Tuesday, January 19, 2010

വരി : "പൈനാപ്പിള്‍ പുളിശ്ശേരി ബാക്കിയുണ്ടോ..?"

                    നല്ല വിശപ്പോടെയാണ് ഉച്ചയ്ക്ക് ലതാമ്മയുടെ വീട്ടിലെത്തുന്നത്.രാവിലെ ദാദര്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ കണ്ട ഒരു പൊട്ടക്കടയില്‍ കയറി ഒരു സാദാ..ദോശ കഴിച്ചത് മുംബൈ gateway-ലെ നട്ടച്ചൂടില്‍ ദഹിച്ചു പോയിരുന്നു. റോഡ്‌സൈഡില്‍ വളയും മാലയും വിറ്റിരുന്ന ഒരു മറാഠി അമ്മച്ചിയുടെ വായീന്ന് 'മലയാളികളെ' ഒന്നടങ്കം തെറി വിളി കേള്‍പ്പിച്ച് ജിനുച്ചേട്ടന്‍, ആ ദഹനം സമ്പൂര്‍ണ്ണമാക്കി. തൊണ്ണൂറ്റിയഞ്ചു രൂപ പറഞ്ഞ വളയ്ക്കു കണ്ണും പൂട്ടി "ഇരുപത്തിയഞ്ചു രൂപ" തന്നേക്കാമെന്നു നമ്മള് മലയാളികളല്ലാതെ വേറെ ആര് പറയും..!!"തെറി വിളിച്ചതിന് യാതൊരു വിധത്തിലും അവരെ കുറ്റം പറയാന്‍ ഒക്കുകേലാ.."
                    ദാദറില്‍ നിന്ന് ലതാമ്മയുടെ വീട്ടിലേക്ക് പോകാന്‍ കയറിയ മഞ്ഞ-ടാക്സിക്കാരന്‍ അയാളുടെ ചക്കടാ വണ്ടി നീങ്ങാത്തത്തിനും മലയാളികള്‍ക്കിട്ടൊരു താങ്ങ് താങ്ങി; "നിങ്ങള്‍ മലയാളികളീ ചോറെല്ലാം കൂടി കഴിച്ചിട്ടായിരിക്കും ഇത്ര കുടവയറു വയ്ക്കുന്നത്..അല്ലിയോ..??!!"
"അല്ലേടാ ആലൂ ജ്യൂസ് കുടിച്ചിട്ടാ... ഉരുളന്‍ കിഴങ്ങ് വെച്ച് നീയൊക്കെ ഇനി ആ ഒരു ഐറ്റം മാത്രമല്ലേ കണ്ടു പിടിക്കാനുള്ളൂ..!! " മനസ്സില്‍ പറഞ്ഞതെ ഉള്ളൂ.. 

