പണ്ട് നാട്ടിലുള്ളപ്പോഴായാലും, ഇപ്പൊ നാട്ടില്‍ ചെന്നാലും വീട്ടിലിരിക്കുന്ന പരിപാടി കമ്മിയാണ്.
"അവനിവിടില്ലേ?" എന്ന് ചോദിച്ചു കൂട്ടുകാര് ആരെങ്കിലും വന്നാല്‍ അമ്മ പരിഭവം പറയും..
"അവനു വീട്ടിലിരിക്കാന്‍ സമയമില്ലല്ലോ ! രാവിലെ ഒരു സാധനം ചന്തിക്കീഴില്‍ എടുത്തുവച്ചു ഇറങ്ങുന്നതല്ലേ....."
അമ്മയോട് പറഞ്ഞും പറയാതെയും കറങ്ങിനടപ്പ് ഒരുപാടുണ്ടായിരുന്നു. ഒറ്റയ്ക്കാണെന്ന് കരുതേണ്ടാ, നാലഞ്ചു പേരുടെ ഒരു ഗ്യാന്ഗ് ഉണ്ടാകും. സുബ്രമണ്യനും, അനീഷും, അജയനും, സുനിലും അതില്‍ സ്ഥിരം. പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സൈക്കിളില്‍ പോകാത്ത ഊടുവഴികള്‍ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. എല്ലാവര്‍ക്കും ജോലിയൊക്കെയായി ബൈക്ക് കൈയില്‍ കിട്ടിയപ്പോള്‍ അതങ്ങ് ദൂരേക്ക് ദൂരേക്ക് ഉത്സവം കാണാനും സിനിമ കാണാനും മറ്റുമായി. മുന്‍കൂട്ടി ധാരണയില്ലാത്ത ചില കറക്കങ്ങള്‍ കിലോമീറ്ററുകളോളം പൊയ്ക്കളയും. അത്തരത്തില്‍ ഒരു മഴയുള്ള ദിവസം, ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റമായ നൂറനാട്ടു നിന്ന് പടിഞ്ഞാറേ അറ്റമായ കുട്ടനാട് വരെയുള്ള കറക്കത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ പോസ്റ്റ്.
ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാല്‍ ഞങ്ങളെല്ലാവരും ഒരുപോലെ പറയും, 'പള്ളിമുക്കം ഭഗവതി ക്ഷേത്രം'. മൂന്നുവശം വെള്ളം കയറിക്കിടക്കുന്ന കരിഞ്ഞാലി പാടം. അമ്പലത്തിന്റെ മുന്‍ഭാഗത്തായി കല്‍പ്പടവുകള്‍ ഇറങ്ങിചെന്നാല്‍ താമരപൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ക്ഷേത്രക്കുളം. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞാല്‍ വിജനമാകുന്ന അമ്പലക്കുളത്തിന്റെ പടവുകളില്‍ പൗര്‍ണമി ദിവസങ്ങളില്‍ ചന്ദ്രോദയം കണ്ടിരുന്ന നിമിഷങ്ങള്‍, ആകാശം നിറഞ്ഞു നില്‍ക്കുന്ന ചുവന്നു തുടുത്ത തളികയായി കിഴക്ക് മലകള്‍ക്ക് പിന്നില്‍ നിന്ന് ഉദിച്ചു വരുന്ന ചന്ദ്രന്‍ പിന്നീട് പാടങ്ങളിലും കുളത്തിലും സ്വര്‍ണപ്രഭ പൊഴിച്ച് തലയ്ക്കു മുകളില്‍ വരുന്നത് വരെയും നീണ്ടു പോയിരുന്നു ഞങ്ങളുടെ ആ ആസ്വാദനം. പഠിത്തം കഴിഞ്ഞു ജോലിക്ക് വേണ്ടി അലയുന്ന സമയങ്ങളില്‍ വിഷമങ്ങള്‍ ഇറക്കിവയ്ക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ അവിടെയാണ് ചിലവഴിച്ചത്, പള്ളിമുക്കത്ത്.
പള്ളിമുക്കം ഭഗവതി ക്ഷേത്രം
ദീപാരാധന
അമ്പലക്കുളവും പടവുകളും
കരിഞ്ഞാലി പുഞ്ച
ജലകണങ്ങള്‍ മുത്തുകളാക്കി താമരയിലകള്‍
അച്ഛന്റെ കൈയും പിടിച്ച്
(സന്ധ്യ സമയത്ത് എടുത്തത് കൊണ്ട് ചിത്രങ്ങള്‍ക്ക് ഒരു തെളിച്ചക്കുറവുണ്ട്, ക്ഷമിക്കുക)
എന്റെ നാടിനെക്കുറിച്ച് പറയുമ്പോള്‍ പള്ളിമുക്കം ക്ഷേത്രവും, താമരക്കുളവും, പടവുകളും, പൗര്‍ണമിയും ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ആമുഖം. പടനിലം ക്ഷേത്രവും ശിവരാത്രി ഉത്സവവും അത്ര തന്നെ പ്രധാനമാണ്. അത് നേരത്തെ പോസ്റ്റ് ചെയ്തത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല.
പള്ളിമുക്കം കഴിഞ്ഞാല്‍ ഞങ്ങളുടെ സ്ഥിരം താവളം പെരുവേലില്‍ച്ചാല്‍ പുഞ്ചയാണ്. അവിടെ പെയ്യുന്ന മഴയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഭംഗിയുണ്ട്. രാവിലത്തെ മഴക്കോള് കണ്ട്, ഇന്ന് അങ്ങോട്ട് തന്നെയെന്നു തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങി. ഞങ്ങളങ്ങ് എത്തുമ്പോഴേക്കും, ഒരു റൗണ്ട് മഴ പെയ്തിരുന്നു.
പെരുവേലില്‍ച്ചാല്‍ വയലില്‍ കൂടി ചെമ്മണ്‍പാത
അടുത്ത മഴയും കാത്ത്
മേഘങ്ങള്‍ നേര്‍ത്ത് നേര്‍ത്ത്...വെളിച്ചം വന്നു തുടങ്ങി
പെരുവേലില്‍ച്ചാല്‍
അടുത്ത റൌണ്ടും ഉടനെ തന്നെ ഉണ്ടാകുമെന്ന് കരുതി കുറെ നേരം ഞങ്ങള്‍ കാത്തു. നിരാശയായിരുന്നു ഫലം. മാനത്ത് വീണ്ടും വെളിച്ചം വീഴുന്നത് കണ്ട് ഞങ്ങള്‍ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അജയന്‍, "എടാ എനിക്ക് മാന്നാറു വരെ പോകണം, ഒരു വണ്ടി ഇങ്ങു താ"
"വീട്ടില്‍ പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ, വാ ഒരുമിച്ചു പോകാം, മാന്നാറെങ്കില്‍ മാന്നാര്‍"
അങ്ങനെ ഞങ്ങള്‍ ചെറിയനാട്, ബുധനൂര് വഴി മാന്നാറേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്ക് ബുധനൂര് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ ഭംഗിയും വൃത്തിയും മറ്റൊരു നാട്ടിലും ഞാന്‍ കണ്ടിട്ടില്ല.
ബുധനൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം
ക്ഷേത്രക്കുളം
കുളക്കോഴി
ധ്യാനം
മാന്നാറ് ചെന്ന ആവശ്യം കഴിയുമ്പോഴേക്കും ഉച്ചസമയമായി. വിശപ്പ് പതുക്കെ ഉരുണ്ടുരുണ്ട് വരുന്നു.
"വല്ലതും കഴിച്ചിട്ട് വീട്ടില്‍ പോകാമെടാ.." എന്ന് പറഞ്ഞതും സുബ്രമണ്യന്റെ വക ഐഡിയ.."ഷാപ്പില്‍ പോയാലോ??"
"പോടെ പോടെ, ഷാപ്പിലോ..!? ഞാനെങ്ങുമില്ല."
"എടാ പോത്തെ, നല്ല കപ്പേം മീനും കിട്ടും."
അവനെന്റെ വീക്നെസ്സില്‍ കയറി പിടിച്ചു. കപ്പയും മീനുമെന്നു കേട്ടതും, പിന്നെ രണ്ടാമതൊരു ചോദ്യമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ചെന്ന് നിന്നത് കുട്ടനാട്ടില്‍ !!
മഴ പെയ്തും, തോര്‍ന്നും, നനഞ്ഞും അസ്സല്‍ ഒരു ബൈക്ക് യാത്ര. പാടങ്ങള്‍ക്കു നടുവിലൂടെ, ചാലുകള്‍ക്ക് കുറുകെ, പമ്പയും അച്ഛന്‍ കോവിലാറും കടന്ന്...
ഇനി ചിത്രങ്ങള്‍ പറയട്ടെ..
ഇനിയും വഴി മാറാതെ, അമ്പാസ്സഡര്‍
പമ്പയാറ്റില്‍ ചൂണ്ടയിടല്‍
നമ്മുടെ 'വേണാട്'
താറാക്കൂട്ടം, കുട്ടനാടിന്റെ സ്ഥിരം കാഴ്ച
ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് താറാവ് പലവഴിക്ക്. കൊച്ചാട്ടന്റെ വായിലിരിക്കുന്നതും മേടിച്ചു പോന്നു :-)
മാനം വീണ്ടും ഇരുണ്ടു വന്നു
മഴക്ക് മുന്‍പ് ഭക്ഷണം പങ്കു വയ്ക്കാനുള്ള ആലോച്ചനയാണെന്ന് തോന്നുന്നു.
ഹൊ ! പെയ്തു തകര്‍ത്തത് തന്നെ !!
തണുക്കുന്നുണ്ടാകും
മഴ ചാറി തുടങ്ങി
ഇതാണ് ഷാപ്പ്. കിടിലം സെറ്റപ്പ്, അല്ലെ ??
മഴ പോടിയുന്നുണ്ട്.
അച്ചന്‍കോവില്‍ ആറ്എല്ലാ വീടുകളിലും ഒരു വള്ളമെങ്കിലും കാണും
വൈകുന്നേരം തിരിച്ചെത്തി സുരേന്ദ്രന്‍ കൊച്ചാട്ടന്റെ ചായക്കടയില്‍ കയറി ഓരോ ചായയും, ബോണ്ടയും പഴംപൊരിയും കഴിച്ച് ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ 'ഉപ്പേരി' ഉണ്ടാക്കാന്‍ വേണ്ടി ചക്ക കൊണ്ട് പോകുന്നവര് വീട്ടില്‍. കൂട്ടത്തില്‍ ഒരു പഴുത്ത ചക്ക അവരെടുത്തു മാറ്റി വച്ചിരുന്നു.
ചായയും ഏത്തക്ക അപ്പവും
വീട്ടുമുറ്റത്തെ പ്ലാവ്
ഉപ്പേരിക്ക് വേണ്ടി, വീട്ടില്‍ നിന്ന്
ഉം...ചക്കപ്പഴം
"എടാ ചക്ക കഴിച്ചിട്ട് പോകാം..." എന്നും പറഞ്ഞു വീട്ടിലേക്കു കയറുമ്പോള്‍ കണ്ണുമുരുട്ടി അമ്മ വാതുക്കല്‍..
"എവിടാരുന്നെടാ ഊരുതെണ്ടല്‍?? "
"അത്, ഞങ്ങളെല്ലാം കൂടെ...." എന്നും പറഞ്ഞു പുറകിലേക്ക് നോക്കുമ്പോള്‍ ഒരുത്തനേം കാണുന്നില്ല...!!
'ഞാന്‍ അറസ്റ്റില്‍ !!!'
ഇതൊരു യാത്രാവിവരണം അല്ല. കുറച്ചു ചിത്രങ്ങള്‍ എടുത്തത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ വേണ്ടി മാത്രം.എന്റെ നാടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ മറക്കണ്ട..
ReplyDeleteഒരു കറക്കത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ കണ്ടെത്തി.അമ്പലവും പരിസരവും കുലക്കൊഴിയും താറാവും കള്ളുഷാപ്പും ചക്കയും ചായയും ഒക്കെയായി ഒന്നും വിട്ട് കളയാതെ തന്നിരിക്കുന്നു.
ReplyDeleteഎന്തു രസാ സിബൂ ഇതൊക്കെ.... എന്റെ നാടിന്റെ പഴയകാല മുഖം ഓര്‍മ വന്നു.ഇപ്പോള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രം!
ReplyDeleteഒരു ദിവസത്തെ ഊരുചുറ്റലിലൂടെ എന്തു മാത്രം കാഴ്ചകളാണ് പകര്‍ത്താന്‍ കഴിഞ്ഞത്... ഈ പങ്കുവെക്കലിനു ഒരുപാടു നന്ദി സിബൂ....
കൊള്ളാം സിബൂ ഒരു കറക്കവും കുറെ മയക്കു വിദ്യകളും ..എല്ലാ ചിത്രങ്ങളും ഇഷ്ടമായി ..:)
ReplyDeleteഇവിടം സ്വര്‍ഗമാണ്...
ReplyDeleteസിബു ..എല്ലാ ഫോട്ടോകളും വളരെ നന്നായി !!!ആ പഴുത്ത ചക്ക പ്പഴം മാത്രം ഇഷ്ട്ടമില്ല .എന്റെ നാടും ഇത് പോലെ ഒക്കെ ആണ് കേട്ടോ .
ReplyDeleteഅമ്പലക്കുളവും പടവുകളുംഎല്ലാം കാണുമ്പോള്‍ ഇപ്പോള്‍ നാട്ടില്‍ പോകണം .....
ഇതൊരു ചിത്രവിവരണമാണ്...
ReplyDeleteആരുമിതുവരെ ബൂലോഗത്ത് സ്വന്തം നാടിന്റെ കമനീയതകൾ ഇതുപോലെ അണിയിച്ചൊരുക്കി കാഴ്ച്ചവെച്ചിട്ടില്ല...കേട്ടൊ..
അമ്മ അറസ്റ്റ്ചെയ്താലെന്താ...എല്ലാവരുടേയും അപ്രീസിയേഷൻ പിടീച്ചുവാങ്ങീല്ലേ..ഈ പോസ്റ്റ്ലൂടെ
എന്തൊരു സുന്ദരന്‍ നാട്..
ReplyDeleteചിത്രങ്ങള്‍ അതിമനോഹരം..
ഭാഗ്യവാന്‍.
ചക്ക കാട്ടി വല്ലാതെ കൊതിപ്പിച്ചല്ലോ..
അതെ അതെ എന്ത് സുന്ദരമാണ് ഈ നാട്..ചക്കപ്പഴം ഞങ്ങള്‍ കണ്ണൂര്‍ക്കാരെ കൊതിപ്പിക്കും ട്ടോ..
ReplyDeleteനല്ല എഴുത്തും ,ചിത്രങ്ങളും..
മനോഹരമായ ചിത്രങ്ങൾ . ഈ നാടിനു ഇത്ര ഭംഗിയുണ്ടെന്നു തോന്നീട്ടില്ല.“കരിഞ്ഞാലി പുഞ്ച“ ആകർഷകമായി തോന്നി.
ReplyDeleteഎന്താ പറഞ്ഞതെന്നോ? എനിക്കിപ്പം നാട്ടില്‍പ്പോകണം, മെയ് വരെ കാത്തിരിക്കാന്‍ പറ്റില്ല, അത്രയ്ക്ക് കൊതിപ്പിക്കുന്നു ഈ പോസ്റ്റ്.
ReplyDeleteമാതൃഭൂമിയുടെ സമ്മാനാവേശം പോസ്റ്റിൽ കാണാനുണ്ട്. ഫോട്ടോയിലെ പ്രദേശങ്ങളൊക്കെ പരിചയമുള്ള ഈയുള്ളവനും തെക്കോട്ടൊ വടക്കോട്ടോ പടിഞ്ഞാറാട്ടോ പോയാലും കാഴ്ച്ചകൾ ഇതൊക്കെ തന്നെ.
ReplyDeleteSibu.....Mone Nee Kallakiii...if this was in English also, i could have shared this with my Friends here as well and you must have got a real bunch of FANS!!!
ReplyDeleteYeah I'm ONE.....go ahead you are rocking .....I love the pics [though you worked on photoshop :-) ] its Awesome....
And the thread ...its really amazing...you made me sit and read the complete thing.....SuperB! buddy.....Keep going
Look forward to many more from you....
Cheers.!!!!!
-Nivin
എന്റമ്മോ........
ReplyDeleteആരും കൊതിച്ച് പോവും ഇതു പോലൊരു ഗ്രാമത്തിലെ ജീവിതം.......
ഇതിലെ പല ചിത്രങ്ങളും എന്റെ ഡസ്ക്ട് ടോപ്പ് ബാക്ഗ്രൗണ്ട് ആണിപ്പോള്‍(as slideshow)
superb..... i wish i shld be also there in that trip... thanks alott for this nice touching one.... i am still in this magic memories...
ReplyDeleteസിബു ചെട്ടാ ആ ഷാപ്പു നല്ല പരിചയം... :-)
ReplyDeleteങ്ങാ ഹാ അപ്പോളെന്‍റെ നാട്ടില്‍കൂടിയൊക്കെ പടംപിടിച്ചോണ്ട്
ReplyDeleteനടക്കുവാരുന്നു. അല്ലേ.കൊള്ളാംനല്ല പടം.
പറയാതെ വയ്യ...
ReplyDeleteനല്ല സൂപ്പര്‍ ഫോട്ടങ്ങള്‍...
നല്ല ചിത്രങ്ങള്‍.
ReplyDeleteആ ചക്ക കണ്ടിട്ട് ചെറിയൊരു ഇളക്കം എനിക്കും തോന്നുന്നു.
പുഞ്ചപ്പാടവും,താമരക്കുളവും,ആറ്റുവഞ്ചിയും,താറാവ് കൂട്ടങ്ങളും ....എല്ലാം വളരെ മനോഹമായിരിക്കുന്നു.
ReplyDeleteവളരെ മനൊഹരമായ ചിത്രങ്ങൾക്ക് നല്ല അടിക്കുറിപ്പും…അവസാനം ചക്കയിൽ കൊതിപ്പിച്ച് നിർത്തി :)
ReplyDeleteKollaam kollaam… aswaadhakare kaipidichu nadathunna aakhyaana shaili…
ReplyDeleteNaannaavunnundu.. Best wishes..
ഇതിനു മുന്നില്‍ അതൊന്നുമല്ല സിബൂ ...ഹോ എന്തൊരു കാഴ്ച ..ഇതുകണ്ടില്ലെങ്കില്‍ വല്യൊരു നഷ്ടമായേനെ ..ഇനി പോസ്ടിടുമ്പോള്‍ ഒന്നറിയിക്കണേ ..
ReplyDeletehai sibu ....this post is wonderfull
ReplyDeleteതകര്‍പ്പന്‍ പോസ്റ്റ് ആണല്ലോ ഏട്ടാ.........പോസ്റ്റിന്റെ തലക്കെട്ട് മുതല്‍ ഇങ്ങോട്ട് എല്ലാം മനോഹരമായിരിക്കുന്നു.......ചുമ്മാ ഇരിക്കുന്നവരെക്കൂടി നൊസ്റ്റാള്‍ജിയ അടിപ്പിക്കുന്ന ചിത്രങ്ങളും വിവരണവും.....പിന്നെ അടുത്ത പ്രാവശ്യം ബൈക്കില്‍ മഴയെ പിടിക്കാന്‍ പോകുമ്പോള്‍ എന്നെയും കൊണ്ട് പോകണേ......
ReplyDeleteGood one da! :)
ReplyDeleteserikkum naadu oorma varunnu... :)
Real Good snaps:
1. Adutha Mazhayum Kaathu - Good composition of colors
2. Kula kozhi
3. Pambayaatil Choonda Idal
4. Tharaakoottam, Kuttanaatinte sthiram kaazhcha
5. Ho! Peythu Thakarthathu thanne!!
njanu oru divasam athu vazhi varunnundu.
ReplyDeleteജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍
ReplyDeleteമനസ്സില്‍ വിളക്കിചേര്‍ത്ത തനിമയുടെ കണ്ണിയാണ്.
അതിന്‍റെ സൌന്ദര്യം നഷ്ടമാകാതെ
നിലനില്‍ക്കുന്നത് നമ്മുടെ മഹാഭാഗ്യവും!
Daa... it was beauuuuuuuuuuuuuuuuutiful... I got a clear picture of ur naadu.. ennem kondu pooooo..... :(
ReplyDeleteചിത്രങ്ങള്‍ കൊതിപ്പിക്കുന്നു, എത്ര സുന്ദരമാണ് നമ്മുടെ നാട്!
ReplyDeleteVery nice article and photos. It's create many nostalgic feelings. thanks for giving me such a wonderful "Kachakalude sadya"
ReplyDeleteഡാ സൂപ്പര്‍.
ReplyDeletenjan parayandallo ???????
ReplyDeletenannayindu.......
ezhuthum photosum........
very good writing
ReplyDeleteസിബു നാട്ടിലെ ചിത്രങ്ങള്‍ കാണിച്ചു കൊതിപ്പിക്കുവാന്‍ നോക്കുന്നോ :)
ReplyDeleteനന്നായിട്ടുണ്ട് ,ഇതുവഴിയൊക്കെ പോയിട്ടുള്ളത്കൊണ്ട് ഒരു നൊസ്റ്റി
മനോഹരമായ ഗ്രാമം! ചിത്രങ്ങളെല്ലാം തന്നെ വളരെ ഇഷ്ടമായി
ReplyDelete:)
ആഹാ..!!എന്തു ഭംഗിയുള്ള ഗ്രാമമാണ്.സിനിമയിലൊക്കെ കാണും പോലെ.പച്ചപ്പ്,ചെമ്മണ്‍ പാത,അമ്പലമൊക്കെ കണ്ട് കണ്ണും,മനസ്സും നിറഞ്ഞു..
ReplyDeleteഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നെന്നാണ് പടങ്ങള്‍ കണ്ടിട്ടെനിക്ക് തോന്നിയത്.:)
ha ha ha.................aliya kollam.
ReplyDeleteസിണ്ണാ , ഇനിയും ഉണ്ടല്ലോ ചിത്രങ്ങള്‍ വിവരിക്കാന്‍ .......ഷാപ്പിലെ ആ മീന്‍ വറുത്തതിന്റെ കൂടി ചിത്രം ഇടമായിരുന്നു ( സിലോപ്പിയ ).....ഉഗ്രന്‍ ആണ് നല്ല വിവരണം ......
ReplyDeleteആഹ ഹാ..മനോഹരം!!
ReplyDeleteകാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍..
ചക്ക ഇന്നലെകൂടി തിന്നെയുള്ളൂ..
ചെങ്ങായ്‌മാര് ചക്കതിന്നാതെ പോയി ല്ലേ..
@ പട്ടേപ്പാടം റാംജി : നന്ദി റാംജി, ആസ്വാദനത്തിന്.
ReplyDelete@ കുഞ്ഞൂസ് (Kunjuss) : നന്ദി കുഞ്ഞൂസ്, വന്നതിനും കാഴ്ചകള്‍ കണ്ടതിനും.
@ രമേശ്‌അരൂര്‍ : ഷാപ്പിന്‍റെ കാര്യമാണോ...മയക്കുവിദ്യ??
@ ajith : നന്ദി അജിത്ത് ചേട്ടാ..
@ siya : പഴുത്ത ചക്ക ഇഷ്ട്ടമില്ലാത്ത മലയാളിയോ..??!!
എന്നേം കൊണ്ട് ഇത്രേ ഒക്കെ പറ്റൂ...അപ്പൊ നാട്ടിലേക്ക് എന്നാ..??
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം : നന്ദി ചേട്ടായി, ഈ കിടിലം അപ്പ്രീസിയെഷന്..
@ mayflowers : നന്ദി :-)
വീട്ടിലേക്കു പോരെ, ചക്ക തരാം.
@ Jazmikkutty : എല്ലാവരും കൂടെ കൊതിയിട്ടിട്ടാണോ എന്തോ, എന്‍റെ വയറിനൊരു വേദന ;-)
@ sreee : കേരളത്തിന്‍റെ അത്ര ഭംഗി വേറെ ഏത് നാടിനാ ഉള്ളത് ശ്രീ..??
ReplyDeleteഫോട്ടോ ആസ്വാദനത്തിനു നന്ദി കേട്ടോ..
@ സ്മിത മീനാക്ഷി : ഹ..ഹ..ഹ...എന്നേം കൊണ്ട് ഇത്രേയൊക്കെ അല്ലാ പറ്റൂ...!
@ Kalavallabhan : അപ്പൊ എന്‍റെ നാട്ടുകാരനാ?? എവടെയാ?
@ Nivin Nelson : മലയാളത്തിന്‍റെ ആ ഒരു ഇത്, ഇംഗ്ലീഷ്ന് കിട്ടുമോടാ??
അപ്പൊ ഇനിയും ഇരുത്തി വായിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതാന്‍ ശ്രമിക്കാം..അപ്പൊ എല്ലാം പറഞ്ഞത് പോലെ..
@ ജിനേഷ് : നന്ദി, ഈ ആദ്യ വരവിന്.
പടങ്ങള്‍ക്കെല്ലാം 'കോപ്പി റൈറ്റ്' ഉള്ളതാ...ഹാ... ;-)
@ Teena Rahul : Thanks Teena. U r invited for the next one.
@ കണ്ണന്‍ | Kannan : ഇത്ര നല്ല പടങ്ങള്‍ വേറെ ഉണ്ടെങ്കിലും നീ അതേ കാണുകയുള്ളെന്നു എനിക്കറിയാം...നന്നാവേടാ...നന്നാക്. ;-)
@ കുസുമം ആര്‍ പുന്നപ്ര : കുട്ടനാട്ടുകാരിയാണോ ?? അപ്പൊ അടുത്ത തവണ ചേച്ചിയുടെ വീട്ടിലേക്ക് :-)
@ ചാണ്ടിക്കുഞ്ഞ് : താങ്ക്സ് ചാണ്ടിച്ചായാ..
ReplyDelete@ ചെറുവാടി : കൊതി വയ്ക്കല്ലേ..കൊതി വയ്ക്കല്ലേ..
@ jyo : നന്ദി...Jyo :-)
@ ബെഞ്ചാലി : നന്ദി, ഈ ആദ്യ വരവിനും നല്ല അഭിപ്രായത്തിനും.
@ Jins : കാര്യമായിട്ട് തന്നെ...??താങ്ക്സ് ഡാ.
@ സിദ്ധീക്ക.. : നന്ദി സിദ്ധീക്ക. തീര്‍ച്ചയായും അറിയിക്കാം. എല്ലാ മാസവും ആദ്യം ഓരോന്ന് വീതം. അതാ കണക്ക്.
@ akhilesh : Thanks akhilesh.
@ lakshmi : കൊള്ളാം, നീയില്ലാതെ എനിക്കെന്തു കറക്കം?? ;-)
@ Anup Damodar : അമേരിക്കകാരുടെ ഓരോ വിഷമങ്ങളെ...!! :-) And, thanks for this keen analysis.
ReplyDelete@ jayaraj : ദാ, ഇപ്പോഴേ സ്വാഗതം.
@ MT Manaf : ഇത് എക്കാലവും ഇങ്ങനെ തന്നെ നിലനില്‍ക്കണേ എന്നാ പ്രാര്‍ഥന.
നന്ദി, ഈ വരവിന്.
@ Yamini Nair : പോരെ...പോരെ...ഞാന്‍ എന്നെ വിളിക്കുന്നതല്ലേ...
@ തെച്ചിക്കോടന്‍ : നമുക്ക് അഭിമാനിക്കാം തെച്ചിക്കോടാ...
@ Rony Joseph : Thanks Rony. Thanks a lot.
@ Deepu Gopalakrishnan : താങ്ക്സ് അളിയാ..
@ Deepa Kurasarurmana : എന്റെ നാടും..അല്ലെ ?? :-)
@ Arun kuriakose : താങ്ക്സ് അരുണ്‍ ചേട്ടാ.
ReplyDelete@ Renjith : ഹ..ഹ..ഹ...ഇതൊരു സല്ക്കര്‍മ്മമായി കണ്ടാ മതി...
@ ശ്രീ : ശ്രീയുടെ ഗ്രാമവും ഇത് പോലെ തന്നെയല്ലേ. ഞാന്‍ അവിടെ ഒന്ന് രണ്ടു ചിത്രങ്ങള്‍ കണ്ടിരുന്നു.
@ Rare Rose : ഫോട്ടോ ബ്ലോഗിന്റെ കാര്യം ആലോചിക്കാതിരുന്നില്ല...കുറച്ചു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞിട്ട് മാത്രം.
@ Sunil Kumar : നിന്നെ അന്ന് മിസ്സ് ആയി !!
@ siju : അത് അത്ര ക്ലിയര്‍ അല്ലെടാ..
@ ~ex-pravasini* : നന്ദി ചേച്ചി. ഒരു ദിവസം നൂറനാട്ടേക്ക് പോരൂ...
അവന്മാര്‍ക്കുള്ളത് അമ്മ മാറ്റി വച്ചിരുന്നു :-)
എന്താപ്പോ കമന്റ് ഇടുക..സൂപ്പര്‍ എന്നോ ,അടിപൊളി
ReplyDeleteഎന്നോ..ശോ ..എനിക്ക് വയ്യ ..അതിമനോഹരം ടോ..കൊതിയാവുന്ന
ചിത്രങ്ങള്‍...ചക്കകാണിച്ചു കൊതിപ്പിച്ചു..
wonderful.
ReplyDeleteമോഹിപ്പിച്ചു കാഴ്ചകള്‍!!
ReplyDeleteചക്കച്ചുളകള്‍ കൊതിപ്പിച്ചു!!
നന്നായി സുഹൃത്തേ...ഇഷ്ട്മായി.
ചിത്രം കണ്ടൂ.വായിച്ചില്ല.പിന്നെ വായിക്കാം കുത്തി വരച്ചിട്ട് അറിക്കാം...
ReplyDelete@ lekshmi. lachu : നിങ്ങളുടെയെല്ലാം കമന്റ്റില്‍ ഉള്ള ഈ സന്തോഷം നിറഞ്ഞ വാക്കുകളാണ് ഈ പോസ്റ്റിന്‍റെ വിജയം. നന്ദി.
ReplyDelete@ മുല്ല : നന്ദി.
@ ishaqh ഇസ്‌ഹാക് : നന്ദി ഇസ്‌ഹാക് :-)
@ ഹൈന : തീര്‍ച്ചയായും വന്നു കാണുന്നതായിരിക്കും :-)
നാടന്‍ കാഴ്ചകള്‍ നന്നായിരിക്കുന്നു,സിബു.കുട്ടനാട് എത്ര തവണ കണ്ടാലും മതി വരില്ല...
ReplyDeleteഒറ്റവാക്കില്‍ , < സുന്ദരം >
ReplyDeleteസിബു... ഞാന്‍ ആദ്യമായാണ് ഇവിടെ.....എന്താ ഇപ്പൊ പറയുക?ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയ നിമിഷം ആണിത്... നാട്ടിലെത്താന്‍...അമ്പലവും പാടവും കുളങ്ങളും ഒക്കെ വല്ലാതെ കൊതിപ്പിക്കുന്നു....നല്ല പോസ്റ്റ്.... ഇനിയും നല്ല ഫോട്ടോസ് ഇടണം ട്ടോ...
ReplyDeleteഭാഗ്യവാൻ! എത്ര മനോഹരമായ സ്ഥലത്താണ് താങ്കൾ താമസിക്കുന്നത്!
ReplyDeleteവിവരണവും ചിത്രങളും മനോഹരം. നേരിട്ട് അവിടം കണ്ട ഒരു പ്രതീതി.
ഹാ! ഇത്ര സുന്ദരമാണീ പ്രകൃതി! വയലും, കിളികളും, പൂക്കളും, മഴയും, കാറ്റും.
ReplyDeleteഈ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ ഞാനൊരു പാട്ട് മൂളിപോയി..
"ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ..
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി ....."