പൂനെ നഗരത്തില്‍ എത്തിയിട്ട് നാളേറെയായി.എന്നിട്ടും, അത്യാവശ്യം പോകേണ്ടുന്ന വഴികള്‍ അറിയാമെന്നല്ലാതെ ഇത് വരെ സിറ്റി ഒന്ന് ചുറ്റി കണ്ടിട്ടില്ല. അവധി ദിവസങ്ങള്‍ നന്നെ കുറവ്. പോരാത്തതിന്, മിക്ക ശനിയും ഞായറും ഓഫീസില്‍ തന്നെ. അങ്ങനെ കാത്തു കാത്തിരുന്നു ഒരു ശനിയാഴ്ച കിട്ടി. ഇനി ഇങ്ങനെ ഒരു ശനിയാഴ്ച കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ഏഴ് മണി കഴിഞ്ഞു.നേരത്തെ എഴുന്നെല്‍ക്കണമെന്നു ആലോചിച്ചാ കിടന്നത്.അത് നടന്നില്ല.വേഗം തന്നെ പല്ല് തേപ്പും കുളിയും കഴിഞ്ഞു നേരെ നിഗ്ടിക്ക് ഒരു ബസ് പിടിച്ചു.
തുടക്കം ഐശ്വര്യമായിട്ടു ആകാമെന്ന് കരുതി, 'കൊച്ചു ഗുരുവായൂരായ' നിഗ്ടി അമ്പലത്തില്‍ കയറി തൊഴുതു."നാട്ടിലെ അമ്പലത്തില്‍ തൊഴുത സുഖം". പൂനെയില്‍ 21 അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ടെന്നു അറിയുമ്പോള്‍ ഇവിടുത്തെ മലയാളികളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. മലയാളികളുടെതായ നിരവധി പള്ളികളും ഉണ്ടിവിടെ. പൂനെയില്‍ സ്ഥിരമായി താമസിക്കുന്ന മലയാളികളുടെ എണ്ണം നാല് ലക്ഷത്തിനും മേലെയാണത്രേ..!!.
അമ്പലത്തില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും വിശന്നു തുടങ്ങി. ഹോട്ടല്‍ ഗ്രേസില്‍ കയറി അപ്പവും കടലക്കറിയും കഴിച്ചിട്ട് ഞാന്‍ നിഗ്ടി ബസ് സ്ടാന്ടില്‍ച്ചെന്നു. സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചത് നന്നായി. ബസ്സിന്റെ ബോര്‍ഡ് എല്ലാം ഹിന്ദിയിലോ, മറാട്ടിയിലോ ആണ്.2-3 അക്ഷരങ്ങള്‍ അധികമുണ്ടെന്നതൊഴിച്ചാല്‍ ഹിന്ദിയും മറാട്ടിയും തമ്മില്‍ വല്യ വ്യത്യാസമില്ല. ഞാന്‍ 'पुणे स्टेशन'-നിലെക്കുള്ള ഒരു PCMC ബസ്സില്‍ കയറിയിരുന്നു. പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 25 കി.മി അകലെയാണ് നിഗ്ടി. പൂനെയില്‍ രണ്ടു മുനിസിപ്പാലിറ്റികളാണ്; PMC(Pune Municipal Corporation)യും PCMC(Pimpri-Chinchwad Municipal Corporation)യും. വ്യവസായ ശാലകളാണ് PCMC-യുടെ മുഖമുദ്ര. TATA-യുടെയും FORCE MOTORS-ന്‍റെയും BAJAJ-ന്‍റെയും ഒക്കെ നിര്‍മാണ ശാലകള്‍ ഇവിടെയുണ്ട്.