ടാക്സിയേല്‍ കയറാന്‍ വന്ന കുരുവിയേം(നിതീഷ് എന്നാണത്രെ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്..!!) ജിനുചേട്ടനേം എന്നേം കണ്ടപ്പോഴേ അയാളും മനസ്സില്‍ പറഞ്ഞിരിക്കണം.."എന്നേം കൊണ്ട് ഇവന്മാര് തള്ളിപ്പിക്കും.."
                    ലതാമ്മയുടെ ഭര്‍ത്താവ് ഉണ്ണിയേട്ടന്‍ ചോറുണ്ണാന്‍ വിളിക്കുന്നതിനു മുന്നേ കുരുവി കൈയ്യും കഴുകി പാത്രത്തിന്‍റെ മുന്നില്‍ ചെന്നിരുന്നിരുന്നു. ആദ്യമായി ചെല്ലുന്ന വീടല്ലേ, ഇത്തിരി മാന്യമായിട്ടു പെരുമാറിയേക്കമെന്നു വിചാരിച്ചു ലേശം ചോറും, ലേശം പുളിശ്ശേരിയും, ലേശം തോരനും കുറച്ചു കണ്ണിമാങ്ങാ അച്ചാറും എടുത്തു ഞാന്‍ കഴിക്കാനിരുന്നു. ഉള്ളത് പറയാമല്ലോ, ആ പൈനാപ്പിള്‍ പുളിശ്ശേരിയും ചോറും പപ്പടവും കുഴച്ചു രണ്ടുരുള. ഞാന്‍ ഫ്ലാറ്റ്. എന്‍റെ descency ഫ്ലാറ്റ്. control ചെയ്യാന്‍ പറ്റാതെ ഞാന്‍ രണ്ടു തവണ കൂടി ചോറും പുളിശ്ശേരിയും വാങ്ങി കുഴച്ചടിച്ചു. ലതാമ്മയ്ക്ക് ഒരു നൂറു നന്ദി."ലതാമ്മേ, ഇത്ര taste-ഓടെ പുളിശ്ശേരി ഉണ്ടാക്കരുത്..ഞങ്ങള് ചിലപ്പോ ഇതൊരു ശീലമാക്കും"
                   ഇനി ഈ കഥാപാത്രങ്ങളെ ഒക്കെ പരിചയപെടണ്ടേ..? ലതാമ്മ ഒരു ഉണ്ണിക്കുട്ടിയാണ്. കുരുവിയും ജിനുച്ചേട്ടന്‍ അളിയനും ഉണ്ണിക്കുട്ടന്മാരും. ഈ ഉണ്ണിക്കുട്ടിമാരും ഉണ്ണിക്കുട്ടന്മാരും 'കണ്ടുമുട്ടുകയും', 'കലപില' പറയുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട്, ORKUT..!! അങ്ങനെ പറഞ്ഞാല്‍ അതിത്തിരി വിശാലമായി പോകും; ചുരുക്കിപ്പറയാം, ഇത് "ഉണ്ണിക്കുട്ടന്‍റെ ലോകം". ഒരു ഓര്‍ക്കുട്ട് community-ക്ക് ഇത്രയധികം സൗഹൃദവും സ്നേഹവും സന്തോഷവും പങ്കുവയ്പ്പിക്കാന്‍ കഴിയുമെന്ന് തിരച്ചറിഞ്ഞ ഞാന്‍ ഇപ്പോഴും വായും പൊളിച്ചു നില്‍ക്കുകയാണ്. കാരണം 'ഉണ്ണിക്കുട്ടന്‍റെ ലോകത്തിലേക്ക്‌' കയറാന്‍ ഞാന്‍ അനുവാദം ചോദിച്ചിട്ടേ ഉള്ളൂ. 

ഈ സൗഹൃദത്തിന്‍റെ ആഴമാണ് ഹൈദ്രബാദിലിരുന്ന ജിനുച്ചേട്ടന്‍ മുംബൈയില്‍ വരാനുള്ള കാരണവും, പൂനെയില്‍ നിന്ന് കൂട്ട് പോയ എനിക്ക് മറക്കാനാവാത്ത പൈനാപ്പിള്‍ പുളിശ്ശേരി കിട്ടാനിടയാക്കിയതും; ഒപ്പം നിതീഷിനേം ലതാമ്മയേം പോലെയുള്ള പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കമിടീച്ചതും.
                    പുളിശ്ശേരിക്കൊപ്പം പാല്‍പ്പായസവും ഉണ്ടായിരുന്നു, ഒരു ഗസല്‍ പാല്‍പ്പായസം. ലതാമ്മയുടെ മകന്‍ സൂരജിന്‍റെ വകയായിരുന്നു അത്.ഒപ്പം സിത്താറിന്‍റെ മാസ്മരിക  ശബ്ദവും. സൂരജ്, നിന്നെ ഞങ്ങള്‍ star singer പോലുള്ള വേദികളില്‍ കാണണം...ആശംസകള്‍.

15 comments:

 1. പൈനാപ്പിള്‍ പുളിശ്ശേരി നന്നായി .. തുടരൂ ... ആശംസകള്‍.

  ReplyDelete
 2. Pine apple pullisseri kollaam.... oru pullisseri kooti oonokazhicha sukham.... unnikkuttanmareyum unnikkuttiyeyum kaanan oragraham....

  ReplyDelete
 3. Kollameda......pakshe soorajinte sitharinekurichu ninakkenthenkilum parayaamayirunnu....

  -Gnu

  ReplyDelete
 4. ഗോപികൃഷ്ണ, അതിനൊപ്പം കുറച്ചു പാല്‍പായസം കൂടി ഉണ്ടായിരുന്നു.സിത്താറും ഗസലും കൂടി ലതാമ്മയുടെ മകന്‍റെ വക.
  ജിനുചേട്ടാ, വിഷയത്തില്‍ നിന്ന് deviate ആകാതിരിക്കാന്നാണ് ആദ്യം അതെഴുതാഞ്ഞത്.ഇപ്പൊ ചേര്‍ത്തിട്ടുണ്ട്.
  ശോശാമ്മേ, ഉണ്ണിക്കുട്ടന്മാരുടെ ലോകം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതി:
  http://www.orkut.co.in/Main#Community?cmm=40752454

  ReplyDelete
 5. പൈനാപ്പിള്‍ പുളിശ്ശേരി നന്നായിട്ടുണ്ടേട്ടോ....

