Sunday, May 30, 2010

വര : The Kite(s) Runner

                                                                                                                                                

 

 Is it the right time to post a portrait of Hrithik?! The string of his 'Kites' is already broken!!!
As the producer of the film is his father himself, why should we bother...right?

The portrait is a still from his debut film,'Kaho Na Pyar Hai' which was released in the year 2000. And of course, the sketch is also that old. These 10 years bought a lot many difference in his face that became more stiff, with dark beard and of course long hairs. 

Whether his 'Kites' flies or not, I just love his dance steps. And thus thought of posting this :-)
The sketch is with pencil,6B and HB which took around 2 days to finish. Most of the time went on his beard to fill with dots !!

46 comments:

  1. മലയാളികളല്ലാത്ത നാലഞ്ചു കൂട്ടുകാര്‍ എന്‍റെ ചിത്രങ്ങള്‍ കാണാന്‍ വേണ്ടി മാത്രം ബ്ളോഗ്ഗില്‍ കയറാറുണ്ട്. അവരെയും കൂടി ഉദ്ധേശിച്ചാണ് ഈ ഇംഗ്ളീഷ് വിശദീകരണം.ജാടയാണെന്ന് വിചാരിക്കരുത്...

    ReplyDelete
  2. wow! very good...
    Does the jaw look slightly different? ഒരു പക്ഷേ എനിക്ക് തോന്നുന്നതായിരിക്കും. ഞാനൊരു ഋത്വിക്‌ റോഷന്‍ ഫാനാണ്‌. അതുകൊണ്ടുതന്നെ ഈ ചിത്രം ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ..
    അല്ല കോയാ, ജാഡയെന്നെ ഞാന്‍ കരുതൂ, ഹിഹിഹി.
    ..

    ReplyDelete
  4. നന്നായി. പെന്‍സില്‍ സ്കെച്ചാണോ?

    ReplyDelete
  5. നന്നായിട്ടുണ്ട്.
    കുറച്ചു പ്രായം കൂടുതല്‍ തോന്നിക്കുന്നുണ്ട്. അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇവന്മാരൊക്കെ ഷൈന്‍ ചെയ്യുന്നത് കാരണം എന്നെപ്പോലുള്ളവര്‍ക്ക് വല്യ തട്ടുകേടാ. അവന്റെ സിക്സ് പാക്ക് കാരണം എന്റെ വയറിനു സ്ഥിരം കുത്തുവാക്കുകള്‍ കിട്ടാറുണ്ട്.

    ReplyDelete
  6. പൊട്ടിപ്പോയ പട്ടത്തിന്റെ പുകൾ പെറ്റ നായകൻ....കൊള്ളാം ഈ പെൻസിൽ മാജിക് കേട്ടൊ ഭായി.

    ReplyDelete
  7. നല്ല വരയാണല്ലോ ഭായി..
    എഴുത്തും ഉഷാര്‍..
    എല്ലാ ആശംസകളും!

    ReplyDelete
  8. really cool.... :-)

    ReplyDelete
  9. ഞാനും വിചാരിച്ചു എന്തായിപ്പോ ഒരു ഇംഗ്ലീഷ് എന്നു്. പടം വര നന്നായിട്ടുണ്ട്.

    ReplyDelete
  10. നല്ല പെന്‍സില്‍ sketch-a born artist.
    kites നന്നായില്ല.

    ReplyDelete
  11. പെൻസിൽ സ്കെച്ചല്ല, മോഡേൻ പെയിന്റിങ്ങാണേൽ
    പേലും ഞാനെന്തോന്ന്പറയും......? കൊള്ളാം....
    അത്ര വിവരമേ വരയെകുറിച്ച് നമ്മക്കുള്ളു.
    കൊള്ളാം , മനോഹരം.

    ReplyDelete
  12. ഇത് ഞാന്‍ മുന്‍പ് കണ്ടിരുന്നു എന്നു തോന്നുന്നു. മനോഹരം..

    ReplyDelete
  13. ജാഡയാണങ്കിലും അല്ലങ്കിലും “മോഹന്‍ലാലിന്‍റെ” പടം വരച്ചത് നന്നായിരിക്കുന്നു. :)

    നല്ല വര… അപ്പോള്‍ “വരയും വരിയും“ എന്നു ചുമ്മാ ഇട്ട പേരല്ല അല്ലെ

    ReplyDelete
  14. Deepa KurasarurmanaJune 1, 2010 at 1:47 PM

    ഉഗ്രന്‍

    ReplyDelete
  15. Excellent..:)

    ReplyDelete
  16. Vayady : വായാടി പറഞ്ഞപ്പോ എനിക്കും തോന്നി. ഒന്നുകില്‍ അവനു മുണ്ടി നീര് വന്നത്..അല്ലെങ്കില്‍ എന്‍റെ shading-ന്‍റെ കുഴപ്പം..!! കുറെ വര്‍ഷം മുന്നേ വരച്ചതാ..എന്താ കുഴപ്പമെന്ന് അറിയാന്‍ ഒറിജിനല്‍ എടുത്തു നോക്കണം..അതിനു ഇനി നാട്ടില്‍ പോകണം..!