സമയം ഒമ്പതര ആകുന്നു.ബസ് ശിവാജി നഗറില്‍ എത്തി. അവിടെ കാലാവസ്ഥ എഴുതി കാണിക്കുന്ന LED ബോര്‍ഡില്‍ സിറ്റിയുടെ ഇപ്പോഴത്തെ താപനില കാണാം, 12 ó C. ഡിസംബര്‍ മാസമാണ്. ഞാന്‍ പൂനെയില്‍ വന്നിറങ്ങിയ രാത്രിയില്‍ ഈ ബോര്‍ഡ് കണ്ണ്ടിരുന്നു. അന്ന് അതില്‍ 17 ó C. ഏപ്രില്‍ - മെയ് മാസങ്ങളില്‍പ്പോലും ഇവിടെ സഹിക്കാന്‍ പറ്റുന്ന ചൂടേ ഉള്ളു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവിടെ മഴ പെയ്യും.അപ്പോള്‍ ഇവിടുത്തെ മൊട്ട കുന്നുകള്‍ പച്ചപ്പണിയും. പുനെയുടെ വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുന്നത് ഈ മഴക്കാലത്തിനു ശേഷമാണ്. നഗരത്തിനു പടിഞ്ഞാറ് ഭാഗത്തായി നില്‍ക്കുന്ന സഹ്യാദ്രി-യുടെ മലനിരകളില്‍ trekking-നായി ആളുകള്‍ എത്തും. Sinhagad, Raigad, Rajgad തുടങ്ങിയ സ്ഥലങ്ങള്‍ adventureous journey ഇഷ്ട്ടപെടുന്നവരുടെ പ്രിയ സ്ഥലങ്ങളലാണ്. കടല്‍ നിരപ്പില്‍ നിന്ന് ഏതാണ്ട് 500 അടി മുകളിലായി ഡെക്കാന്‍ പീoഭൂമിയിലാണ് പൂനെ നഗരം സ്ഥിതി ചെയ്യുന്നത്. ഡെക്കാന്‍ന്‍റെ റാണി എന്നാണ് പൂനെ അറിയപെടുന്നത്. മലനിരകളുടെ ഈ സാന്നിധ്യമാണ് പുനെയുടെ കാലാവസ്ഥയെ മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു നഗ്ഗരങ്ങലെ അപേക്ഷിച്ച് വൃത്തിയുള്ള പുഴകള്‍ ഒഴുകുന്ന, പച്ചപ്പുള്ള ഈ നഗരത്തിനു 'Pensioner's Paradise' എന്നൊരു വിളിപേര് കൂടിയുണ്ട്. ഇന്ദ്രായനിയും, മൂട്ടായും, പവനയും, മൂളായും ഉള്‍പെട്ട പുഴകള്‍ നഗരത്തിന്റെ ഐശ്വര്യങ്ങളാണ്.
ബസ് റെയില്‍വേ സ്റ്റേഷന്‍ന്‍റെ മുന്നിലെ ബസ് സ്റ്റാന്‍ഡില്‍ എത്തി. മുകള്‍ ഭാഗം വെള്ളി പൂശിയ നീല നിറത്തിലുള്ള കാറുകള്‍ നിരനിരയായി കിടക്കുന്നു. ഇതെല്ലാം മുംബൈക്ക് പോകുന്ന ടാക്സികളാണ്. പൂനെയില്‍ നിന്നും മുംബൈയില്‍ എത്താന്‍ രണ്ടു മണിക്കൂര്‍ മതിയാകും. മുംബൈയും പുനെയും ബന്ധിപ്പിക്കുന്ന 'എക്സ്പ്രസ്സ് ഹൈവേ' മുംബൈയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറച്ചിരിക്കുന്നു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്-ന്‍റെ തലയെടുപ്പുള്ള A/C volvo 'മഹാബസ്'ഉകളും മുംബൈക്ക് സര്‍വീസ് നടത്തുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ന്‍റെ മുന്നില്‍ നിന്നും 'yerwada'-ക്ക് ഷെയര്‍ ഓട്ടോ കിട്ടും. അനൂപ് 'Bund Garden'-നില്‍ കാത്തു നില്‍ക്കുന്നുണ്ട്. കണ്ണൂരുകാരന്‍ ചങ്ങാതി. 'Koregaon Park'-ഇല്‍ ഉള്ള ഓഷോയുടെ ആശ്രമം കാണണം. അതാണ് ആദ്യ ലക്‌ഷ്യം. ഇത്ര തിരക്കുള്ള ഈ നഗരത്തിന്‍റെ മദ്ധ്യത്തില്‍ പച്ചപ്പാര്‍ന്ന കുളിര്‍മയുള്ള ഒരു പ്രദേശം. കറുത്ത നിറങ്ങള്‍ പൂശിയ ഓടു പാകിയ ചെറുതും വലുതുമായ കെട്ടിടങ്ങളുള്ള ആശ്രമത്തില്‍ ഒരു സുഖമുള്ള തണുപ്പ് തങ്ങി നില്‍ക്കുന്നു. മെറൂണ്‍ ഗൌണ്‍ ധരിച്ച സന്യാസിമാരെയും, ധ്യാനം പഠിക്കുകയും ചെയ്യുകയും ചെയ്യുന്ന നിരവധി വിദേശികളെയും സ്വദേശികളെയും ഇവിടെ കാണാം.പത്തു രൂപയുടെ 'Visitors Pass' എടുത്താല്‍ ആശ്രമം ചുറ്റി നടന്നു കാണാം.ആശ്രമത്തെ കുറിച്ചും അവിടുത്തെ രീതികളെ കുറിച്ചും പറഞ്ഞു തരാന്‍ ഒരു സന്ന്യാസി നമ്മോടൊപ്പം വരും.അവിടെയുള്ള പുസ്തക ശേഖരത്തില്‍ നിന്നും ഓഷോയുടെ ഒരു പുസ്തകം വാങ്ങി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.
മെയിന്‍ റോഡില്‍ ഇറങ്ങി ഒരു ഓട്ടോയില്‍ കയറി. Yerwada-യിലെ ആഗാഖാന്‍ പാലസ്-ലേക്ക് പോകണം. ഓട്ടോ ഡ്രൈവര്‍ മീറ്റര്‍ ഇട്ടു.കുറച്ചു ദൂരമായി, മീറ്റര്‍ന്‍റെ ചലനം മന്ദഗതിയിലാണ്.ഓട്ടോറിക്ഷ അഗഖാന്‍ പാലസ്ന്‍റെ മുന്നിലെത്തി. മീറ്ററില്‍ 7.60-ന്ന് എഴുതി കാണിക്കുന്നു."ആഹാ കൊള്ളാമല്ലോ, ഏഴു രൂപ അറുപത് പൈസയെ ആയുള്ളൂ..?" ഞാന്‍ അനൂപിനോട് ചോദിച്ചു. "അത് രൂപയല്ലെടാ, കിലോ മീറ്റര്‍ കാണിക്കുന്നതാ". ഭംഗിയുള്ള പൂന്തോട്ടവും, ചെറിയൊരു പാര്‍ക്കും കടന്നാല്‍ മൂന്നു നിലകളില്‍ അതി പ്രൌടിയോടെ നില്‍ക്കുന്ന ആഗാഖാന്‍ പാലസ് കാണാം. 1892-ല്‍ ഇമാം സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഗാഖാന്‍ III നിര്‍മ്മിച്ച ഈ കൊട്ടാരത്തിന് 'ഗാന്ധി മെമ്മോറിയല്‍' എന്നൊരു പേര് കൂടിയുണ്ട്. ഗാന്ധിജിയും കൊട്ടാരവും തമ്മില്‍ എന്ത് ബന്ധമെന്നാണ് അവിടേക്ക് കയറി ചെല്ലുമ്പോഴെല്ലാം എന്റെ ചിന്ത!! ടിക്കറ്റ് കൌണ്ടര്‍-ഇന്റെ അരികില്‍ വലിയൊരു ബോര്‍ഡില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചരിത്രം വര്‍ഷവും മാസവും നിരത്തി എഴുതിയിരിക്കുന്നു. 1940-ല്‍ ഗാന്ധിജിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ഈ കൊട്ടാരത്തിലാണ്. ഗാന്ധിജിയുടെ ചിതാഭസ്മതിന്‍റെ ഒരു ഭാഗം 2008 വരെയും ഈ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. 1944-ല്‍ ഈ കൊട്ടാരത്തില്‍ വീട്ടു തടങ്കലില്‍ കഴിയുമ്പോഴാണ് കസ്തുര്‍ബാ ഗാന്ധിയുടെ മരണം. ബാ-യെ അടക്കിയിരിക്കുന്നതും ഇവിടെ തന്നെ.ഗാന്ധിജിയുടെ അപൂര്‍വങ്ങളായ ഫോട്ടോകളുടെ ശേഖരവും, ബായും ഗാന്ധിജിയും ഉപയോഗിച്ചിരുന്ന വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഈ കൊട്ടാരം ഇപ്പോള്‍ ഒരു മ്യുസിയോം ആണ്.സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു പാര്‍പ്പിച്ചിരുന്ന യെര്‍വാദ ജയില്‍ ഇതിനടുത്താണ്.
സമയം ഉച്ച കഴിഞ്ഞു; നല്ല വിശപ്പ്. വടാപ്പാവും, താലിയും, റൊട്ടിയും അല്ലാതെ എന്തെങ്കിലും ഒന്ന് കഴിച്ചാലോ എന്നാലോചിച്ചപ്പോഴാണ് 'Adlabs' നുള്ളിലെ 'Yo! China' ഓര്‍മ്മവന്നത്. ഒരു 'veg-combo' വാങ്ങി കഴിച്ചിട്ട് ഞങ്ങളാ 'Shopping Mall' ഒന്ന് ചുറ്റി നടന്നു കണ്ടു. കടകളിലും ഷോ-റൂമുകളിലും കയറി ഇറങ്ങി നടന്നു ഒരു 'Window Shopping'. സിനിമ ശാലകളും, fun-game station-നുകളും restaurant-കളും അടങ്ങിയ 'Shopping Mall'-ഉകള്‍ പൂനെയില്‍ നിരവധിയാണ്.
അവിടെ നിന്നും തിരിച്ചു ഞങ്ങള്‍ സ്റ്റേഷന്‍ വഴി 'Corporation' ബസ് സ്ടാണ്ട്-ലേക്ക് പോയി. കോര്‍പ്പോറേഷന് മ.ന.പ്പാ എന്നൊരു പേര് കൂടിയുണ്ട്. 'മഹാ നഗരപാലിക' എന്നുള്ളതിന്‍റെ ചുരുക്കമാണിത്.ബസ് മ.ന.പ്പായിലെത്തി.ബസ് സ്ടാണ്ട്നു മുകളിലൂടെ പോകുന്ന ഓവര്‍ ബ്രിഡ്ജ് കയറി ഞങ്ങള്‍ വലതു വശത്തേക്ക് നടന്നു.ഇവിടെ കസബപെട്ട് എന്ന സ്ഥലത്ത് ശനിവാര്‍വാട എന്ന് പേരായ ഒരു ചെറിയ കൊട്ടയുണ്ട്.ശിവാജി മഹാരാജാവിന്‍റെ കൊട്ടയായിരുന്നു ഇത്. ഈ കോട്ടയുടെ അടുത്തായിട്ടാണ് 'ദാഗ്ടൂ ഷേട്ട്' ഗണേശ ക്ഷേത്രം. പുനെയുടെ നഗര ദേവതകളില്‍ പ്രധാനമാണ് ഈ ക്ഷേത്രത്തിലെ ഗണേശ സങ്കല്പം. ക്ഷേത്രത്തിന്‍റെ മുന്നില്‍ നിന്ന് തൊഴുതു ഞങ്ങള്‍ കുറച്ചു മുന്നോട്ടു നടന്നു, ചെന്ന് കയറിയത് വളരെ തിരക്കുള്ള, ഇടുങ്ങിയ ലക്ഷ്മി റോഡിലേക്കാണ് .വഴി കച്ചവടക്കാരെ കൊണ്ട് റോഡിന്‍റെ ഇരുവശവും നിറഞ്ഞിരിക്കുന്നു.അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളും ലാഭത്തിനു കിട്ടും ഇവിടെ, അതാണീ തിരക്ക്.
ഞങ്ങള്‍ തിരിഞ്ഞു നടന്നു.അവിടെ നിന്ന് Z-ആക്രിതിയില്ലുള്ള പാലം(z-bridge) കയറി ഫെര്‍ഗൂസന്‍ കോളേജ്(F.C) റോഡിലെത്തി.ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള റോഡ്. സമയം നാല് മണിയായി. ചായ കുടിച്ചാലോ എന്നാലോചിക്കുമ്പോള്‍ ഒരു ബോര്‍ഡ് കണ്ടു, ഹോട്ടല്‍ വൈശാലീ. ഇവിടുത്തെ 'ചാട്ട്' ഭക്ഷണങ്ങള്‍(ശേവ്പൂരി, ഭെല്‍പൂരി, ദഹിപൂരി) അതീവ രുചികരവും പ്രശസ്തവുമാണ്.അവിടെ നിന്നിറങ്ങി 'Times of India'യുടെ പത്രംഓഫീസിനു മുന്നില്‍ നിന്ന് ശിവാജി നഗറിലെക്കും അവിടെ നിന്നും യുനിവേര്‍സിറ്റി junction-ലേക്കും ബസ്സില്‍ പോയി. ബസ് യുനിവേര്‍സിറ്റി ഗേറ്റ്നു മുന്നിലുള്ള ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ചാടി ഇറങ്ങി. വിശാലമായ ക്യാമ്പസ് ആണ് പൂനെ യുനിവേര്‍സിറ്റിയുടേത്. കിഴക്കിന്‍റെ 'Oxford' എന്നറിയപ്പെടുന്ന ഈ നഗരത്തില്‍ ആര്‍ട്സ്, സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ് സ്കൂള്‍കളില്‍ പഠിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ വളരെ ഏറെയാണ്. 'ഔന്ത്'ലുള്ള 'Spicer college'-ല്‍ ചെന്നാല്‍ ആഫ്രിക്കയില്‍ നിന്നും ചൈനയില്‍ നിന്നും ഇറാനില്‍ നിന്നും കൊറിയയില്‍ നിന്നും വന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കാണാം.
യുനിവേര്‍സിറ്റി ഗേറ്റ്നു മുന്നില്‍ നിന്നും ഞങ്ങള്‍ ഇടതു വശത്തെ റോഡിലേക്ക് കയറി. ഇവിടെയാണ് ചതുര്‍സൃങ്ങി ഗണേശ ക്ഷേത്രം.'മാധവികുട്ടിയുടെ ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ചും 'പര്‍വതി ഹില്ല്‍സ്'നെ പറ്റിയും വായിച്ചത് ഓര്‍ക്കുന്നു.ഒരു ചെറിയ കുന്നിന്‍റെ മുകളിലാണ് ഈ ക്ഷേത്രം.നിറയെ പടികളുള്ള പര്‍വതി ഹില്ല്സില്‍ സായാന്ന സവാരിക്കിറങ്ങിയവരാണ് കൂടുതലും. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാണണം എന്നുണ്ടായിരുന്നു.സമയം ഏറെ വൈകി.ഇന്നിനി നടക്കില്ല. M.G റോഡിലെ 'Walking Plaza'യും കാണണം. അത് ഞായറാഴ്ചകളില്‍ മാത്രമെ ഉള്ളു.ഗതാഗതം വഴിതിരിച്ചു വിട്ടു വൈകുന്നേരം നാലു മണിക്ക് ആരംഭിച്ചു രാത്രി വൈകുവോളം കച്ചവടത്തിനായി മാത്രം തുറന്നു കൊടുക്കുന്നു ഈ റോഡ്.
ഇന്നിനി തിരിച്ചു പോകാമെന്ന് ആലോചിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍റെ ഫോണ്‍ ചെയ്തു. 'E-square'ല്‍ ഒരു മലയാള സിനിമ, ശനിയാഴ്ച ഒറ്റ ഷോ, എഴരക്ക്. നാട്ടില്‍ നിന്ന് വന്നതിനു ശേഷം മലയാളസിനിമ ഒന്നും കണ്ടിട്ടില്ല. എന്നാ പിന്നെയിനി സിനിമ മുടക്കണ്ടാ..ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി, "ഭയ്യാ, E-square ജാനാ ഹേ.."
"ഭയ്യാ, E-square ജാനാ ഹേ,ഹൊ,ഹവ്,ഹം,ഹ .” .
ReplyDeleteനന്നായി...യാത്ര തുടരൂ ..ആശംസകള്‍.
excellent posts , keep up the good work
ReplyDeleteGood one Sibu Sadan Kulangara
ReplyDeleteപൂനെയെക്കുരിച്ചെഴുതിയത് ഇഷ്ടപ്പെട്ടു. (എന്റെ അനിയന്‍ രമേശ് അവിടെ ജോലി ചെയ്യുന്നുണ്ട്.)
ReplyDeleteHe is working at TATA Motors.
ReplyDelete(Pimpri- chunchwad)
His mob. No.09623121898
നല്ല എഴുത്താണ്...തുടരുക..
ReplyDeleteആശംസകള്‍.
ജയന്‍ ചേട്ടാ,
ReplyDeleteമുരളി നായര്‍
anonymous വായനകാരെ
തുടര്‍ന്നും ഈ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്,
നന്ദി.
good man, keep going, S K Pottekadu Jr! (ahangarikkanda, pathukke avide ethiyal mathi)
ReplyDelete- Suhas Venu
Dear Sibu,
ReplyDeleteI really appreciate your blogging efforts. Pakshe njan Malayala bhashaye thejo vadham cheyunnathinu against annu....Ithil ulla malayalam even Malayalikalkkum manasilakkan time edukkum....
So I request you to either use a professional malayalam script or stick to English language.
My fear is after some years this shit that google gives in the name of Indic Malayalam will become the standard for our language....:-(
- Rishikesh D Shenoy
da its really good.. keep up the good work...
ReplyDelete- Sanal Pillai
Njanum oru Punekaaranaa. Post nannaayittundu maashe.
ReplyDeleteഇങ്ങനെയും യാത്രാ വിവരണം എഴുതാം അല്ലേ!! യാത്ര തുടരൂ.. പബ്ലിഷ് ചെയ്യൂ....
ReplyDeleteRaman : നന്ദി
ReplyDeleteകൊച്ചു മുതലാളി : തീര്‍ച്ചയായും...നിങ്ങളുടെ പിന്തുണയോടു കൂടി..
വലിയൊരു ആഗ്രഹമാണ് മാഷേ ഓഷോയുടെ ആശ്രമത്തില്‍ ഒന്ന് പോകണമെന്നുള്ളത്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ ആശ പെരുത്തു. നന്ദി.
ReplyDeleteഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.
നിരക്ഷരന്‍ : പൂനെയില്‍ വരുന്നതിനു മുന്നേ ഞാന്‍ മനസ്സില്‍ കണ്ടതാണ്...ഒരിക്കല്‍ ഓഷോയുടെ ആശ്രമത്തില്‍ പോകണമെന്നത്..അങ്ങനെ ഞാന്‍ ഇപ്പൊ 2 തവണ പോയി..പൂനെയില്‍ വരുന്നുണ്ടെങ്കില്‍ പറയൂ..ഞാന്‍ വഴികാട്ടിയാവാം.
ReplyDeleteഈ ക്ഷണം ഒരു അംഗീകാരമായി കാണുന്നു. തീര്‍ച്ചയായും സഹകരിക്കും.
..
ReplyDeleteസിബൂ, പുനെയില്‍ നിന്നും ലോണാവാല പോകുന്ന വഴിക്ക് ബേഗഡേവാഡി എന്നൊരു സ്ഥലമുണ്ട്, അവിടെ വലിയൊരു കുന്നിനു മുകളില്‍ ഒരു ശിവക്ഷേത്രവും. പ്രശാന്തസുന്ദരമായ, നഗരത്തിന്റെ എല്ലാ തിരക്കുകളില്‍ നിന്നുമൊഴിഞ്ഞ് നില്‍ക്കുന്ന അമ്പലം. (അ)വിശ്വാസികളുടെ തിരക്കില്ല, കാരണം ഇത്തിരി വിഷമിച്ചാലേ ആ കുന്നിന്‍ മുകളിലെത്തിപ്പെടാന്‍ സാധിക്കൂ.
ശിവരാത്രിനാളില്‍ ആള്‍ക്കാരുടെ വലിയ ഒരു നിര കാണാന്‍ പറ്റും, കുന്നിനുമുകളില്‍ നിന്നു തിടങ്ങുന്ന ആ നിര താഴെ റോഡരികു വരെ കാണാം, ഒരു കിലോമീറ്ററിലധികം വരുമെന്ന് തോന്നുന്നു.
പറ്റിയാല്‍ ഒന്നു പോയ് നോക്കൂ. പിംപിരിയില്‍ നിന്നും അവിടേക്ക് ട്രയിന്‍ ഉണ്ട്.
എന്റെ ജീവിതയാത്രയില്‍ പുണെയുമായ് അഭേദ്യബന്ധമുണ്ട്, ഇഷ്ടമായി വരികള്‍. ഭാവുകങ്ങള്‍..
..
താങ്കളുടെ ഈ പോസ്റ്റ് താഴെക്കാണുന്ന ലിങ്കില്‍ പറയുന്ന ആവശ്യത്തിലേക്ക് നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ReplyDeletehttp://www.nammudeboolokam.com/2010/05/blog-post_03.html
രവി : ബെഗേടെവാടി എനിക്കറിയാം. ഒരിക്കല്‍ പോകണം.
ReplyDeleteഅല്ലാ, പൂനെയില്‍ എന്തായിരുന്നു പരിപാടി..?
നിരക്ഷരന്‍ : പുതിയ സൈറ്റ്-ന്‍റെ വരവിനായി കാത്തിരിക്കുന്നു.എന്‍റെ ഈ പോസ്റ്റ് ചേര്‍ത്തതില്‍ ഒരുപാട് നന്ദി.
..
ReplyDeleteഉത്തരേന്ത്യക്കാര്‍ മുണ്ട് “താറുടുക്കുകാണല്ലൊ” ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ അവിടൊക്കെ “ലുങ്കീം മാടിക്കെട്ടി അങ്ങോട്ടും ഇങ്ങോട്ടും പീട്യേന്റെ അര്വത്തും റൊട്ടില്ഉം നടന്ന്” എന്ന് പറയുന്നില്ല, മൂന്നുവര്‍ഷത്തോളം അവിടൊക്കെ ഉണ്ടായിരുന്നു കേട്ടൊ സിബൂ.
മുകളിലെ പോസ്റ്റില്‍ പറഞ്ഞ ഇന്ദ്രായണി നഗറിലെ നിവാസിയായിരുന്നു ;)
..
രവി : കൊള്ളാല്ലോ കോയാ..!!
ReplyDeleteനല്ല രസമുണ്ട് വായിക്കാന്‍...
ReplyDeleteസിബു ചേട്ടാ അഭിനന്ദനങ്ങള്‍...