  ReplyDelete
 6. എല്ലാം ഗൂഗില്ലിന്‍റെ മാജിക്കും അനന്തസാധ്യതകളും...

  ReplyDelete
 7. കൊച്ചു മുതലാളി : Thank u.
  Krishna : സത്യമാണ്..

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. Dude Pinaple Pullisery Kollam
  Pakshe Hydrabadum orkuttum thammil confusion ayyi

  ReplyDelete
 10. Vayady : എന്തെ ഡിലീറ്റ് ചെയ്തത്..?

  Renji : ഓര്‍ക്കുട്ടില്‍ ഉള്ള ഒരു കമ്മ്യൂണിറ്റി ആണ് 'ഉണ്ണിക്കുട്ടന്‍റെ ലോകം'...ഏതാണ്ട് രണ്ടായിരത്തിനു മേലെ പേര്‍ അതില്‍ അംഗങ്ങളാണ്. അതില്‍ കൂടി പരിചയപ്പെട്ട മുംബൈയില്‍ ഉള്ള സുഹൃത്തുക്കളെ കാണാന്‍ വന്നതാണ് ഹൈദ്രബാദിലുള്ള ജിനുചേട്ടന്‍ .
  ഒരു തുടക്കക്കാരന്‍റെ എഴുത്തിന്‍റെ പോരായ്മ ഈ പോസ്റ്റിലുണ്ട്. സദയം ക്ഷമിക്കാന്‍ അപേക്ഷ.

  ReplyDelete
 11. പൈ നാപ്പിള്‍പുളിശ്ശേരി കൊള്ളാം .
  അല്പം ചമ്മന്തിപ്പൊടിയം കൂടി ഉണ്ടേല്‍
  നന്നായിരിക്കും .

  ReplyDelete
 12. സിബു..ഇതാ അന്ന്‌ ഞാന്‍ ഡീലിറ്റ് ചെയ്ത് ഗമന്റ്... :)

  സിബുവിനോടൊപ്പം പൈനാപ്പിള്‍ പുളിശ്ശേരി കൂട്ടി ഊണു കഴിച്ച പ്രതീതി. സിത്താറിന്റെ മാസ്മരിക ശബ്ദത്തിനോടൊപ്പം സൂരജിന്റെ ഗസലും!! ഹാ..ഹാ..ഇനിയെന്ത് വേണം? വയറും മനസ്സും നിറഞ്ഞു അല്ലേ?

  ഇതുപോലെ രസകരമായ മറുപടി അന്ന് കിട്ടിയിരുന്നില്ല. കുറേ തവണ വന്നുനോക്കി നിരാശയോടെ മടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സന്തോഷമായി. :):)

  ReplyDelete
 13. പൈന്‍ ആപ്പിള്‍ പുള്ളിശ്ശേരി...... ഹും....... ഹും..
  എന്നിട്ട് സ്ഥിരമാക്കിയോ ?

  ReplyDelete
 14. @ കുസുമം ആര്‍ പുന്നപ്ര : ആ പൈനാപ്പിള്‍ പുളിശ്ശേരിയില്‍ തന്നെ ഞാന്‍ ഫ്ലാറ്റ്..അപ്പൊ ഇനി ചമ്മന്തി പോടീ കൂടിയായാല്‍ ഞാന്‍ അവിടുന്ന് ഇറങ്ങില്ലാ...
  എനിക്കൊരു ബുദ്ധിമുട്ടിലെങ്കിലും...ലതാമ്മയുടെ ഉള്ള സ്നേഹം കളയണോ..!!?

  @ Vayady : സത്യം, വയറും മനസ്സും നിറഞ്ഞു :-)
  അപ്പൊ ഇടയ്ക്കിടയ്ക്ക് ഇവിടൊക്കെ പറന്നു നടപ്പാണല്ലേ പണി..!!

  @ ഹാപ്പി ബാച്ചിലേഴ്സ് : ഇന്ന് ചെല്ലും നാളെ ചെല്ലും എന്നൊക്കെ പറഞ്ഞു ലതാമ്മയെ ഭീഷണിപ്പെടുത്തിയെങ്കിലും, ഇത് വരെ പിന്നെ പോകാന്‍ പറ്റിയില്ലാ.. :-(

  ReplyDelete
 15. സിബുവേട്ടാ,
  ഇവിടെ കറങ്ങാന്‍ വല്ല പ്ലാന്സും ഉണ്ടെങ്കില്‍ ആ ഹാജിയാരെ പരിച്ചയപെടാതെ പോവല്ലേ.

  ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails