"നാല് വരിയില്‍ നിക്സെനെ ഞാന്‍ താഴെയിടും"
അമേരിക്കന്‍ സ്വേച്ചാധിപതി ആയിരുന്ന പ്രസിഡണ്ട് 'റിച്ചാര്‍ഡ് നിക്സെനെ'തിരെ അന്നത്തെ പത്രപ്രവര്‍ത്തകന്റെ ആത്മധൈര്യം..!!വരികള്‍ക്ക്, ഒരു സ്വെചാധിപത്യതിനെ തകര്‍ക്കാന്‍ കഴിവുണ്ട്റെന്നു തെളിയിച്ച കാലം.ഇന്നത്തെ ഒരു പത്ര പ്രവര്‍ത്തകനും ഇല്ലാത്ത അല്ലെങ്കില്‍ ചെയ്യുവാന്‍ കഴിയാത്ത ധൈര്യം.
സമൂഹത്തിന്‍റെ ജിഹ്വകളായ പത്രങ്ങള്‍ക്ക് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ധര്‍മച്യുതിയുടെ ഒരു പ്രധാന കാരണം ഈ ധൈര്യമില്ലായ്മയാണ്.സ്വതന്ത്രപത്രപ്രവര്‍ത്തനം നടത്തുവാനുള്ള ആത്മധൈര്യം രാഷ്ട്രീയ കോമാരങ്ങളുടെയും ജാതി-മത പെയ്കൂത്തുകള്‍ടെയും അനാശാസ്യമായ ഇടപെടലുകള്‍ മൂലം ഇന്നത്തെ പത്ര പ്രവര്‍ത്തകന് നഷ്ട്ടമായിരിക്കുന്നു. രാഷ്ട്രീയകാരന്റ്റെയോ മതമേലാളന്മാരുടെയോ സ്തുതിപാടകന്മാരായി പത്രപ്രവര്‍ത്തകര്‍ അലയുന്ന കാഴ്ച ദയനീയമാണ്.ഭൂരിപക്ഷം പത്രപ്രവര്‍ത്തകനും കുറ്റബോധത്തോടെ കൂടി ഇത് സമ്മതിക്കേണ്ടി വരും.
ഭാരത സ്വാതന്ത്ര്യത്തിനുമേല്‍ പ്രായമുള്ള ദിനപത്രങ്ങള്‍, രാഷ്ട്രത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട പത്രങ്ങള്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ അല്ലെങ്കില്‍ കുത്തക മുതലാളിമാരുടെ ഭാവിക്ക് വേണ്ടി സ്വന്തം ധര്‍മ്മത്തില്‍ നിന്നും, നയത്തില്‍ നിന്നും വ്യതിചലിക്കുന്ന കാഴ്ച അന്യമല്ല.കേരള ചരിത്രത്തിന്റെ അനിവാര്യതയായിരുന്ന 'സ്വദേശാഭിമാനി', സര്‍.C.Pക്ക് എതിരായുള്ള പ്രക്ഷോഭത്തില്‍ പ്രധാന പങ്കു വഹിച്ച പത്രം, വക്കം അബ്ദുല്‍ ഖാദര്‍ മൌലവി എന്ന സന്മനസ്കനായ പത്രഉടമസ്ഥന്റെ കീഴില്‍ രാമകൃഷ്ണപിള്ള എന്ന പത്രപ്രവര്‍ത്തകന് പൂര്‍ണ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഇന്നത്തെ പത്ര മാധ്യമങ്ങളും, സ്വദേശാഭിമാനിയും തമ്മിലുള്ള താരതമ്യെതെ കാലത്തിന്റെ മാറ്റത്തെ പഴിച്ചു നമുക്ക് തള്ളി കളയാനായേക്കാം. പക്ഷെ പത്രധര്‍മം എന്താണെന്നുള്ളത് ഈ ഒരു ഒറ്റ ഉദാഹരണം കൊണ്ട് നമുക്ക് സമര്‍ത്ധിക്കുവാന്‍ കഴിയും.
