അനിയനങ്ങനെ ‘പുര നിറഞ്ഞു’ നില്‍ക്കയാണ് !! ഇത് കണ്ട്, ദിവസം ചെല്ലുംതോറും അമ്മയ്ക്ക് ആധി കൂടി കൂടി വരുന്നു. ഫോണ്‍ ചെയ്യുമ്പോഴെല്ലാം അനിയന്‍ പേടിപ്പിക്കും, “അണ്ണാ, നാട്ടിലെ പെണ്‍പിള്ളേരൊക്കെ കെട്ടി പോകുന്നു. അവസാനം മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടത്തില്ല, പറഞ്ഞേക്കാം”. അവനീ പറയുന്നത് എന്നോടുള്ള സ്നേഹം മൂത്ത്, ഞാന്‍ കല്യാണം കഴിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് ആക്രാന്തം കാണിക്കാന്‍ അമ്മ അവനെ സമ്മതിക്കാത്തത് കൊണ്ടാണെന്നും എനിക്ക് നന്നായിട്ടറിയാം. അങ്ങനെ ഒന്ന് രണ്ടു തവണ അവന്‍റെ നേരിട്ടുള്ള ഭീഷണി കൂടിയായപ്പോള്‍ ‘മാട്രിമോണി സൈറ്റില്‍’ പേരും പടവും കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
സുന്ദരകളേബരനായിരിക്കുന്ന മൂന്നു കളര്‍ പടം ’ഫോട്ടോഷോപ്പില്‍’ കയറ്റി വെളുപ്പിച്ചെടുത്ത് പേരും നാളും എഴുതി, ബ്രോക്കര്‍ ഫീസ് കൊടുക്കാതെ, മലയാളികളുടെ സ്വന്തം മൂന്നാന്‍ സൈറ്റുകളില്‍ ചാര്‍ത്തി. ഒന്നല്ല, രണ്ടിടത്ത്. "നമ്മള്‍ ഫോട്ടോ ഇടുന്നു, ഗ്ലാമ്മര്‍ കണ്ട് അന്ന് മുതല് തന്നെ പെണ്‍പിള്ളേരുടെ തന്തപടിമാര്‍ വിളിച്ചു തുടങ്ങുന്നു! സുന്ദരികളുടെതല്ലാത്ത പ്രൊഫൈലുകള്‍ നിഷ്ക്കരുണം തള്ളികളയുന്നു, വിദ്യാഭ്യാസമില്ലാത്തതിനെ ഏഴയലത്ത് അടുപ്പിക്കുന്നതേയില്ല, മലയാളം അറിയാന്‍ വയ്യാതതിനെയും മല്യാലം പറയുന്നതിനെയും പച്ചമലയാളത്തില്‍ തെറി വിളിക്കുന്നു” ഇത്തരം സുന്ദരസുരഭിലമായ സ്വപ്‌നങ്ങള്‍ കണ്ട് ‘വിഘ്നേശ്വരാ..കാപ്പാത്തുന്ങ്കോ’ എന്നും പറഞ്ഞ് നെഞ്ചത്ത് കൈയും വച്ച് ‘സബ്മിറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്തു.
രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആകാംഷയുടെ ഒരു ‘ഇത്’ കൊണ്ട് വീണ്ടും തുറന്നു നോക്കി. “Profile Visited ഒരു നൂറെണ്ണം എങ്കിലും ആയിക്കാണും!! ‘Interest’ അയച്ചതിനെയും ‘message’ അയച്ചതിനെയും എല്ലാം വിശദമായി തുരന്നു പഠിച്ച് ജാതകം ‘ഡൌണ്‍ലോഡ്’ ചെയ്ത് വീട്ടിലേക്ക് അയച്ചുകൊടുക്കണം. അങ്ങനാണേല്‍ ഒരു രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടക്കുമല്ലോ, ഈശ്വരാ! ഹൊ, ഇനി എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്!!” മനസ്സില്‍ പറഞ്ഞു കൊണ്ട് മാമന്‍സ്.com ഓപ്പണ്‍ ചെയ്തു. ‘Profile visited : 0’ ഇതെന്നാ ഇടപാടാ!! ഓ, ഫോട്ടോ ഇട്ടാല്‍ ഉടനെ വരില്ല. 24 മണിക്കൂര്‍ പിടിക്കും, അപ്പൊ നാളെ നോക്കാം. മാമന്‍സ്.com ക്ലോസ് ചെയ്തു.
24 മണിക്കൂര്‍ തികഞ്ഞില്ല. വീണ്ടും ആകാംഷ, വീണ്ടും ആകാംഷയുടെ അതേ ‘ഇത്’!! മാമന്‍സ് ഓപ്പണ്‍ ചെയ്തു. പടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ ‘Profile visited : 0’. 'പടം വന്നതിനു ശേഷം ആരും ലോഗിന്‍ ചെയ്തു കാണില്ലായിരിക്കും'. സ്വയം സമാധാനിപ്പിച്ച് മാമന്‍സ് ക്ലോസ് ചെയ്തു.
ഒന്നാം ദിവസവും രണ്ടാം ദിവസവും കൊഴിഞ്ഞു പോയി. മൂന്നാം ദിവസം പല്ല് തേക്കുന്നതിന് മുന്നേ തന്നെ net എടുത്തു കുത്തി. ദാ കിടക്കുന്നു, ‘Profile visited : 1’. ഹൊ, ആകാംഷയുടെ ‘ഇത്’ വീണ്ടും എവറസ്റ്റ് കൊടുമുടി കയറി. തുറന്നപ്പോള്‍ ഏതോ ഒരു ‘കുമാരി’, പ്രീ-ഡിഗ്രീ, വഡോദര! കുന്തം, പോയി പല്ല് തേക്കാമായിരുന്നു. അടച്ചു വച്ചിട്ട് ഭീഷ്മപ്രതിജ്ഞ എടുത്തു. “രണ്ടാഴ്ച്ചത്തേക്ക് ഇതിനി തുറക്കില്ല”
പെണ്‍കുട്ടികളുടെയും അപ്പന്മാരുടെയും തള്ളികയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് വാതായനങ്ങള്‍ തുറന്നിട്ട എന്‍റെ പ്രൊഫൈല്‍ ഒരുമാതിരി റേഷനരി സപ്ലൈ നിര്‍ത്തിയ റേഷന്‍ കട പോലെയായി. വല്ലപ്പോഴും മണ്ണെണ്ണ വാങ്ങിക്കാന്‍ ആരെങ്കിലും വന്നാലായി. സംഗതിയുടെ കിടപ്പുവശം കണ്ട് റൂംമേറ്റ് ഒരുത്തന്‍ ഉപദേശിച്ചു, “ഇങ്ങനെ ചുമ്മാ തുറന്നിട്ടാല്‍ പോരാ, പെണ്‍പിള്ളേരെ കണ്ടു പിടിച്ച് അങ്ങോട്ടും ‘interest’ അയക്കണം”. അങ്ങനെ അവന്‍റെ ഉപദേശം ശിരസ്സാവഹിച്ച് ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് ‘interest’ അയച്ചു തുടങ്ങി. ഇത് വീട്ടുകാര് അറിഞ്ഞുള്ള പരിപാടിയാണെന്ന് അറിയിക്കാന്‍ ഏറ്റവും അടിയില്‍ ചേട്ടന്‍റെ പേരും വയ്ക്കും. 'നാളെ ഇതിനേക്കാള്‍ നല്ല ഒരുത്തന്‍ ‘interest’ അയക്കുമെന്ന പ്രതീക്ഷയിലാണോ എന്തോ' ഒരൊറ്റ മറുപടി പോലും തിരികെ വന്നില്ല. അത് കൊണ്ട് അന്വേഷണം കുറച്ചു കൂടി വിശാലമാക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൂടി പരിധിയില്‍ പെടുത്തി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി, ‘ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ !!’
ആകാംഷയും, അതിന്‍റെ ആ ‘ഇതും’ ഒരുമാതിരി കെട്ടടങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി വിളിച്ചിട്ട്, “എടാ, നിനക്ക് കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ, നീയീ നമ്പര്‍ ഒന്ന് എഴുതിയെടുത്തേ” എന്നും പറഞ്ഞ് മാമന്‍സ്.കോമിലെ ഒരു പ്രൊഫൈല്‍ id തന്നു. പെങ്കൊച്ചിനെ കുറിച്ച് ‘100 വാക്കില്‍’ കവിയാതെ ഒരു വിശദീകരണവും. കെട്ടടങ്ങിയ ആകാംഷ വീണ്ടും ഉണര്‍ന്നു. മാമന്‍സ് ഓപണ്‍ ചെയ്തു. പണ്ട്, ഒന്ന് രണ്ട് തവണ തുറന്നു നോക്കിയിട്ട്, എറണാകുളത്തിന് അപ്പുറമായത് കൊണ്ട് മാത്രം ‘interest’ അയക്കാതെ ക്ലോസ് ചെയ്ത പ്രൊഫൈല്‍. കല്യാണക്കാര്യത്തില്‍ അങ്ങനെയാണ്, കേരളത്തിനെ നമുക്ക് എറണാകുളത്തിന് അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കണം. തെക്കേ ഇന്ത്യയില്‍ മുഴുവനും വാനരന്മാരും രാക്ഷസന്മാരും ആണെന്ന് ചില വടക്കേ ഇന്ത്യന്‍ അലവലാതികള്‍ വിശ്വസിക്കുന്നത് പോലെയാണ്, കല്യാണ ആലോചന നടക്കുമ്പോള്‍ എറണാകുളത്തിന് വടക്കൊട്ടുള്ളവര്‍ ചിന്തിക്കുന്നത്!!
പക്ഷെ, ഈ പ്രൊഫൈലിന്‍റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. ‘interest’ അയക്കലും, മറുപടിയും ജാതകം നോക്കലുമൊക്കെ പെട്ടെന്ന് നടന്നു. അടുത്ത ഇനം പെണ്ണ് കാണലാണ്. ഞാന്‍ ഇനി നാട്ടില്‍ പോകണമെങ്കില്‍ മൂന്നു-നാല് മാസമെങ്കിലും കഴിയണം. അത് കൊണ്ട് പെണ്‍കൊച്ച് ജോലി ചെയ്യുന്ന ചെന്നൈയില്‍ പോയി പെണ്ണ് കാണാന്‍ തീരുമാനിച്ചു.
അങ്ങനെ ആ സുദിനം വന്നെത്തി. കാലത്ത് പതിവ് പോലെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. ഉദിച്ചപ്പോള്‍ തന്നെ രോമമെല്ലാം കരിഞ്ഞു പോകുന്ന ചൂട്! ചെന്നൈയില്‍ ചെന്നാല്‍ മതി, എന്തും വെയിലത്ത് വച്ച് കരിചെടുക്കാം!! കരിഞ്ഞ മുഖവുമായി പെണ്‍കൊച്ചിന്‍റെ മുന്നില്‍ ചെല്ലാതിരിക്കാന്‍, ഒരു കിലോ ‘fair & Lovely’ വാങ്ങി മുഖത്ത് പൊത്തി. വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റി(കഷണ്ടി എന്ന് അസൂയക്കാര് പറയും) മറച്ച് മുടിയെല്ലാം മുന്നോട്ടാക്കിയിട്ടു. പോകുന്ന വഴിക്കെല്ലാം കാറിന്‍റെ ചില്ലിലും, ബൈക്കിന്‍റെ ഗ്ലാസ്സിലും നോക്കി സുന്ദരനാണെന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.
ഫാമിലിയായിട്ടു താമസിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വച്ചായിരുന്നു 'ചടങ്ങ്'. നെഞ്ചിടിപ്പ് കൂടുന്നുണ്ടോ?! ‘ഏയ്...’ ഉണ്ടെങ്കിലും അറിയിക്കാന്‍ പാടില്ലാ. മസ്സില് പിടിച്ചിരുന്നു. പെണ്‍കൊച്ച് ചായയുമായി വന്നു. ചായ തന്നപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു, ‘ഇനി രണ്ടാമത് ഒരു പെണ്ണ് കാണലില്ലാ’. നമ്രോന്മുഖിയായി അവള്‍ ഒരു മൂലക്കോട്ടു മാറി നിന്നു. ഈശ്വരാ, അവളീ മുസ്സൈക് ഇട്ട തറയില്‍ കാല് കൊണ്ട് കളം വരയ്ക്കുന്നുണ്ടോ!? ഇല്ലാ, ഭാഗ്യം.
‘എന്നാ പിന്നെ ഇനി പെണ്ണും ചെറുക്കനും കൂടി വല്ലതും സംസാരിച്ചോ..’ കൂട്ടത്തിലെ കാരണവരായ ചേട്ടന്‍റെ വക.
ചോദിക്കാന്‍ വേണ്ടി കാണാതെ പഠിച്ചോണ്ട് വന്നതെല്ലാം കറക്റ്റ് സമയത്ത് മറന്നു പോയത് കൊണ്ട്, അവസരം പെണ്‍കൊച്ചിന് പാസ് ചെയ്തു,
“എന്നോട് വല്ലതും ചോദിക്കാനുണ്ടോ?”
നമ്രശിരസ്സില്‍ നിന്ന് നമ്രം എടുത്തു കളഞ്ഞിട്ട് അവള്‍ ഒരു ചോദ്യം,
“ബ്ലോഗ്ഗറാണല്ലേ??”
‘ഹമ്മേ, ഇതെന്തു ചോദ്യം!!’ ബ്ലോഗ്ഗറായതുകൊണ്ട് മാത്രം ഭാര്യമാര് അത്താഴം കൊടുക്കാത്ത പല കഥകളും പല ബ്ലോഗ്ഗര്‍മ്മാരും പലപ്പോഴായി പറഞ്ഞത് മനസ്സിലേക്ക് ഓടി വന്നു ! ഈശ്വരാ, ആദ്യത്തെ പെണ്ണ് കാണലാണ്, ഇനി പെണ്ണ് കാണണ്ടാ എന്നൊക്കെ വിചാരിച്ചത് വെറുതെയായോ!! ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയ ലക്ഷണമാണ്. ഏത് നേരത്താണോ ബ്ലോഗ് തുടങ്ങാന്‍ തോന്നിയത്!!
ഒരു വളിച്ച ചിരിയുമായി മറുപടി പറഞ്ഞു, “ഏയ്, അങ്ങനൊന്നുമില്ലാ..”
ഇനി എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഇവിടുന്ന് സ്കൂട്ട് ആയേക്കാം എന്ന് വിചാരിക്കുമ്പോള്‍ പെണ്‍കൊച്ച്: “വരയും വരിയും എനിക്കിഷ്ട്ടമാണ്, ഞാന്‍ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു”
വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു ചെറു ചിരിയുമായി വീണ്ടും,“ബ്ലോഗ്ഗില്‍ മാത്രമല്ലാ...”
ഈ ബ്ലോഗിന്‍റെ ഓരോ ഗുണങ്ങളെ..!! ;-)
ReplyDeleteഞാന്‍ ബ്ലോഗ് എഴുതാനും വായിക്കാനും തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. വരയും വരിയും അളന്നു മുറിച്ചു വിമര്‍ശിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കള്‍. നിങ്ങളാണെന്‍റെ പ്രചോദനം. ഒരുപാട് സ്നേഹത്തോടെ...
എന്റെ വക തന്നെ ആദ്യത്തെ ആശംസകള്‍....കല്യാണം എന്നാ....
ReplyDeleteതാങ്ക്സ് ചാണ്ടിച്ചായാ...കല്യാണം വരുന്ന ഏപ്രില്‍ 17-ന്.
ReplyDeleteഏപ്രില്‍ ഒന്നിന് മതിയായിരുന്നു കല്യാണം ...അപ്പോള്‍ lokam muzhuvanum നമുക്ക് ആഘോഷമാകാം ..ആശംസകള്‍
ReplyDeleteആദ്യമേ പിറന്നാള്‍ ആശംസകള്‍ !
ReplyDeleteപിന്നെ കല്യാണത്തിനു സര്‍വമംഗളങ്ങളും നേരുന്നു....
വിവാഹത്തിന് എല്ലാ മംഗളാശംസകളും, കുറിപ്പിന്റെ അവസാനം വളരെ മനോഹരമായി അനുഭവപ്പെട്ടു, ആ ഫോളോ ചെയ്യൽ പ്രത്യ്യേകിച്ചും!
ReplyDeleteപിറന്നാള്‍ ആശംസകള്‍ ...!! വിവാഹത്തിന് എല്ലാ മംഗളാശംസകളും...!!
ReplyDeleteപിറന്നാള് ആശംസകള് സിബു ചേട്ടാ...ഇനിയും ഒരുപാടു നല്ല വരിയും വരയും കാണാനായി കാത്തിരിക്കുന്നു...
ReplyDelete‘ഹമ്മേ, ഇതെന്തു ചോദ്യം!!’ ബ്ലോഗ്ഗറായതുകൊണ്ട് മാത്രം ഭാര്യമാര് അത്താഴം കൊടുക്കാത്ത പല കഥകളും പല ബ്ലോഗ്ഗര്‍മ്മാരും പലപ്പോഴായി പറഞ്ഞത് മനസ്സിലേക്ക് ഓടി വന്നു..
ഹമ്മെ...ഞാന്‍ ചിരിച്ചു മരിച്ചു...ഇത്തരം interesting ടിപ്സ് ഇനിയും പ്രതീക്ഷിക്കുന്നു;-)
പിറന്നാള്‍ & വിവാഹ ആശംസകള്‍ !!!!
ReplyDeleteവരയും വരിയും തുടരുക.......
ഡാ സംഗതി കലക്കി
ReplyDeleteക്ലൈമാക്സ് മനോഹരമായിരിക്കുന്നു
പിന്നെ ചെന്നയിലെ ചൂടില്‍ നിന്‍റെ രോമം കരിഞ്ഞു എന്ന് പറഞ്ഞത് തീരെ ശെരിയായില്ല
ഇതേ ചെന്നൈയില്‍ ഒന്ന്‍ ഒന്നരക്കൊല്ലം തെണ്ടീട്ടാണ് നീ ഇവിടുന്ന്‍ stand വിട്ടതെന്ന്‍ മറക്കല്ലേ, അത്രേം നാള്‍ ഇവിടെ നടന്നിട്ടും നിന്‍റെ ഒരു m***ഉം(മാന്യന്മാര്‍ ക്ഷമിക്കുക) കരിഞ്ഞിട്ടില്ലെണ്ണ്‍ മാത്രമല്ല പൂര്‍വാധികം ശക്തിയോടെ വളര്‍ന്നു എന്നാണ് നിന്‍റെ മുറിയന്‍ ശ്രീ ടിന്റുമോന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
രസകരമായ പെണ്ണ്കാണലും വിവരണവും..
ReplyDeleteമുന്നോട്ടുള്ള ജീവിതം ഇതിലും രസകരമായിത്തീരട്ടെ എന്നാശംസിക്കുന്നു..
വിവാഹാശംസകള്‍-രസകരമായ വിവരണം.
ReplyDeleteസിബു, നല്ല രസികന്‍ പോസ്റ്റ്.
ReplyDeleteആശംസകള്‍ നേരുന്നു. ബ്ലോഗിനും കല്യാണത്തിനും.
പിന്നെ എല്ലാരും പറഞ്ഞ പോലെ ആ ഫോളോ ക്ലൈമാക്സ് മനോഹരമായി.
ആശംസകള്.
ReplyDeleteകുടുമ്മത്തി പിറന്ന കൊച്ചാ.. അല്ലേല്‍ ഐറ്റി ആണല്ലേ.. ജോലി സ്ഥിരം കാണുമോ എന്നു ചോദിച്ചേനേ..
ReplyDeleteപിറന്നാള്‍, വിവാഹ, കുഞ്ഞുകുട്ടി പരാധീന, സന്തുഷ്ടകുടുംബ, ദീര്‍ഘായുഷ്മാന്‍, ആയുര്‍, ആരോഗ്യ ആശംസകള്‍
(മറ്റൊരുസീതയെ കാട്ടിലേക്കയക്കുന്നു ദുഷ്ടനാം ദൂൂൂൂൂര്‍ വിധി വീണ്ടും - ബാക്ഗ്രൌണ്ട്മ്യൂസിക്കാ..)
ബ്ളോഗിനും,സിബുവിനും, പിന്നെ...ഫോളോ ചെയ്യാന്‍ തീരുമാനിച്ച പെണ്‍കൊച്ചിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteകൊള്ളാം ബ്ലോഗറെ,മിക്കവാറും ഞാനും ഒരു ബ്ലോഗ് തുടങ്ങും ..സ്വന്തമായിട്ട് ഒരു ചാനല്‍ ഉള്ളത് ഇതു പാര്‍ട്ടിക്കും നല്ലതാ ...അല്ലെ .....പിന്നെ എന്റെ വക ഒന്നാം വാര്‍ഷിക ആശംസകള്‍ .......
ReplyDeleteബ്ലോഗറാണ് , കല്യാണം കഴിക്കാമ്പോണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
ReplyDeleteഇടക്കൊക്കെ പോസ്റ്റ് ഇടണം..
സിബു ചേട്ടാ.. അഭിനന്ദനങ്ങള്‍...
ReplyDeleteകുറെ നാളായി ചേട്ടന്റെ ഒരു പോസ്ടിനായി കാത്തിരിക്കുആരുന്നു ..
ശരിക്കും രസിച്ചു... ബ്ലോഗ്ഗര്‍ ആണല്ലേ..??
dialogue ketitu followerku oru blog thudangaanulla aasthi kaanunnundu. nalla style aayalle paranjathu, 'cheta, enikku chetane ishtamaanu' ennu.
ReplyDeleteGood one..Keep writing… :-)
ReplyDeleteഅഭിനന്ദനങ്ങള്‍..ആശംസകള്‍.
ReplyDeleteവളരെ രസകരമായി വിവരിച്ചു.
തുടര്‍ന്നും ഇതുപോലെ രസകരമാവട്ടെ.
അങ്ങനെ ബ്ലോഗു മൂലം പെണ്ണ് കിട്ടി അല്ലെ :)
ReplyDeleteആശംസകള്‍
അപ്പോ കുരുക്ക് അഴിയാകുരുക്കാകട്ടെ :)
ReplyDeleteഎന്നാലും അതിനും ഒരു ഭാഗ്യം വേണം കേട്ടൊ ഒരു ബ്ലോഗ് ഇഷ്ട്ടപ്പെടുന്ന ഫോളോവറെ തന്നെ സ്വന്തം മൊഞ്ചത്തിയാക്കുവാൻ ...കേട്ടൊ സിബു
ReplyDeleteWish u a happy Blog Brithday and Well In advance The Wedding Day...!
May God bless Ur Family for the everblessed miles you passed as well,
and also for the long run miles yet to pass on IN THE FUTURE...
My beloved and full hearted wishes always!!!!
നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
നാളു നാളുപോൽ ആഘോഷങ്ങലാക്കുവാന്‍ .. നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !
അത് ശരി ഇവിടെയും ഒന്നാം വാര്‍ഷികമാണോ? ഞാനും ഇവിടെ വാര്‍ഷികത്തിലാ.... ( ഇതൊരു ക്ഷണനമായി കണക്കാക്കാം )
ReplyDelete--------------------------------------------------------
പോസ്റ്റ് വായിച്ച ഉടന്‍ ഞാന്‍ ഇവിടത്തെ ഫോളോഴ്സ് ഗാഡ്ജസ്റ്റ് ഒന്നു നോക്കി അവള്‍ ഫോളോ ചെയ്തിട്ടുണ്ടൊ അതോ ഉടക്കിപ്പിരിഞ്ഞോ എന്ന്... അപ്പോഴാ എന്‍റെ വിഡ്ഡിത്തമോര്‍ത്തത് ഞാന്‍ ഇതില്‍ ഇപ്പോള്‍ ആരാ എന്നാ ഞാന്‍ കരുതുക... ?
പിറന്നാളാശംസകള്‍
ReplyDeleteഒപ്പം...
വിവാഹ മംഗളാശംസകളും നേരുന്നു
ഞാന്‍ ഒന്ന് മാറി നിന്നപ്പോളെക്കും ഇവിടെ കല്യാണം ഉറപ്പിക്കലും കഴിഞ്ഞോ ?എന്തായാലും നന്നായി .എല്ലാ ജീവിത ഭാരവും ,ഒരുമിച്ച് കൊണ്ട് പോകാന്‍ ഒരു ആള് കൂടി ഉണ്ടല്ലോ ?യാത്രാ ഒക്കെ പോവാന്‍ ഇഷ്ട്ടമുള്ള ആള്‍ ആണോ വരുന്നത് ?അല്ല എങ്കില്‍ പാവം ബ്ലോഗ് ചങ്ങാതിമാര്‍ വിഷമത്തില്‍ ആവും ..
ReplyDeleteഅപ്പോള്‍ എന്‍റെ എല്ലാ വിധ ആശംസകളും ..............
ആശംസകള്‍ സിബു..
ReplyDeleteവളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റി. പോകുന്ന വഴിക്കെല്ലാം കാറിന്‍റെ ചില്ലിലും, ബൈക്കിന്‍റെ ഗ്ലാസ്സിലും നോക്കി സുന്ദരനാണെന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.മുതലായ പ്രയോഗങ്ങളും വരികളും അഭിനന്ദനമര്‍ഹിക്കുന്നു.
പിന്നെ ഒരു വര്‍ഷം എത്ര പെട്ടെന്ന് കടന്നു പോയിരിക്കുന്നു . എന്റെ ഓര്‍മ്മശരിയാണെങ്കില്‍ സന്തോഷില്‍ നിന്ന് Film കണ്ടുതിരിച്ചു വന്ന ശേഷം രാത്രിയിലാണ് ഈ ബ്ലോഗ് ജനിക്കുന്നത് ....അളിയാ ‘ചായം’ എന്ന പേര് കിട്ടിയില്ലെടാ എന്ന് നീ അന്ന് പറഞ്ഞത് ഇന്നലെ എന്നപോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നു.
സത്യസന്ധമായ ആവിഷ്കരണവും ക്ഷമയും പിന്നെ ജന്മനായുള്ള കലാ/സാഹിത്യവാസനകളും , സഹോദരാ നിന്റെ രചനകളെ വ്യത്യസ്തമാക്കി.ഒരുപാട് ദൂരം മുന്നോട്ട് പോകുക..
വിവാഹ ആശംസകള്‍ (in advance )...
sibu valare nananyittundu aa avsanthe chodyam kidilamayi
ReplyDeleteHmm..ithu serikkum nadannathu thanneyaano??atho aa penkochine sukippikkan vendi ezhuthi pidippichathaano :-)
ReplyDeleteEndaayalum sambhavam kidilan!!
എഴുത്ത് രസകരമായി.
ReplyDeleteബ്ലോഗിനും, കല്യാണത്തിനും ആശംസകള്‍.
ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ . കൂടെ സപ്തപദം ചവിട്ടി അരുന്ധതി നക്ഷത്രത്തെ നോക്കി, ജീവിതകാലം മുഴുവന്‍ ഫോളോ ചെയ്യാന്‍ ഒരാള്‍ ആയില്ലേ . മംഗളാശംസകള്‍ .
ReplyDeleteനന്നായി, ഫോളോ ചെയ്യട്ടെ, എന്നുമെന്നും .. ആശംസകള്‍.
ReplyDeleteഎന്നാ പറയാനാ... എല്ലാം കൈവിട്ടു പോയി..
ReplyDeleteഅങ്ങനെ ഒരു ബാച്ചിലര്‍ കൂടി....................
ഈശ്വരന്‍ തുണയായിരിക്കട്ടെ.
സിബുവേട്ടാ, ആശംസകള്‍, ബ്ലോഗ് പിറന്നാളും ജീവിത സഖിയും ഒരുമിച്ചു കിട്ടിയതിന്റെ സന്തോഷം അടിച്ചു പൊളിക്കൂ.
വരയും വരിയും കുതിക്കട്ടെ മുന്നോട്ട്.
ithu assalayindu
ReplyDeleteprathyekichum aa avasanippichathu nalla rasayindu
pinne vadakkayalum thekkayalum aalu nere aayal pporae ennoru chodyam ...
blogilum lifelum oru nalla follower chilappol leader ellam aayi nammude nayika marattae ennu ashamsikyunnu
പിറന്നാള്‍, വിവാഹ മംഗളാശംസകള്‍....
ReplyDeleteസിബൂ, ഒത്തിരിയൊത്തിരി ആശംസകള്‍. ഇനി എഴുതാന്‍ വിഷയ ദാരിദ്ര്യമുണ്ടാവുകയില്ല.
ReplyDeleteബ്ലോഗ് പിറന്നാളാശംസകൾ.
ReplyDeleteപിന്തുടരുന്നവളെ കണ്ടുകിട്ടിയതിനും ആശംസകൾ.
അന്വേഷണം മുതൽ കാഴ്ച്ചയുറപ്പിക്കൽ വരെ എഴുതിയ സ്ഥിതിക്ക് ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
പുളുവള്ളേ സിബൂ പറഞ്ഞത്. ബ്ലോഗ്ഗിന്റെ കാര്യം അവൾ ചോദിച്ചിട്ടേ ഉണ്ടാവില്ല. എല്ലാ നല്ല കഥകളും കെട്ടുകഥകൾ ആണ് എന്നു വിശ്വസിക്കുന്നത് കൊണ്ട് ഇതും ഞാൻ വിശ്വസിക്കാം. അല്ല കല്യാണത്തിനു എന്നെ വിളിക്കുമോ. എനിക്ക് ആ കുട്ടിയോട് ഒന്നു ചോദിക്കണം. അല്ല ആ കുട്ടിയുടെ പേരെന്നാ, ഫോളോ ചെയ്യുന്നുണ്ടോ എന്നറിയണമല്ലോ.
ReplyDelete..
ReplyDeleteപിറന്നാളാശംസകൾ.
കൂടെ, വിവാഹ മംഗളാശംസകളും
ഹൃദയപൂർവ്വം
രവി
..
മിടുക്കൻ! കൺഗ്രാജുലേഷൻസ്!! അത് കല്യാണത്തിനു്. പിറന്നാൾ ആശംസകൾ ബ്ലോഗിനു്!
ReplyDeleteകലക്കീലൊ!
അനോണിയായി വന്നു തെറി എഴുതുന്ന ആരെങ്കിലും ആയിരിക്കല്ലേ പറശ്ശിനിക്കടവ് മുത്തപ്പാ, എന്നു വിചാരിച്ചില്ലെ? സത്യം പറ...
ReplyDeleteനല്ല ഒഴുക്കുള്ള പോസ്റ്റ്. നര്‍മ്മം കലകീട്ടുണ്ട്.
"പിന്നെ നിയീപ്പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ നിന്റെ കല്യാണം നടത്താന്‍ മുന്നില്‍ ഞാനുണ്ടാകും, അതല്ല ഇത് ചതിക്കാനാണെങ്കില്‍ നിന്റെ കൈ വെട്ടുന്നരുടെ കൂട്ടത്തില്‍ മുന്നില്‍ ഞാനുണ്ടാകും"
- ഇങ്ങനെ ഒരു ഗോഡ്ഫാദര്‍ ഡയലോഗ് ഇല്ലേ?
എന്റെ ആശംസകള്‍
സിബു,തകര്‍ത്തു..പെണ്ണുകാണല്‍ & ക്ലൈമാക്സ്..
ReplyDeleteഅപ്പോള്‍ ഇനി എങ്ങനാ..ബ്ലോഗ് തുടരുമോ?
ഒന്നാം ബ്ലിറന്നാള്‍ ആശംസകള്‍ ..
ആശംസകള്‍,അതോടൊപ്പം എല്ലാ നന്മകളും...
ReplyDeletevivaha mangala aashamsakal.......
ReplyDeleteഅണ്ണേയ് പോയി വന്താച്ച്.
ReplyDeleteഅത് കഴിഞ്ഞ മാസം ഇറക്കിയ പോസ്ടാ..
വളരെ പെട്ടന്ന് തന്നെ തൊഴാന്‍ പറ്റി.
ഒരു 12 -13 മണിക്കൂറെ നിക്കേണ്ടി വന്നുള്ളൂ.
ആശംസകള്‍,
ReplyDeleteപിറന്നാളിനും മങ്ങലത്തിനും:)
asamsakal
ReplyDelete@ രമേശ്‌അരൂര്‍ : അതല്ലേ രമേശേട്ടാ രസം...!! ജോത്സ്യര് എന്നോട് പറഞ്ഞത്, ഏപ്രില്‍ 1 അരൂരുകാരന്‍ ഒരു ബ്ലോഗ്ഗറുടെ വിവാഹ വാര്‍ഷികമാണ്. അന്നത്തെ ദിവസം ഇനി ഏത് ബ്ലോഗ്ഗര്‍ കല്യാണം കഴിച്ചാലും അയാള്‍ക്ക് കമ്മെന്ട്ടും, ഫോളോവര്‍മാരും ഇല്ലാതെ ബൂലോകത്ത് അലയേണ്ടി വരും. അത് കൊണ്ട് മോനെ, സിബു നീ വേറെ ഡേറ്റ് നോക്കിക്കോന്ന്...
ReplyDeleteതാങ്ക്സ് കേട്ടോ :-)(മുകളില്‍ പറഞ്ഞത് തമാശയായിട്ട് എടുക്കണം.)
@ കുഞ്ഞൂസ് (Kunjuss) : നന്ദി കുഞ്ഞൂസേ..
@ ശ്രീനാഥന്‍ : താങ്ക്സ് മാഷേ...
@ Toms Konumadam : നന്ദി ടോംസ്. നന്ദി, ഈ വരവിനും.
@ lakshmi : ഇമ്മാതിരി ടിപ്സ്,നീ എനിക്ക് തന്നെ പാരയാക്കാനല്ലേ...?!! ഡോണ്ട് ഡൂ... ഡോണ്ട് ഡൂ...
@ റാണിപ്രിയ : താങ്ക്സ് റാണി.
തീര്‍ച്ചയായും തുടരുന്നു. നിങ്ങളുടെ എല്ലാം പിന്തുണയോടെ..
@ Kesavan Nair : അടങ്ങ് ദാസാ..അടങ്ങ്...നമുക്ക് പരിഹാരം ഉണ്ടാക്കാം...
വല്ല തെറിയും പറയാനുണ്ടെങ്കില്‍ ഫോണ്‍ ചെയ്തു പറഞ്ഞാ പോരേടെയ്...ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ അത് കേട്ടോണ്ട് നിന്നേനെയല്ലോ....!!
@ mayflowers : "നാക്ക് പൊന്നായിരിക്കട്ടെ.." നന്ദി കേട്ടോ..
@ jyo : താങ്ക്സ് ജ്യോ :-)
ReplyDelete@ ചെറുവാടി : താങ്ക്സ് ചെറുവാടി, എല്ലാ ആശംസകള്‍ക്കും.
@ മുല്ല : നന്ദി..ഈ ആദ്യ വരവിനും.
ഇതൊരു ശീലമാക്കാന്‍ അപേക്ഷ :-)
@ kARNOr(കാര്‍ന്നോര്) : ഇല്ല..അവള് ചോദിക്കില്ല..ചോദിച്ചാല്‍ അത് അവള്‍ക്കും പാരയാ.."ഞാനും അങ്ങനെ തന്നെ തിരിച്ചു ചോദിക്കേണ്ടി വരും ;-)"
ഹമ്മേ..എന്തോരം ആശംസകളാ..!കഴിഞ്ഞ തവണ പുഞ്ചിരി കമന്റ്റ് ഇട്ടു മുങ്ങിയതിനുള്ള പരിഹാരമാണോ..??!!
പിന്നെ, ബാക്ക് ഗ്രൌണ്ട് 'മൂസിക്'...അതിനുള്ളത് പണി ഞാന്‍ വേറെ തരാം.
@ സ്വപ്നസഖി : താങ്ക്സ്, പെണ്‍കൊച്ചിനോടും പറഞ്ഞേക്കാം..
@ siju : എന്താ അനിയാ ഇങ്ങനൊക്കെ പറയുന്നേ..ചക്കരെ, നീയല്ലേടാ എന്‍റെ ഹീറോ (ഹമ്മേ, എന്തെല്ലാം കള്ളം പറയണം!!)
@ ഇസ്മായില്‍ കുറുമ്പടി (തണല്‍) : ആഗ്രഹമില്ലാഞ്ഞിട്ടല്ല..സത്യമായിട്ടും.
പെണ്ണ് കെട്ടാന്‍ തീരുമാനിച്ച്, രണ്ടു പഞ്ചാര വര്‍ത്തമാനം പറയാന്‍ തീരുമാനിച്ചപോഴേക്കും, ഇത് വരെ ഇല്ലാത്തത് പോലെ ഓഫീസില്‍ പണി..!!
ഇതെല്ലാം കൂടി കഴിയുമ്പോഴേക്ക്, എല്ലാവരുടെയും ബ്ലോഗ് വായിക്കാന്‍ പോലും സമയം കിട്ടുന്നില്ല.
@ കണ്ണന്‍ : സന്തോഷമായി അനിയാ..സന്തോഷമായി...(ഈ ഫാന്‍സിന്‍റെ ഒരു കാര്യം !! )
@ മുകിൽ : ഹമ്മേ..!! അങ്ങനൊന്നും പറഞ്ഞേക്കരുത്..അല്ലെങ്കില്‍ തന്നെ 'എനിക്ക് ബ്ലോഗ് തുടങ്ങണേ..എനിക്ക് ബ്ലോഗ് തുടങ്ങണേ..' എന്നും പറഞ്ഞു ബഹളമാ...
ReplyDeleteകക്ഷിടെ കൈയില്‍ അത്യാവശ്യം എഴുത്തും വായനയും ഒക്കെ ഉണ്ട്. നിങ്ങള്ക്ക് ഒരു 'ബ്ലോഗിണിയെ' കൂടി സഹിക്കേണ്ടി വരും, വല്യ താമസ്സമില്ലാതെ..
@ Sankaran Chettoor : താങ്ക്സ് ചങ്കരാ..
@ പട്ടേപ്പാടം റാംജി : നന്ദി റാംജി.
തുടര്‍ന്നും..."ബ്ലോഗ്ഗിന്‍റെ കാര്യത്തിലാണോ..??!! "
@ Renjith : ഒരു പെണ്ണ് കാണലിനു കൂടി പോകേണ്ടി വന്നില്ല :-)
താങ്ക്സ്.
@ ജീവി കരിവെള്ളൂര്‍ : ഹ..ഹ..ഹ..അങ്ങനെ തന്നെയാകട്ടെ..
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : ഒരുപാട് താങ്ക്സ് ചേട്ടായി, ആശംസകള്‍ക്കും...കിടിലന്‍ കവിതയ്ക്കും.
@ ഹംസ : ഹംസ്സക്ക, ആളിവിടെ തന്നെയുണ്ട്. മുകളില്‍ കമന്റ്റ് ഇട്ടിരിക്കുന്ന 'ലക്ഷ്മി'. ഇത് വരെ ഇട്ടേച്ചു പോയില്ല...ഫുള്‍ സപ്പോര്‍ട്ട് അല്ലെ...!!
അപ്പൊ ആശംസകള്‍, ഒന്നാം പിറന്നാളിന്.
@ റിയാസ് (മിഴിനീര്‍ത്തുള്ളി) : നന്ദി റിയാസ് :-)
@ siya : അതൊക്കെ സംഭവിച്ചു !!
ReplyDelete'യാത്ര'യെന്ന് പറയുന്നതിന് മുന്നേ റെഡിയാ :-) ബ്ലോഗ് ചങ്ങാതിമാര്‍ക്ക് കൂടതല്‍ യാത്രാക്കുറിപ്പുകള്‍ പ്രതീക്ഷിക്കാം.
താങ്ക്സ് ട്ടാ.. :-)
@ ഗോപീകൃഷ്ണ൯.വി.ജി : ബ്ലോഗ് തുടങ്ങാന്‍ സഹായിച്ചത് രണ്ടു പേരാണ്.
ആശയം: സൗമ്യ(ഈ പോസ്റ്റിലെ ചെന്നൈ കൂട്ടുകാരി). അവളാണ് പറഞ്ഞത്, "ഡാ, ബ്ലോഗ് എന്ന് പറയുന്ന ഒരു സാധനമുണ്ട്. നിന്‍റെ ചപ്പും ചവറുമൊക്കെ വാരി അതിനകത്ത് ഇടാം..നാട്ടുകാരൊക്കെ വന്നു കാണും, അഭിപ്രായം പറയും" എന്ന്.
ആവിഷ്ക്കാരം : അതാണ് ഗോപി ഇവിടെ പറഞ്ഞിരിക്കുന്നത്.
രണ്ടു പേര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല..എന്തിനാ വെറുതെ ആവശ്യമില്ലാത്ത ശീലങ്ങള്.. ;-)
@ ulanadansdiary : താങ്ക്സ് ഡാ ഉവ്വെ..
@ Neethu Karun : എന്താ നീതു ഇത്, കഥയില്‍ ചോദ്യമില്ലെന്നു അറിഞ്ഞു കൂടെ..!!
ഇഷ്ട്ടപ്പെട്ടല്ലോ...സന്തോഷമായി :-)
@ തെച്ചിക്കോടന്‍ : താങ്ക്സ് തെച്ചിക്കോടാ..
@ sreee : സപ്തപദവും, അരുന്ധതിയും ഒന്നുമില്ലെങ്കിലും എവിടെപോയാലും കൂടെ പോന്നേക്കാമെന്നു പറഞ്ഞിട്ടുണ്ട്.
താങ്ക്സ് ശ്രീ..
@ സ്മിത മീനാക്ഷി : പെണ്ണ് കിട്ടിയത് നന്നായീന്നോ, അതോ പോസ്റ്റ് നന്നായീന്നോ..??!!
എന്തായാലും നന്ദി :-)
@ Santhanu Nair : അങ്ങനെ സംഭവിച്ചു..!! താങ്ക്സ് കേട്ടോ..
@ ഹാപ്പി ബാച്ചിലേഴ്സ് : ഇത് എല്ലാവര്ക്കും ഒരു പാഠമായിരിക്കട്ടെ...
ReplyDeleteഅണ്ണന്മാരോട് ഒരു സംശയം - 'ബാച്ചി' പദവി പോയാല്‍ ഈ ബ്ലോഗ്ഗിന്‍റെ പേര് മാറ്റുമോ..??!!
ബാക്കി പറഞ്ഞതിനെല്ലാം കൂടി വലിയൊരു "റൊമ്പ നണ്ട്രി.."
@ Deepa : അപ്പൊ ഇത് വരെ ഉള്ളതൊന്നും കൊള്ളില്ലെന്നാണോ..??! :'(
അല്ലാ..ലീഡര്‍ എന്ന് പറഞ്ഞത്..."എന്നെ നേര്‍വഴിക്കു നടത്താന്‍ എന്നുള്ള ഉദ്ധെശത്തിലാണോ, അതോ സ്ഥിരമായിട്ട് പൊങ്ങി വരാറുള്ള ഫെമിനിസം പൊങ്ങി വന്നതാണോ..??!! "
@ thalayambalath : നന്ദി :-)
@ ajith : ഹ..ഹ..ഹ..."അനുഭവസ്ഥന്‍ കഥ പറയുന്നു.."
താങ്ക്സ് ചേട്ടാ..
@ Kalavallabhan : അത് വേണോ...??!! "എനിക്കും അത്താഴം ഇല്ലാതാക്കാനോ..??"
@ എന്‍.ബി.സുരേഷ് : ഇതെന്താണ് മാഷേ..എന്നെ തീരെ വിശ്വാസമില്ലേ..??!!
(എന്നാലും മാഷ് കണ്ടു പിടിച്ചു കളഞ്ഞല്ലോ...)
തീര്‍ച്ചയായിട്ടും, കല്യാണത്തിന് ഇപ്പോഴേ ക്ഷണിച്ചിരിക്കുന്നു. ആള് ഫോളോ ചെയ്യുന്നുണ്ട്. മുകളില്‍ കമന്റ്റ് ഇട്ടിരിക്കുന്ന 'ലക്ഷ്മി'.
@ രവി : ഇതെവിടെയാണ് ഇഷ്ടാ..??
എല്ലാത്തിനും കൂടി 'താങ്ക്സ്'.
@ ചിതല്‍/chithal : ഡിട്ടക്ക്ടീവ് ബ്ലോഗ് വായിച്ചു..വായിച്ചു..എനിക്കിപ്പോ ഭയങ്കര ബുദ്ധിയാ അണ്ണാ...! :-)
റൊമ്പ താങ്ക്സ്...
@ Wash'llen ĴK | വഷളന്‍'ജേക്കെ : ഹമ്മേ...കൊട്ടേഷന്‍..!!
ReplyDeleteഞാന്‍ പറഞ്ഞതും, പറയാന്‍ പോകുന്നതും എല്ലാം സത്യമാണെന്ന് (ബ്ലോഗ് മുത്തപ്പാ..കാപ്പാത്തുങ്കോ..!!) ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.
താങ്ക്സ് വഷൂ..
@ junaith : അത്താഴ പട്ടിണി കിടന്നു മരിച്ചില്ലെങ്കില്‍, അമ്മച്ചിയാണേ..ബ്ലോഗ് തുടരും...
താങ്ക്സ് ട്ടാ..
@ krishnakumar513 : താങ്ക്സ് ചേട്ടായി..
@ jayarajmurukkumpuzha : നന്ദി ജയരാജ് :-)
@ ഹാപ്പി ബാച്ചിലേഴ്സ് : അപ്പൊ പുലിക്കു രണ്ടു മാസത്തെ ഫുഡ് മിസ്സ് ആയി..!!
@ നിശാസുരഭി : താങ്ക്സ് കേട്ടോ :-)
@ പ്രദീപ് പേരശ്ശന്നൂര്‍ : താങ്ക്സ് :-)
പെണ്ണുകാണല്‍ കലക്കി...നന്നായിട്ടുണ്ട്..
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്. ഇനിയും തുടരട്ടെ ......പിറന്നാള്‍ ആശംസകള് സിബു . എന്നാണ് വിവാഹം
ReplyDeletearalipoovukal.blogspot.com
അപ്പൊ വൈകാതെ ഒരു ബ്ലോഗ് കൂടി കാണാമല്ലേ :)
ReplyDeleteപുതുവത്സരാശംസകൾ , രണ്ടാള്‍ക്കും :)
അതെ അതെ ബ്ലോഗ്ഗിന്‍റെ ഓരോ ഗുണങ്ങളെ
ReplyDeleteചേട്ടാ അപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടിയോ ??.......
ReplyDeleteനര്‍മ്മത്തില്‍ ചാലിച്ചെടുത്ത്,,,
ReplyDeleteരസത്തില്‍ മുക്കി,,,
മര്‍മ്മത്തില്‍ തട്ടിച്ച്,,,
മനോഹരമാക്കിയ എഴുത്ത്!
ആദ്യായിട്ടാ ഞാനിവിടെ..
വന്നത് വെറുതെ ആയില്ല..
വിവാഹമംഗളാശംസകള്‍!!!!!!!!!!
@ ABHI : താങ്ക്സ് അഭി :-)
ReplyDelete@ prasobh krishnan adoor : താങ്ക്സ് ട്ടോ. കല്യാണം ഏപ്രിലില്‍.
@ ശ്രീ : മിക്കവാറും. പുതുവത്സരാശംസകള്‍ ശ്രീ.
@ Chinchu Nair : മനസ്സിലായല്ലേ...!!
@ chinnu : മോനെ...!! ഒന്നേ പോട്ടിയുള്ളൂ... ;-)
@ ~ex-pravasini* : ഈ സ്നേഹത്തിന് നന്ദി ചേച്ചി.
പുതുവത്സരാശംസകള്‍.
This comment has been removed by the author.
ReplyDeleteഅനീസ said...
ReplyDeleteഅപ്പൊ ഇനി ബ്ലോഗ്ഗര്‍ അല്ലാത്തവര്‍ പെണ്ണ് കിട്ടാന്‍ പാടു പെടുമല്ലോ .................
@ അനീസ : ഏയ്....അങ്ങനെ പറയരുത്...എല്ലാവരും ബ്ലോഗ് എഴുതി തുടങ്ങും ;-)
ReplyDeleteരസകരമായി തന്നെ അവതരിപ്പിക്കട്ട ഒരെഴുത്ത്.
ReplyDeleteവിവാഹം, ദാമ്പത്യം എന്നൊക്കെ പറയുന്നത്. തന്‍റെ എല്ലാം ഓഹരിക്കപ്പെടുന്ന ഒരു കൂട്ടുകച്ചവടം തന്നെയാണ്. നന്മയുടെ സ്നേഹത്തിന്‍റെ സത്യത്തിന്‍റെ ത്യാഗത്തിന്‍റെ അര്‍പ്പണത്തിന്‍റെ എല്ലാം നിക്ഷേപം തുല്യമാവുകയും അതിന്‍റെ ലാഭ_നഷ്ട കണക്കുകളില്‍ തുല്യാവകാശം അനുവദിക്കപ്പെടുകയും അത് പാലിക്കപ്പെടുകയും ചെയ്യുന്ന ഒരു നീതിയുടെ കച്ചവടം. ഈ കച്ചവടത്തില്‍ ലാഭം കൊയ്യാന്‍ എന്‍റെ സുഹൃത്തിനും കൂട്ടുകാരിക്കും ആവട്ടെ.. എന്നാശംസിക്കുന്നു.
എല്ലായ്പ്പോഴും ഇതിനെ അനുഗമിക്കാന്‍ രണ്ടു പേര്‍ക്കും സാധിക്കട്ടെ എന്നാ പ്രാര്‍ഥനയോടെ!!
{ഞാന്‍ ഇവിടെ ആദ്യമായിട്ടാണ്, ഇവിടെ എന്നല്ല ഈ ലോകം തന്നെയും എനിക്ക് അപരിചിതമാണ്. എല്ലാവരെയും പരിചയപ്പെട്ടു വരുന്നേ ഒള്ളൂ...വീണ്ടും നമുക്കിത് പോലെ കാണാം}
da... nalla stylan post...
ReplyDeleteha ha apoo fair and lovely annu ninte mudinja
glamor inte rahayam alle.. ha ha.
nalla avataranam.... serikkum chirichu poyi.
അണ്ണാ, കല്യാണം എന്നാ? നേരത്തെ പറയണേ. അങ്ങനനെങ്കില്‍ കല്യാണ കുറി എന്‍റെ വക. ഇപ്പോഴും ഭവതി ഫോളോ ചെയ്യുന്നുടോ? എന്തായാലും എന്‍റെ വക മംഗളാശംസകള്‍
ReplyDelete@ നാമൂസ് : ആശംസകള്‍ക്ക് നന്ദി നാമൂസ്.
ReplyDeleteനന്ദി ഈ ആദ്യ വരവിനും, ഒപ്പം ബൂലോകത്തിലേക്ക് സ്വാഗതവും.
@ Lekshmi : താങ്ക്സ് ഡി...
@ jayaraj : കല്യാണം ഏപ്രില്‍ പതിനേഴിന്.
കുറി അടിച്ചല്ലോ ജയരാജെ. വേറെ വല്ലതും സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുണ്ടോ..? ;-)
പിന്നില്ലാതെ..ഇനിയല്ലേ ഫോളോ ചെയ്യുന്നത്...
നന്ദി.
Kollam...nannayittundu..
ReplyDeleteBelated Happy Anniversary Sibu
Manoj & Vidhya.