Sunday, January 10, 2010

വരി : എങ്കിലും...

താലപ്പൊലിയുടെ ഏറ്റവും പിന്നിലായി, മുറിതേങ്ങക്കുള്ളില്‍ നെയ്തിരിയിട്ടു കത്തിച്ച വിളക്കിന്‍റെ സ്വര്‍ണ്ണവെളിച്ചത്തിലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. നീണ്ടു വിടര്‍ന്ന കണ്ണുകള്‍.നിതംബം മറച്ചു കിടന്നിരുന്ന മുടിയില്‍ കുളിപ്പിന്നല്‍ കെട്ടി തുളസിക്കതിര്‍ ചൂടിയിരിക്കുന്നു.ആ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍ താലപ്പൊലിയുടെ ഓരം ചേര്‍ന്ന് നടന്നു.മേളത്തിലെ ഇലതാളത്തിനോപ്പം എന്‍റെ മനസ്സ് നൃത്തം  വെച്ചു.
പെട്ടെന്ന് തോളത്തൊരു കൈ വന്നു വീണു.
"മതിയെടാ ചോര കുടിച്ചത്" സുബ്രമണ്യന്‍ ആയിരുന്നു അത്.




"രാമകൃഷ്ണന്‍ കൊച്ചാട്ടന്‍റെ വീട്ടില്‍ വിരുന്നിനു വന്നതാ. പാലക്കാട്ടുക്കാരിയാ.."
സുബ്രമണ്യന്‍റെ  അയലത്തുക്കാരനാണ് രാമകൃഷ്ണന്‍.
"കഴിഞ്ഞ ശിവരാത്രിക്ക്  രാമകൃഷ്ണന്‍ കൊച്ചാട്ടനുമായിട്ടു ഒടക്കണ്ടാരുന്നു, അല്ലെ അളിയാ..? "
"ഉം..."ന്ന് മൂളി കൊണ്ട് ഞാന്‍ തലയാട്ടി.
ദീപാരാധന കഴിഞ്ഞു.
"എടാ അവള് പോകുന്നതിനു മുന്‍പ് ഞാനൊരു പുഞ്ചിരി കൊടുത്തിട്ട് വരട്ടെ, നീ ഇവിടെ നിലക്ക് ". സുബ്രമണ്യനെ അവിടെ നിര്‍ത്തി ഞാന്‍ അമ്പലത്തിലേക്ക് കയറി.
              ഉറങ്ങാന്‍ കിടന്നതെ ഓര്‍മയുള്ളൂ.വെള്ളയും പച്ചയും ദാവണി ചുറ്റിയ ആ പാലക്കാട്ടുക്കാരി അന്ന് രാത്രി സുന്ദരമായ സ്വപ്നങ്ങളുടെ ഒരു താലപ്പൊലി തന്നെ സമ്മാനിച്ചു.പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി സുബ്രമണ്യന്‍റെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ളവന്മാരെല്ലാം അവിടെ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്; പതിവില്ലാത്ത ഒരു ക്രിക്കറ്റ്‌ കളി. പശുവിനു പുല്ലിട്ടു കൊടുക്കുന്നത് പോലെ ഒരുത്തന്‍ 'ബോള്‍' എറിഞ്ഞു കൊടുക്കുന്നു.യുവരാജിന്‍റെ '20-20' റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന വാശിയില് ഒരുത്തന്‍ 'സിക്സര്‍' അടിക്കുന്നു.'സിക്സ്' പോകുന്ന പന്ത് ചെന്ന് വീഴുന്നത് രാമകൃഷ്ണന്‍ കൊച്ചേട്ടന്‍റെ പറമ്പില്.'ബോളറും', 'ബാറ്റ്സ്മാനും', 'കീപ്പറും' ഉള്‍പ്പെടെ എല്ലാവരും പന്ത് എടുക്കാന്‍ പറമ്പിലേക്ക്.
"അപ്പൊ അതാണ്‌ പതിവില്ലാതെ ഉള്ള ഈ ക്രിക്കറ്റ്‌കളിയുടെ രഹസ്യം"
പറമ്പില്‍ നിന്ന് ഒരു തവണ പന്തെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ ഞാന്‍ അവളെ കണ്ടു.ഒരു നിമിഷം കൂടി അവിടെ നില്‍ക്കാന്‍ അവന്‍മാര് സമ്മതിച്ചില്ലാ.അപ്പോഴേക്കും കമ്മന്റ്റ് വന്നു, "മതിയെടാ..മതിയെടാ, ഇങ്ങു പോര്"
അടുത്ത ദിവസം ഞാന്‍ ചെല്ലുന്നത് കണ്ടപ്പോഴേ സുബ്രമണ്യന്‍ പറഞ്ഞു, "നിന്ന് കറങ്ങണ്ടാ, അവള് തിരിച്ചു പോയി"
         പിന്നീട് പലപ്പോഴും ആ മുഖം മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു, പതിയെപ്പതിയെ തെളിച്ചം മങ്ങിയും.
         മൂന്നു-നാല് ആഴ്ച കഴിഞ്ഞു.രാവിലെ പത്രമെടുത്തു നോക്കുമ്പോള്‍ ഞാന്‍ തരിച്ചിരുന്നു പോയി.വാര്‍ത്ത പാലക്കാട്ട് നിന്നായിരുന്നു.ഞാന്‍ മുന്‍പ് നെയ്ത്തിരി വെളിച്ചത്തില്‍ കണ്ട അതേ മുഖം, കൂടെ ഒരു ചെറുപ്പക്കാരന്‍റെയും.വിശ്വാസം വരാതെ ഞാനാ തലക്കെട്ട്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു..
"കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍" !!

ചിത്രം കടപ്പാട് : ഗൂഗിള്‍ 

20 comments:

  1. cherukadha nannayittundu... vaaynokki aanennu onnu koodi theliyichu....

    ReplyDelete
  2. che thulachu......oru prathekshayode vayichu vannathaarunnu...


    da kollam.....you can do much better...keep scribbling.....
    -Gnu

    ReplyDelete
  3. Sinna kollam.......ethu pole enium kathakal poratte......

    ReplyDelete
  4. sathyam parayeda nee kandath vivaha parasyamalle . avaludem pinne vere oruthantem

    ReplyDelete
  5. എത്ര മനോഹരം ഈ പൂവിന്റെ പുഞ്ചിരി-
    മാഞ്ഞിടുന്നൊരീ അസ്തമനതിങ്കല്‍.
    അരുത് നീയതില്‍ ദുഖിക്കവേണ്ട എന്‍-
    സോദരാ ഇതു മുന്‍പേ കുറിച്ചത്..

    AppoL Shashi Veendum Shashi aayi...

    നന്നായിരിക്കുന്നു തുടരൂ......

    ReplyDelete
  6. Enthaa description palakkattukariyeppatti... Thalamudi kaalmuttu vare ennezhuthiyal porayirunno??? Ho ho ho.. vrithikedu..

    Alla, ee painkili incident sathyamano? Enkil so sad...

    Anyway, it was good. keep writing :)

    - Yamini Nair

    ReplyDelete
  7. ninakku itumatram samayam undoada...samayam kitubol njn vayikkam.......m

    veruthe onnu odichu nokki..kidilan.....ethokke evide ninnu oppikkunnu.....

    - Nitin Das

    ReplyDelete
  8. സിബു,
    വളരെ നന്നയെരുന്നു എങ്കിലും അവളെ കൊല്ലെണ്ടയെരുന്നു, തുടര്‍ന്നും ഇതുപോലെ കഥകള്‍ പ്രതിഇഷിക്കുന്നു.
    വാസുദേവന്‍‌ പിള്ള

    ReplyDelete
  9. sibu njanum nooranadu aanu

    ramakrishnan chettanayaum ariyam.

    number adikkaruthu

    ReplyDelete
  10. Thalappoli enna sambavam thanne thangaleppolulla sahrudhayarkku aswadhikkananallo anushtichukondeyirikkunnathu... adutha thavanathe thalappolikku enthu sambavichu ennariyan akamsha.....

    ReplyDelete
  11. ചെറുകഥ നന്നായിട്ടുണ്ട്... ഇനിയും എഴുത്ത് തുടരൂ....

    ReplyDelete
  12. കൊള്ളാം നല്ല കഥ,എനിക്ക് നല്ലപോലെ ഇഷ്ടമായി കേട്ടോട,ശരിക്കും ഈ കഥ മനസ്സില്‍ തട്ടി,കാരണം സാധാരണ ജീവിതവുമായി

    അത്രമാത്രം അടുത്ത് നില്‍ക്കുന്നു.......

    ReplyDelete
  13. Sibu, nannayittundu..
    good keep continue writing..

    ReplyDelete
  14. സാകിര്‍ : വായിനോക്കി എന്ന് വിളിച്ചു ആക്ഷേപിക്കരുത്..."സൗന്ദര്യ ആസ്വാദനം"
    ജിനു ചേട്ടാ : ഞാനും അത്രയെ ഉദ്ദേശിച്ചുള്ളൂ
    ചിഞ്ചു : തീര്‍ച്ചയായും..എന്തെങ്കിലും മനസ്സില്‍ വരുവാണെങ്കില്‍
    കേശവന്‍ നായര്‍ : ഹ..ഹ..ഹ.....
    ഗോപികൃഷ്ണന്‍ : സത്യമാണ് ... ശശിയുടെ ഒരു കാര്യം..!!
    ശോശാമ്മ : അടുത്ത തവണത്തെ താലപ്പൊലിക്ക് ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു.
    കൊച്ചു മുതലാളി : നന്ദി
    കൃഷ്ണ : താങ്കളുടെ സാധാരണ ജീവിതം ഗുരുവായൂര്‍ അമ്പലവുമായാണോ അടുത്ത് നില്‍ക്കുന്നത്..??
    ദിവ : :-) നന്ദി

    ReplyDelete
  15. കഷ്ടം! ആ സുന്ദരിക്കൊച്ചിനെ കൊന്നു. "ഇന്ന് വിവാഹിതരാകുന്നു" എന്നോ മറ്റോ കണ്ടാല്‍ മതിയായിരുന്നില്ലേ :(

    അതവിടെ നില്‍ക്കട്ടെ...ഇത് ശരിക്കും നടന്നതാ? ആ സുന്ദരിയെ കിട്ടാത്ത കുശുമ്പിന്‌ കഥയില്‍ അവളെ മനപൂര്‍‌വ്വം കൊന്നതല്ലേ? ഇത്ര ദുഷ്ടത്തരം പാടില്ലാട്ടോ.

    ReplyDelete
  16. വായാടി, ഇതൊരു കഥ മാത്രമാ...കുറച്ചു ഭാവന :-)

    ReplyDelete
  17. ആണോ? എങ്കില്‍ ഞാന്‍ ക്ഷമിച്ചൂട്ടോ. :D

    ReplyDelete
  18. ഹായ് സിബുവേട്ടാ,
    ഇതിലെ ഒരുപാട് തവണ വന്നിടുണ്ട്.. കുറച്ചു കുറച്ചു വായിച്ചു പകുതിയാക്കി പോയിട്ടുമുണ്ട്.
    ഫുള്‍ സ്ട്രെട്ച്-ല്‍ ഇത് ആദ്യമായാണ്.

    പാവം കൊച്ച്. നിതംബം വരെ മുടിയുള്ള കുട്ടിയല്ലേ ,കഥയാണെങ്കിലും കൊല്ലേണ്ടായിരുന്നു.. ഇന്ന് ഇതൊക്കെ ആര്‍ക്കാ ഉള്ളത്?
    ഇനിയും വായിക്കട്ടെ...

    ReplyDelete
  19. സിബു ...ആ പഴയ യാത്രക്കലം ..ട്രാന്‍സ്പോര്‍ട്ട് ബസ്‌ മനസില്‍ ഓടി വരുന്നു ...അന്ന് നമ്മള്‍ തമ്മില്‍ ഒരു യാത്രയുടെ സൗഹൃദം മാത്രമേ ഉള്ളായിരുന്നു ..പിന്നീടു ഒരു യാത്രയില്‍ ചെങ്ങന്നോരില്‍ നിന്ന് പന്തളം വരെ നീ മലയാള സിനിമഗനങ്ങ്ളിലെ കവിതയെ കുറിച്ച് വാചാലനായി ...അന്ന് പക്ഷെ നിന്റെ മനസ് എനിക്ക് പൂര്‍ണമായി അറിയാനായില്ല ..പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ..ഈ കഥ വായിച്ചപ്പോള്‍ മനസിലായി ..നിന്റെ കഴിവും ഉള്കഴ്ചയും ..ഓര്‍മകളിലെവിടെയോ പ്രണയത്തിന്റെ ...ചിതറിയ ചോരപൂവുകള്‍ പോലെ കമിതാക്കള്‍ കല്ലിശ്ശേരി ലെവല്‍ ക്രോസ് ഇല്‍ ആയിടക്കു..പറഞ്ഞു കേട്ടു ..പിന്നെ പത്രത്തില്‍ വായിച്ചു ...എഴുത്ത് നന്നാവുന്നുണ്ട് ...തുടരുക ...കൂടുതല്‍ ശക്ടമായ പ്രമേയങ്ങളിലേക്ക് എഴുതുക

    ReplyDelete
  20. നല്ല തുടക്കമായിരുന്നു...
    നല്ല ഒഴുക്കോടെ വന്നിട്ട്, പെട്ടന്ന് എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ നിന്നും തള്ളി താഴെയിട്ട പോലെ ആയിപോയി...
    അതുകൊണ്ട് തന്നെ ക്ലൈമാക്സ് മനസ്സില്‍ തട്ടിയില്ല.. എന്നാല്‍ ബാക്കിയെല്ലാം നന്നായിരുന്നു...
    എഴുത്ത് തുടരുക..
    ആശംസകള്‍... അഭിനന്ദനങ്ങള്‍...!

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails