‍ ഈ കവിത മനസ്സില്‍ ഉണ്ടായിരുന്നില്ല.
    പുതുവത്സരം, ഓര്‍മ്മ വന്ന ഒരു കവിത, ഏകദേശം സാമ്യം ഉള്ള ഒരു ചിത്രം. ഇതെല്ലാം കൂടി ഒരുമിച്ചു ചേര്‍ത്തതാണെന്നെ ഉള്ളൂ..
    പുതുവത്സരാശംസകള്‍.

    ReplyDelete
  20. snehavum aadaravum oppam aashamsakalum...

    ReplyDelete
  21. സിബൂ, പുതുവത്സരാശംസകള്‍. നല്ല കവിത. ഇഷ്ടപ്പെട്ടു.

    ReplyDelete
  22. ആംഗലേയ കവിതയും ,അഭിപ്രായത്തിലെ തർജ്ജമയും ഇതിനേക്കളോക്കെ നല്ല വരയുമായി പുതുവർഷത്തെ വരവേട്ടിരിക്കുന്നു...
    പിന്നെ
    താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  23. സിബു, പുതുവത്സരാശംസകൾ! എത്ര മനോഹരമാണ് കടമ്മനിട്ടയുടെ തർജ്ജമ, നന്ദി സുരേഷ്!

    ReplyDelete
  24. പുതുവത്സരാശംസകള്‍

    ReplyDelete
  25. പുതുവത്സരാശംസകള്‍

    ReplyDelete
  26. മനസ്സ് കുളിര്‍പ്പിക്കുന്ന വര...


    yess......miles and miles to gooo....
    ഈ വരികള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ..?
    പുതുവര്‍ഷാശംസകള്‍..

    ReplyDelete
  27. ഓര്‍മകളില്‍ വീണ്ടും ആ പഴയ ക്ലാസ്സ്‌ മുറിയും പഴയ കാലങ്ങളും ഒക്കെ നിറച്ചതിനു നന്ദി ..പുതിയ വര്ഷം ഒരുപാടു നല്ല വരകളും വരികളും കൊണ്ട്

    മനസ് സംപുഷ്ടമാകട്ടെ എന്നാശംസിച്ചു കൊണ്ട്

    സ്നേഹ പൂര്‍വ്വം

    ReplyDelete
  28. വരവര്‍ണ്ണന നന്നായി
    നല്ലവര്‍ഷം നേരുന്നു

    ReplyDelete
  29. ഓർമ്മയുണ്ട് ആശാനേ ഓർമ്മയുണ്ട്. ഇതും ഡഫോഡിൽ‌സുമൊക്കെ ഓർമ്മയുണ്ട്. സിബുചേട്ടോ കുറേ നല്ല കാര്യങ്ങൾ നടക്കാനിരിക്കുകയല്ലേ ഈ വർഷം. എല്ലാവിധ മംഗളങ്ങളും നന്മകളും ഈ പുതുവർഷവേളയിൽ നേരുന്നു. ഫ്യൂച്ചർ ബെറ്റർഹാഫിനും കൊടുത്തേയ്ക്കൂ. ആ നിസു എന്താ‍ പറഞ്ഞത് ബിഫോർ ഐ ഡ്രിങ്ക് എന്നോ, അതെന്താ??

    ReplyDelete
  30. നന്നായിരിക്കുന്നു വരകള്‍. പണ്ടത്തെ സ്കൂള്‍ ക്ലാസ്സ്‌ ഓര്മ വന്നു . പുതുവത്സരാശംസകള്‍.

    ReplyDelete
  31. MohammedRiyaz ShaikhJanuary 3, 2011 at 4:47 PM

    Good yar, Awesome painting….

    ReplyDelete
  32. Nice painting… boss

    ReplyDelete
  33. Excellent Fop… :-)

    ReplyDelete
  34. വാട്ടര്‍കളറില്‍ നല്ലൊരു വര്‍ക്ക്.... അഭിനന്ദനങ്ങള്‍

    ReplyDelete
  35. സിബു ..ആദ്യം തന്നെ ആശംസകള്‍ .പുതു വര്‍ഷം ,പിന്നെ കല്യാണം ,എല്ലാം കൂടി അടി പൊളി ആക്കണം ട്ടോ . വര നന്നായി ..അതിലെ കവിത യില്‍ പറഞ്ഞിരിക്കുന്ന ''The woods are lovely dark and deep,''.ലണ്ടനില്‍ ആയിരുന്നപ്പോള്‍ അതുപോലെ നടക്കാന്‍ ഒരു

    പോകും . ഒരു അനുഭവം ആണ് .അവിടെ ഇവിടെ ആയി ആളുകള്‍ നടക്കുന്ന കാണാം . കുറച്ച് പേടിയും ,കൂടെ കിളികളുകളുടെ സ്വരം ,കാറ്റും എല്ലാം കൂടി നല്ല സന്തോഷായിരുന്നു .!!

    ReplyDelete
  36. നന്നായിരിക്കുന്നു, പുതുവത്സരാശംസകള്‍..

    ReplyDelete
  37. ഒരു ഒന്‍പതാം ക്ലാസ്സുകാരന്റെ വര,നന്നായിരിക്കുന്നു.
    കവിതയും അതിന്റെ മനോഹരമായ തര്‍ജ്ജിമയും...ഗൃഹാതുരതയുണര്‍ത്തുന്നു.

    ReplyDelete
  38. 15 വര്ഷം മുന്‍പാണ് സിബു ഒന്‍പതാം ക്ലാസ്സുകാരനായിരുന്നത് കുഞ്ഞൂസേ . ആശംസകള്‍

    ReplyDelete
  39. ഞാന്‍ വൈകിയോ..പുതുവത്സരാശംസകള്‍.
    ഉണരുക ശലഭമേ നേരമായ്
    നമുക്കിനിയും കാതങ്ങള്‍ താണ്ടാനുണ്ട്.
    Wake butterfly
    Its late,We've miles
    to go together.
    ---basho

    ReplyDelete
  40. അല്ലെങ്കിലും ഈ വാചകങ്ങള്ക് ഒരു പ്രതീഷയുടെ
    ചൂട് ഉണ്ട് ആല്ലേ?എന്‍റെ മോള് ഭിത്തിയില്‍ ഇത്
    വലുതായി എഴുതി കളര്‍ അടിച്ചു വെച്ചിരിക്കുന്നത്
    കണ്ടു ഞാന്‍ ചോദിച്ചപോള്‍ ആണ് സംഭവം
    അറിഞ്ഞത്. ചെറുപത്തില്‍ ഇത് പഠിപ്പിച്ച ദിവസം
    എനിക്ക് പനി ആയിരുന്നു..
    ആശംസകള്‍ സിബു..നല്ല വര...

    ReplyDelete
  41. ഏറെ വൈകിയാ ഇവിടെ എത്തിയത്
    എന്നാലും പുതുവത്സരാശംസകള്‍

    ആശംസകള്‍.....

    ReplyDelete
  42. ഞാനുമോർക്കുന്നു, പഴയ ആ പാഠപുസ്തകത്തിൽ ആ വരികൾ! ഒപ്പം ആംഗലേയശൈലിയിൽ വരച്ച ഒരു വനചിത്രവും. നെഹ്രുവുമായി ബന്ധപ്പെടുത്തി സാർ പറഞ്ഞു തന്ന ഒരു സംഭവവും കൂടി ഇപ്പോഴും ഓർമ്മയുണ്ട്.

    താങ്കളുടെ ഓർമ്മപ്പെടുത്തൽ മനോഹരമായിരിക്കുന്നു.

    ReplyDelete
  43. stopping by woods on a snowy evening അല്ലേ.ഈ നാലു വരികളും,അതിന്റെ മലയാളം വിവര്‍ത്തനവും എപ്പോഴും കൂടെക്കൂട്ടുന്ന ഒരുപാടിഷ്ടമുള്ള വരികളാണ്.:)

    പുതുവത്സരാശംസകള്‍..

    ReplyDelete
  44. നാളെ തീയതി 11
    11ലെ 1-​‍ാം മാസത്തിലെ 11
    ഈ പുതുവർഷത്തിൽ
    ഒന്നും മറ്റൊരൊന്നും കൂടിച്ചേരുകയാണല്ലോ
    ഒന്നിനോട് മറ്റൊരൊന്ന് കൂടിച്ചേരുന്ന ഈ വർഷത്തിൽ
    സിബുവിനോടും മറ്റൊരാൾ കൂടിച്ചേരുകയല്ലേ ...
    ആശംസകൾ..
    പുതുവത്സരാശംസകൾ

    ReplyDelete
  45. പെയ്ന്റിങ്ങ് മനോഹരമായിരിക്കുന്നു.

    വൈകിയ പുതുവത്സരാശംസകള്‍

    ReplyDelete
  46. ഒരു പാട് ഇഷ്ടം തോന്നിയതും, എന്നും മനസ്സില്‍ മറക്കാതെ കുറിച്ച് വെച്ചിട്ടുള്ളതുമായ നാല് വരികള്‍....ഇവിടെ കുറിച്ചതിനും, ഒരു പടം ചേര്‍ത്ത് വെച്ചതിനും നന്ദി!

    ReplyDelete
  47. The woods are lovely,dark and deep.
    But I have promises to keep,
    And miles to go before I sleep,
    And miles to go before I sleep...

    Robert Frost ന്റെ അതിമനോഹരമായ കവിത.. പഠന കാലം മുതലേ മനസ്സില്‍ കുറിച്ച ആ കവിത ബ്ലോഗില്‍ എത്തിച്ചതിനു ഹൃദയം നിറഞ്ഞ ആശംസകള്‍!!
    പെയ്ന്റിംഗും മനോഹരം..

    ReplyDelete
  48. ഇപ്പൊള്‍ പോമിസസ് കീപ് ചെയ്യുന്നതിനു മുന്‍പു കുറച്ചുറങ്ങി തീര്‍ക്കാനുണ്ടെന്ന ഭാവമാണ് പലര്‍ക്കും......

    കവിതക്കുതകുന്ന ചിത്രം... ആശംസ്കള്‍

    ReplyDelete
  49. കവിത മനസ്സിലയില്ല; കാരണം ഇംഗ്ലീഷ് അറിയില്ല.
    എന്നാല്‍ ചിത്രം വളരെ മനോഹരമായിരിക്കുന്നു.

    ReplyDelete
  50. its brilliant..and as it says..u have miles to go...go on..

    ReplyDelete
  51. “വരുന്നോ മാത്തേരാനിലേക്ക്” ന്‌ മാതൃഭൂമിയിൽ സ്ഥാനം കിട്ടിയതിനു അനുമോദനങ്ങൾ...

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails