യാത്ര തുടരുന്നു... രണ്ടു മണിക്കൂറോളം കുന്നു കയറി ഒമ്പതെ മുക്കാല്‍ ആയപ്പോഴേക്കും toy-train ഞങ്ങളെ ആ സുന്ദര ഭൂമിയില്‍ എത്തിച്ചു.കാട്ടുപ്പൂക്കളുടെ മണമുള്ള തണുത്ത ഒരിളം കാറ്റ് ഞങ്ങളുടെ യാത്രാക്ഷീണമെല്ലാം നുള്ളി എടുത്തു കൊണ്ട് കടന്നു പോയി. ഒരു പത്മരാജന് സിനിമ ലൊക്കെഷനില്‍ കാലെടുത്തു വയ്ക്കുന്ന അനുഭവമായിരുന്നു എനിക്ക്. തൂവാനത്തുമ്പികളിലെ ക്ലാരയെ കാത്തു നില്ക്കുന്ന മണ്ണാറതൊടിയിലെ ജയകൃഷ്ണന് ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നു പോയെന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
![]() |
മാത്തേരാന്‍ സ്റ്റേഷന് |
"ഫോട്ടോ ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു സഹായഹസ്തവുമായി ഒരു മലയാളി..!!
ഇതോടു കൂടി ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു...'ചന്ദ്രനില്‍ ഒരു മലയാളി തട്ട് കട ഇട്ടിട്ടുണ്ടെന്ന് പറയുന്നത് സത്യമാ..നോ സംശയംസ്..'
ഫോട്ടോ എടുത്തു തന്ന ചേട്ടന് ഒരു നന്ദിയും പറഞ്ഞു പാട്ടും പാടി സ്റ്റേഷന്-ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍, ആജാനബാഹുവായ ഒരു താടിക്കാരന്

സൂം-ഇന്‍ ചെയ്ത ലെന്‍സില്‍ മാത്രം കാണാന്‍ പറ്റിയ ഒരു ഗ്രാമം..
അര-മുക്കാല്‍ മണിക്കൂര്‍ നടന്നിട്ടും എങ്ങും എത്തുന്നില്ലാ..! ഈ അലക്സാണ്ടര്‍ പോയിന്റ് കാണാന്‍ എങ്ങനെയിരിക്കും എന്ന് ആര്‍ക്കും ഒരു രൂപവുമില്ലാ..!! കൂട്ടത്തിലെ 'പിള്ളേര്‍സ്' ആയ ചോട്ടുവും, പവനും വയറു തപ്പി കാണിച്ചിട്ട്.."അണ്ണാ വിശക്കുന്നു..അച്ചായാ വിശക്കുന്നു.." എന്ന് പറഞ്ഞു കാറാനും തുടങ്ങി. വഴി ഒരിത്തിരി വീതി കൂടിയ സ്ഥലത്തെത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മിക്സ്ച്ചറിന്റെയും പഴത്തിന്റെയും പൊതി അഴിച്ചു പങ്കു വച്ചു. താത്കാലിക ആശ്വാസം. വീണ്ടും നടത്തം തുടങ്ങി, അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കാട് തീര്‍ന്നു, ഭൂമിയുടെ നിരപ്പും തീര്‍ന്നു. ഉള്ളത് അഗാധമായ ഗര്‍ത്തം. ഗര്‍ത്തത്തില്‍ നിറയെ പച്ചപ്പ്. പച്ചപ്പ് അവസാനിക്കുന്നിടത്ത് വീണ്ടും തലയെടുപ്പോടെ സഹ്യാദ്രി..!!

മറ്റൊരു വ്യൂ

ഹും..എവറസ്റ്റ് കീഴടക്കിയെന്നാ വിചാരം..!!
അലക്സാണ്ടര്‍ പൊയന്റിന്റെ ഭംഗി ആസ്വദിച്ചും, ഫോട്ടോ എടുത്തും നില്ക്കുമ്പോള് മറ്റൊരു ഭാഗത്ത് താഴെ നിന്നൊരു വിളിച്ചു കൂവല്‍...
"അയ്യോ..രക്ഷിക്കണേ..."
"കിദര്‍ ജാ രഹെ ഹോ..? ടിക്കറ്റ് ലേക്കര്‍ ജാ.." എന്നും പറഞ്ഞു തടഞ്ഞു നിര്‍ത്തി.
'ആഹാ...ഞങ്ങള്‍ ടിക്കറ്റ് എടുത്തിട്ട് തന്നെയാ ചേട്ടാ വന്നത് എന്ന സ്റ്റൈലില്‍' അച്ചായന്.."എടാ മനോജേ, നീയാ ട്രെയിന്‍ ടിക്കറ്റ് അങ്ങ് എടുത്തു കൊടുത്തെ..."
"ട്രെയിന്‍ ക ടിക്കറ്റ് നഹി ഹേ ഭയ്യാ..ഇദര്‍ ഘൂമ്നെ കേലിയെ ഓര് ഏക് ടിക്കറ്റ് ലേനാ ഹേ.." എന്നും പറഞ്ഞു ഒരു ബോര്‍ഡിലേക്ക് ചൂണ്ടി കാണിച്ചു. മാത്തേരാനില്‍ കറങ്ങി നടക്കണമെങ്കില്‍ ആളൊന്നുക്ക് `15 വീതം കൊടുക്കണമെന്ന്.
"ആ..അത്രേ ഉള്ളോ..അതിനിങ്ങനെ പേടിപ്പിക്കണോ..??!!" എന്നും ചോദിച്ചു ബിബിനും സോനുവും കൂടി തലയെണ്ണി കാശടച്ചു. അവന്മാരുടെ കൈയിലേക്ക് അയാള്‍ ടിക്കെറ്റും, ഒപ്പം മൂന്നു നാല് നോട്ടിസും കൊടുത്തു.
"ആ..അത്രേ ഉള്ളോ..അതിനിങ്ങനെ പേടിപ്പിക്കണോ..??!!" എന്നും ചോദിച്ചു ബിബിനും സോനുവും കൂടി തലയെണ്ണി കാശടച്ചു. അവന്മാരുടെ കൈയിലേക്ക് അയാള്‍ ടിക്കെറ്റും, ഒപ്പം മൂന്നു നാല് നോട്ടിസും കൊടുത്തു.
'നൂറനാട് ജനതയില്‍'.."നാളെ മുതല്‍...ഇതാ ഇന്ന് മുതല്‍...." എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് പോകുന്ന ചക്കടാ ജീപ്പില്‍ നിന്ന് പുറത്തേക്കു പറത്തി തന്നിരുന്ന കച്ചിപേപ്പര് കൊണ്ടുള്ള നോട്ടിസ് പോലത്തെ മൂന്നു നാലെണ്ണം. മേടിച്ചു നോക്കുമ്പോള്‍ മാത്തേരാനില്‍ വടാപ്പാവ് കിട്ടുന്ന ഏതോ ഒരു തട്ട് കടയുടെ പരസ്യം..!!
"ഹും..വടാപ്പാവ്.." എന്നും പറഞ്ഞു നോട്ടിസ് ചുരുട്ടി കളയാന്‍ തുടങ്ങുമ്പോള്‍ ദാ താടിക്കാരന് നോക്കി പേടിപ്പിക്കുന്നു...
ഇത് കണ്ടു ബിബിന്‍ ചാടിവീണു..."കളയല്ലേ...കളയല്ലേ...അതിന്റെ പുറകില്‍ മാത്തേരാന്റെ മാപ്പാ.."
"ഹും..വടാപ്പാവ്.." എന്നും പറഞ്ഞു നോട്ടിസ് ചുരുട്ടി കളയാന്‍ തുടങ്ങുമ്പോള്‍ ദാ താടിക്കാരന് നോക്കി പേടിപ്പിക്കുന്നു...
ഇത് കണ്ടു ബിബിന്‍ ചാടിവീണു..."കളയല്ലേ...കളയല്ലേ...അതിന്റെ പുറകില്‍ മാത്തേരാന്റെ മാപ്പാ.."
"മാത്തേരാന്റെ മാപ്പോ..ഇതില്‍ കുന്നംകുളം ഉണ്ടോടെ..??" എന്നും ചോദിച്ചു ചളുവടിച്ചു ചമ്മല് മറയ്ക്കാന്‍ ശ്രമിച്ചതും, അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.
മാത്തേരാനിലെ എല്ലാ പൊയന്റുകളും(മുനമ്പുകളും), തടാകങ്ങളും, വഴികളും രേഖപ്പെടുത്തിയ ഒരു മാപ്പ്. ഈ മാപ്പ് കൈയിലുണ്ടായത് കാരണം, പലപ്പോഴും കൂട്ടം തെറ്റിയെങ്കിലും വൈകുന്നെരത്തോട് കൂടി എല്ലാവരും ഒത്തു ചേര്‍ന്നു എന്നുള്ളതാണ് സത്യം.
ഒരു ദിവസം മുഴുവനും ഇനി നിര്‍ത്താതെയുള്ള നടത്തമാണെന്ന് അറിയാതെ, നോട്ടിസ് തന്ന താടിക്കാരന് ചൂണ്ടി കാണിച്ചു തന്ന വഴിയിലൂടെ തുടക്കത്തിന്റെ ആവേശത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ചെമ്മണ് പാതയിലൂടെ എല്ലാവരും നടന്നു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍, 'നേവ' അച്ഛന്റെ തോളത്തിരുന്നു കൗതുകപൂര്‍വ്വം കാഴ്ച്ചകള്‍ കാണുന്നുണ്ടായിരുന്നു.
![]() |
ടോണ്‍ അച്ചായനും നേവയും |
കുറെ ഹുക്കാ പാര്ലറ്കളും, ഒരു തൊപ്പിക്കടയും കരിമ്പ് ജ്യൂസ് കടകളും, മള്‍ബറി വില്‍ക്കുന്ന സ്ത്രീകളെയും, ബ്രിട്ടിഷ് കാലത്ത് പണിത കെട്ടിടങ്ങളും കടന്നു മുന്നോട്ടു പോകുമ്പോള്‍, ഏറ്റവും മുന്നിലായി ഒരു അലര്‍ച്ച...
"ഹായ്..പാര്‍ക്ക്..പാര്‍ക്ക്.."
"ഹായ്..പാര്‍ക്ക്..പാര്‍ക്ക്.."
പൂന്തോട്ടവും, ഊഞ്ഞാലും, സീ-സൊയും ഒക്കെ കണ്ടപ്പോള്‍ 'എലി പുന്നെല്ലു കണ്ടത് പോലെ..' മുന്നില്‍ പോയ രണ്ടു മഹിളാമണികള്‍ നിയന്ത്രണം വിട്ടു 'കാറിയ' ശബ്ദമായിരുന്നു ആ കേട്ടത്..!!
ഊഞ്ഞാലാട്ടവും സീ-സോയും സമയം കളയുന്നുവെന്നു തോന്നിച്ചപ്പോള്‍ ഞങ്ങള്‍ പതുക്കെ അച്ചായന്റെ ചെവിയില്‍ പറഞ്ഞു.." അച്ചായാ..എല്ലാത്തിനേം വലിച്ചു കയററ്...അല്ലെങ്കില്‍ ബാക്കി സ്ഥലം ഒന്നും കാണാതെ ഇവിടെ നിന്ന് തന്നെ തിരിച്ചു പോകേണ്ടി വരും.."
"പൂനെയില്‍ ചെന്നിട്ട് എല്ലാവരെയും പാര്‍ക്കില്‍ കൊണ്ട്പ്പോകാം" എന്ന് പറഞ്ഞു സ്നേഹപൂര്‍വ്വം എല്ലാവരെയും വിളിച്ചു കയറ്റി. ഒപ്പമൊരു നിര്‍ദേശവും..
"പൂനെയില്‍ ചെന്നിട്ട് എല്ലാവരെയും പാര്‍ക്കില്‍ കൊണ്ട്പ്പോകാം" എന്ന് പറഞ്ഞു സ്നേഹപൂര്‍വ്വം എല്ലാവരെയും വിളിച്ചു കയറ്റി. ഒപ്പമൊരു നിര്‍ദേശവും..
"ഇനി അലക്സാണ്ടര്‍ പൊയന്റില്‍ ചെന്നെ നമ്മള് നില്‍ക്കുന്നുള്ളൂ..ആരും വഴിയില്‍ കുറ്റിയടിക്കില്ലാ...ഓക്കേ..??"
എല്ലാവരും തല കുലുക്കി സമ്മതിച്ചു. ഒരു നാടന്‍ പാട്ടൊക്കെ പാടി കൈയും കൊട്ടി എല്ലാവരും വീണ്ടും നടത്തം ആരംഭിച്ചു.
നടത്തത്തിനിടയില്‍ ഒരു കുടുംബചിത്രം എടുക്കാന്‍ വേണ്ടി ഞാനൊന്നു പിന്നിലേക്ക് വലിഞ്ഞു.
"click"
ഞാനാ ചെയ്തത് കാരണവര്‍ക്ക് ഒട്ടും ഇഷ്ട്ടമായില്ലാ എന്ന് തോന്നുന്നു. രണ്ടു സെക്കന്റ് എന്നെ ഒന്ന് നോക്കിയിട്ട്.."എടീ, നീ പിള്ളേരേം വിളിച്ചു അകത്തു പോയ്ക്കെ..ഇവിടൊരുത്തന് വായും പൊളിച്ചു നോക്കി നില്ക്കുന്നു.." എന്ന സ്റ്റൈലില്‍ ഭാര്യേം പിള്ളേരേം വിളിച്ചോണ്ട് തിരിഞ്ഞോരൊറ്റ പോക്ക്..എന്റെ ഭാഗ്യം..എഴുന്നേറ്റു വന്നൊരു പൊട്ടീര് തന്നിരുന്നേല്‍ ആകെ നാറിയേനെ..!!

ചളിയും തുരുമ്പും പിടിച്ച ഒരു ട്രാന്‍സ്ഫോര്‍മര്‍ വഴിയില്‍
ഇതാണാ കുടുംബചിത്രം |
മാത്തേരാനിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ച്ചകളായിരുന്നു. കുതിരകളും കുതിരക്കാരനും, റിക്ഷകളും, കുരങ്ങന്മാരും, ഭംഗിയുള്ള കല്ലുകള്‍ നിരത്തിയ നടവഴി ഉള്ള ബംഗ്ലാവും..എല്ലാം..എല്ലാം..
![]() |
തൊപ്പിക്കട |
![]() |
ജയന്റെ പടത്തില്‍ അഭിനയിച്ച കുതിരയാണെന്ന് തോന്നുന്നു |
![]() |
റിക്ഷ |
കുതിരയും റിക്ഷയും മാത്രമാണ് അവിടുത്തെ വാഹനം. പ്രകൃതി സംരക്ഷണം തന്നെ ലക്ഷ്യം.
ഭംഗിയുള്ള നടവഴിയും പൂന്തോട്ടവും ഉള്ള ഒരു ബംഗ്ലാവ്

ചളിയും തുരുമ്പും പിടിച്ച ഒരു ട്രാന്‍സ്ഫോര്‍മര്‍ വഴിയില്‍
എന്റെ കൂടെ ഉള്ളവര്‍ ഏറെ ദൂരം മുന്നില്‍ എത്തിയിരുന്നു. ഒരു ചെറിയ ഓട്ടത്തില്‍ അവര്‍ക്കരുകില്‍ എത്തുമ്പോള്‍ രണ്ടായി തിരിയുന്ന വഴിക്ക് മുന്നില്‍ എല്ലാവരും 'കണ്ഫ്യൂഷ'നില് നില്ക്കുന്നു. ഇടത്തേക്ക് തിരിഞ്ഞാല്‍ അലക്സാണ്ടര്‍ പോയിന്റ്, വലത്തേക്ക് തിരിഞ്ഞാല്‍ ഷാര്‍ലറ്റ് ലേക്ക്..എങ്ങോട്ട് പോകും?!! ഇവിടെയാണ് നേരത്തെ പറഞ്ഞ മാപ്പിന്റെ ആദ്യ സഹായം. മാപ്പില്‍ നോക്കുമ്പോള്‍ അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് ഷാര്‍ലറ്റ് ലെക്കിലേക്ക് ഒരു ഷോര്‍ട്ട്-കട്ട് ഉണ്ട്. എന്തായാലും അലക്സാണ്ടര്‍ പോയിന്റ് കാണാന്‍ ഇറങ്ങിയതല്ലേ..ആദ്യം അങ്ങോട്ട് തന്നെ.അങ്ങനെ പ്രധാന ചെമ്മണ് പാതയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒരു ചെറിയ വഴിയിലൂടെയായി നടത്തം.
വഴിയുടെ ഒരു വശം അഗാധമായ കൊക്കയായിരുന്നു. കാലെങ്ങാനും വഴുതിയാല്‍, 'anikspray'യുടെ പരസ്യം പോലെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍" എന്നും പറഞ്ഞു ദീര്‍ഘനിശ്വാസം വിടേണ്ടി വരും...!!

സൂം-ഇന്‍ ചെയ്ത ലെന്‍സില്‍ മാത്രം കാണാന്‍ പറ്റിയ ഒരു ഗ്രാമം..
അര-മുക്കാല്‍ മണിക്കൂര്‍ നടന്നിട്ടും എങ്ങും എത്തുന്നില്ലാ..! ഈ അലക്സാണ്ടര്‍ പോയിന്റ് കാണാന്‍ എങ്ങനെയിരിക്കും എന്ന് ആര്‍ക്കും ഒരു രൂപവുമില്ലാ..!! കൂട്ടത്തിലെ 'പിള്ളേര്‍സ്' ആയ ചോട്ടുവും, പവനും വയറു തപ്പി കാണിച്ചിട്ട്.."അണ്ണാ വിശക്കുന്നു..അച്ചായാ വിശക്കുന്നു.." എന്ന് പറഞ്ഞു കാറാനും തുടങ്ങി. വഴി ഒരിത്തിരി വീതി കൂടിയ സ്ഥലത്തെത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മിക്സ്ച്ചറിന്റെയും പഴത്തിന്റെയും പൊതി അഴിച്ചു പങ്കു വച്ചു. താത്കാലിക ആശ്വാസം. വീണ്ടും നടത്തം തുടങ്ങി, അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കാട് തീര്‍ന്നു, ഭൂമിയുടെ നിരപ്പും തീര്‍ന്നു. ഉള്ളത് അഗാധമായ ഗര്‍ത്തം. ഗര്‍ത്തത്തില്‍ നിറയെ പച്ചപ്പ്. പച്ചപ്പ് അവസാനിക്കുന്നിടത്ത് വീണ്ടും തലയെടുപ്പോടെ സഹ്യാദ്രി..!!
അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് സഹ്യാദ്രി
താഴെ ജാമ്പോള്‍ കാട്

മറ്റൊരു വ്യൂ

ഹും..എവറസ്റ്റ് കീഴടക്കിയെന്നാ വിചാരം..!!
അലക്സാണ്ടര്‍ പൊയന്റിന്റെ ഭംഗി ആസ്വദിച്ചും, ഫോട്ടോ എടുത്തും നില്ക്കുമ്പോള് മറ്റൊരു ഭാഗത്ത് താഴെ നിന്നൊരു വിളിച്ചു കൂവല്‍...
"അയ്യോ..രക്ഷിക്കണേ..."
"ഈശ്വരാ പവന്..!!" നെഞ്ചൊന്നു കാളി..എല്ലാവരും ആ വശത്തേക്ക് ഓടി..
നോക്കുമ്പോള്‍ കുറെ താഴെയായി അവന് പല്ലിളിച്ചു നില്ക്കുന്നു. ഏതോ ഊടുവഴിയിലൂടെ താഴെയിറങ്ങി തമാശ ഒപ്പിച്ചതാണ്.
പവന്..ലോ..ലവിടെ.. |
അവിടെ നിന്നാല്‍ നല്ല ഭംഗിയാണെന്ന് പറഞ്ഞു കൊതിപ്പിച്ചപ്പോള്‍ എന്നാ പിന്നെ നമുക്കും ഒരു കൈ നോക്കാം എന്ന് പറഞ്ഞു ഞങ്ങളും അവന്റെ ഒപ്പം കൂടി. അവന് പറഞ്ഞത് ശരിയായിരുന്നു. ഒരു മുനമ്പിലാണ് ഞങ്ങള്‍ നിന്നത്. അലക്സാണ്ടര്‍ പോയിന്റ് കാഴ്ച്ചയുടെ മറ്റൊരു ആംഗിളില്‍. മുനമ്പിനു 'പവന്സ് പോയിന്റ്' എന്ന് പേരുമിട്ടു തിരികെ കയറി ഞങ്ങള്‍ അലക്സാണ്ടര്‍ പൊയന്റിനോട് 'ta-ta' പറഞ്ഞു.
ക്ഷീണിച്ചിരുന്നു പോയ ശ്രുതി, പവന്സ് പൊയന്റില്‍
അലക്സാണ്ടര്‍ പൊയന്റില്‍ കണ്ട പൂവുള്ള ഏതോ ഒരു പുല്ല്
ഷാര്‍ലറ്റ് ലേക്ക് ആയിരുന്നു അടുത്ത ലക്ഷ്യം.ഇടതു വശത്ത് കാണുന്ന വഴിയിലൂടെ മാപ്പില്‍ കണ്ട short-cut ആണെന്ന് കരുതി ഞങ്ങള്‍ നടന്നു. ഏതാണ്ട് 45 minute നടന്നു കാണും. മാപ്പില്‍ കാണുന്നത് അനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ ലേക്കിനടുത്തു ഏത്തണ്ടതാണ്. പാത പിന്നെയും ഇടുങ്ങി വന്നു. നടത്തം ഒരു ഒറ്റയടി പാതയിലൂടെയായി..
![]() |
ഒറ്റയടി പാതയിലൂടെ.. |
നേരത്തെ കണ്ടതിലും വലിപ്പമുള്ള വൃക്ഷങ്ങള്‍. മരങ്ങളുടെ നിഴല്‍ വീണ പാത നട്ടുച്ച നേരത്തും സന്ധ്യാസമയത്തെ ഇരുട്ട് പരത്തിയിരുന്നു.ഭയത്തിന്റെ കണികകള്‍ പാകി കൊണ്ട് അങ്ങിങ്ങായി വലുതും ചെറുതും പാമ്പിന് പുറ്റുകള്‍..!!
പാമ്പിന് പുറ്റ്(ചിതല് പുറ്റ്)
വഴി തെറ്റിയോ എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ തോന്നി തുടങ്ങിയിരുന്നു, ആരും പരസ്പരം ചോദിച്ചില്ലെന്ന് മാത്രം. വേറെ വഴികളൊന്നും കാണാത്തത് കൊണ്ട് മുന്നോട്ടു തന്നെ നടന്നു..
വഴി തെറ്റി കാട്ടിലേക്ക്..
ഏതാണ്ട് പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. മരത്തില്‍ ആണി അടിച്ച ഒരു മരപ്പലകയില്‍ 'Rambaug' എന്നെഴുതി വച്ചിരിക്കുന്നു. ഷാര്‍ലറ്റ് ലേക്കിലേക്ക് പോയ ഞങ്ങള്‍ എത്തിപ്പെട്ടത് 'രാംബാഗി'ല്‍...കൊടുംകാടിന്റെ നടുവില്‍...!!!
(നടന്നു തീരാന്‍ ഇനിയുമുണ്ട് വഴികള്‍..അത് കൊണ്ട് തുടരും...ഞങ്ങള്‍ക്കൊപ്പം നടക്കുകയല്ലേ..??)