പരസ്യങ്ങള്‍ പ്രസിദ്ധീകരികാന്‍ വേണ്ടി മാത്രമാണോ ഇന്ന് പത്രങ്ങള്‍ ഇറങ്ങുന്നതെന്ന് ചില മലയാള പത്രങ്ങള്‍ കാണുമ്പോള്‍ സംശയിച്ചു പോകുന്നതില്‍ അതിശയോക്തിയില്ല.'Night page'-ഉകളിലും(ഒന്നാം പേജില്‍ പ്രധാന വാര്‍ത്തകള്‍ അധികമായി ചേര്‍ക്കേണ്ടി വരുമ്പോള്‍ ഒന്നാം പേജിലെ അപ്രധാന വാര്‍ത്തകള്‍ ചേര്‍ക്കുന്ന പേജ് ). പത്രത്തിന്റെ നയം വ്യക്തമാക്കുന്ന leader പേജുകളില്‍ പോലുമുള്ള പരസ്യങ്ങളുടെ തള്ളി കയറ്റം ആ പത്രങ്ങളുടെ നിലവാരം താഴ്ത്തി കെട്ടാനല്ലാതെ മറ്റൊനിനും ഉതകില്ല.വാര്‍ത്താ തലക്കെട്ടുകള്‍ അറിയുവാന്‍ ഉല്‍ത്സുകനായ വായനകാരന്‍ 'Masthead'(പത്രത്തിന്റെ പേര്)- നൊപ്പം വന്‍കിട കുത്തകകളുടെ പരസ്യം മാത്രം കാണേണ്ടി വരുന്ന ഒരു പരിഷ്കാരം ഈയിടയായി കണ്ടു വരുന്നു.വായനകാരന്റെ മനോഗതത്തേക്കാള്‍, അവര്‍ക്ക് താല്പര്യം പരസ്യങ്ങളിലൂടെ ഉള്ള ഭീമമായ തുകയോ, അല്ലെങ്കില്‍ എണ്ണം കൂട്ടി കാണിക്കേണ്ട circulation പ്രശ്നങ്ങളോ ആണ്.
കൊലപാത വാര്‍ത്തകളും, സ്ത്രീ പീഡനങ്ങളും ഒന്നാം പേജില്‍ തന്നെ കൊടുക്കണമെന്ന് വാശിയുള്ള പത്രങ്ങള്‍, യൂറോപ്യന്‍ പത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള നയം(രാജ്യത്ത് ഇന്നലെ സംഭവിച്ച പ്രചോദ്തനകരമായ വാര്‍ത്ത മുന്‍ പേജില്‍ കൊടുക്കുക) പിന്തുടരുന്നത് വായിക്കുന്ന വായനകാരന്റെ ഒരു നല്ല ദിവസത്തെ കൂടി ആണ് കവര്‍ച്ച ചെയ്യാതിരിക്കുന്നത്.മഞ്ഞ പത്രങ്ങളെയും ലൈംഗിക പുസ്തകങ്ങളെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള പീഡന പരമ്പരകള്‍ തയ്യാറാക്കുന്നതില്‍ ഇന്ന് മലയാള പത്രങ്ങള്‍ തമ്മിലൊരു മത്സരമുണ്ട്.മസാല ചിത്രങ്ങള്‍ക്ക് മുന്നിലിരിക്കുന്ന പ്രേക്ഷകനെ ഒരു സംവിധായകന്‍ എങ്ങനെ കാണുന്നുവോ, അതേ കണ്ണുകളോട് കൂടിയാണ് സ്ത്രീപീഡന പരമ്പരകള്‍ എഴുതുന്ന ലേഖകന്മാര്‍ ഇന്നത്തെ ഗ്രഹയിതാവിനെ കാണുന്നത്. ഇന്നിന്റെ യുവത്വത്തിനു ജഡത്വം ബാധിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയിരിക്കുന്ന പത്രങ്ങള്‍ ഭയലെശവുമന്യേ എന്ത് പൊള്ളത്തരവും എഴുതുവാന്‍ മടിയും കാണിക്കുന്നില്ല.
ലോക മനസ്സില്‍ പത്രങ്ങളുടെ സ്ഥാനം എന്ത് തന്നെയായിക്കോട്ടെ, എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടായിക്കോട്ടെ, പക്ഷെ മലയാളികളുടെ മനസ്സുമായി അതിനു അഭേദ്യമായ ഒരു ആത്മബന്ധമുണ്ട്.രാവിലെ പത്രം കൈയില്‍ കിട്ടാഞ്ഞാല്‍ അസ്വസ്ഥമാകുന്ന മലയാളി മനസുകള്‍ ഏറെ നമുക്ക് സുപരിചിതമാണ്.ദൃശ്യമാധ്യമങ്ങലുടെ അതിപ്രസരം മൂലം പത്രങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന തകര്‍ച്ചയെ നാം ഭയപ്പെട്ടിരുന്നെങ്കിലും സംശയങ്ങല്ലെല്ലാം അസ്ഥാനതായിരുന്നെന്നു കാലം തെളിയിച്ചിരിക്കുന്നു.24 മണിക്കൂറിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തുറന്നു നോക്കി വാര്‍ത്തകള്‍ അറിയാം എന്നത് ഒരു ഉപകാരം തന്നെയാണ്.
ജനാധിപത്യ വ്യവസ്തയില്‍ ഭരണം നടക്കുന്ന ഒരു രാജ്യത്ത് പത്രപ്രവര്‍ത്തനത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ ആ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യാതെ നിഷ്പക്ഷമായി മനുഷ്യാവകാശത്തിനു വേണ്ടി നില കൊള്ളുകയാണെങ്കില്‍, 100 ശതമാനം ജനപിന്തുണ ആ പത്രത്തിന് ലഭിക്കുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.ദൃശ്യമാധ്യമങ്ങളെ വെല്ലു വിളിച്ചു കൊണ്ടുള്ള പത്രങ്ങളുടെ ഇന്നത്തെ നിലനില്‍പ്പ് തുടരണ്ടത് അതിന്‍റെ ധര്മങ്ങളെയും മൂല്യ സംരക്ഷണങ്ങളെയും സ്വാധീനിച്ചു കൊണ്ടായിരിക്കും എന്നത് തീര്‍ച്ച.
- സിബു നൂറനാട്
നന്നായിരിക്കുന്നു...തുടര്‍ന്നും എഴുതുക...
ReplyDeleteDa Makane, first of all over kollam pakshe ithiri okke kushappangal evideyo okke undu adyam thanne thudakka, mudi kettiyittittu pinne avide mukham nokki nilkkunnu ennal aaa mukhathine patti paranjittu venamayirunnu athu ketto. pinne veendum thashekku varumpol..!! kushappam illa good keep it up
ReplyDeleteDasettan
Kadichaal pottatha malayalathilezhutiya blog kandu. Kollaaamm.. pakshe, mone kothi kothi morathil keri kothalle... Pathrakkarkkethireyulla ninte blog pinvalikkanam ennu njan ooonni ooooonni parayunnu...
ReplyDeleteYamini
പ്രതികരണശേഷി നഷ്ടപെട്ടിട്ടില്ലാത്ത യുവാവിന്റെ കാഴ്ചപാടുകള്‍ എന്നൊക്കെ വേണേല്‍ ഈ പോസ്റ്റിനെ പറയാം... തുടര്‍ന്നും എഴുതുക...
ReplyDeleteഗോപികൃഷ്ണന്‍ : എഴുത്ത് തുടരുന്നു..
ReplyDeleteദാസേട്ടാ : ഈ comment എന്‍റെ കഥക്കുള്ളതാണെന്നു മനസ്സിലായി. ഇനിയുള്ളത് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
കൊച്ചു മുതലാളി : വിഷയം out -dated ആണെന്ന് ഒരു comment ഉണ്ടായിരുന്നു. നല്ല പ്രതികരണത്തിന് നന്ദി
പ്രതികരിക്കു.. ഒരു വിത്തില്‍ നിന്നല്ലേ ഒരു ആല്‍മരം ഉണ്ടാകുന്നത്! ആശംസകള്‍.
ReplyDeleteമാധ്യമങ്ങള്‍ ഒത്തിരി മാറാനുണ്ട് സിബു.,
ReplyDeleteവാര്‍ത്ത എത്തിക്കുക എന്നതാണ് പത്രങ്ങളുടെ ധര്‍മ്മം
പിന്നീടത് വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന വാര്‍ത്തയെത്തിക്കലായി..
ഇപ്പോഴതും മാറി തരുന്ന വാര്‍ത്ത വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടോളും എന്നായിരിക്കുന്നു...
മാറ്റങ്ങള്‍ക്കായി കാത്തിരിക്കാം.....
വായാടി : തീര്‍ച്ചയായും, ഇന്നിന്റെ യുവത്വത്തിനു ജടത്വം ബാധിച്ചെന്നു പഴി കേള്‍കാന്‍ ഇട വരരുത്.
ReplyDeleteടോട്ടോചാന്‍ (edukeralam) : മാറ്റം ഉണ്ടാകേണ്ടത് മാറ്റത്തിന് മാത്രമാണല്ലോ അല്ലെ...!!