    രവി : അങ്ങനെ പറയരുത്...പ്ലീസ്...ഹി..ഹി..
    അല്ല കോയാ, വരയെ കുറിച്ചൊന്നും പറഞ്ഞില്ല..!!

    Raveena Raveendran : താങ്ക്സ് ട്ടോ :-)

    പട്ടേപ്പാടം റാംജി : അതെ റാംജി, പെന്‍സില്‍ സ്കെട്ച്ചാ..

    വഷളന്‍ | Vashalan : നന്ദി :-)
    പ്രായം കൂടുതല്‍ തോന്നിക്കുന്നത് എന്താണാവോ..ഇനിയും വരക്കുമ്പോള്‍ ശ്രദ്ധിക്കാം..!!

    ബിലാത്തിപട്ടണം / BILATTHIPATTANAM. : നന്ദി ചേട്ടാ..

    സിനു : :-) നന്ദി

    നൗഷാദ് അകമ്പാടം : ഒരു ചിത്രകാരന്‍റെ ആത്മാര്‍ഥതയുള്ള കമ്മന്റ്..ഒരുപാട് സന്തോഷം കേട്ടോ..

    Sanal Pillai : Thanks :-)

    Typist | എഴുത്തുകാരി : ഹ..ഹ..ഹ..ആദ്യമായിട്ട് ഈ വഴി വരുന്നവര്‍ക്ക് തോന്നിയാലോ എന്ന് തോന്നി...
    നന്ദി ചേച്ചി :-)

    ReplyDelete
  17. jyo : a born artist- എന്നെ പറ്റി ആണോ ?!! എങ്കില്‍ നന്ദി കേട്ടോ.
    Kites കാണാന്‍ പോകണം..കുറച്ചു ഡാന്‍സ് കാണാമല്ലോ..

    sm sadique : കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് തന്നെ പറയണം ....എന്നാലലെ അടുത്ത തവണ ശ്രദ്ധിക്കൂ..!
    നല്ല കമ്മന്റിനു നന്ദി കേട്ടോ..

    ഗോപീകൃഷ്ണ൯.വി.ജി : ഇതിന്‍റെ ഒറിജിനല്‍ കണ്ടിരിക്കാനാണ് വഴി അല്ലെ..?? നന്ദി..

    ഹംസ : ഇക്കയുടെ പോസ്റ്റിനുള്ള കമ്മന്റിന്റെ ബാക്കി ആണെന്ന് മനസ്സിലായി...ലാലേട്ടന്‍ കീ ജയ്..
    പേര് ഇങ്ങനെ ഇട്ടെങ്കിലും ഇത്രയും പേര് ഇവിടെ വരുംമെന്നും അഭിപ്രായം പറയുമെന്നും കരുതിയിരുന്നില്ല..

    Deepa Kurasarurmana : നന്ദി കേട്ടോ..

    Rajina Nanoth : താങ്ക്സ്

    ReplyDelete
  18. സുഹൃത്തേ,
    വരയും വരികളും കണ്ടു......... രണ്ടും വളരെ നന്നായിരിക്കുന്നു....... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  19. എന്റെ ഒരു ചിത്രം എന്താ വരച്ചു തരാത്തെ?
    നന്നായി കേട്ടോ..

    ReplyDelete
  20. Awesome Sketch......
    pls Sketch mine also.....

    ReplyDelete
  21. മനോഹരം..എനിക്കൊരു ചിത്രം വരച്ചു തരുമോ??

    ReplyDelete
  22. ഹാജര്‍ .....എന്നെയൊന്നും വരച്ചേക്കരുത്‌

    ReplyDelete
  23. അടിപൊളി വളരെ നന്നായിട്ട് വരച്ചു കേട്ടോ... ( ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. അല്ല സത്യത്തിൽ ഇതാരാ മാമുക്കോയയാണോ?)

    ReplyDelete
  24. എന്റമ്മോ ചൂടാകണ്ട വെറുതെ പറഞ്ഞതാണെ... ഞങ്ങളുടെ നാട്ടിൽ ഇതിനു തമാശ എന്നു പറയുംട്ടോ സോറി

    ReplyDelete
  25. ..
    ഹിഹിഹി മ്യാമുക്കോയാ..




    മ്മ്ളെന്തൂട്ട് പറയാനാ ഗെഡ്യേ?????
    അന്റ ബരയാണ് ബര.


    അസ്സലായിട്ടുണ്ട് മാഷെ, തുടരുക ഇനിയുമൊരുപാട്
    ആശംസകളോടെ..
    ..

    ReplyDelete
  26. പകർത്തൂ നീ മനുഷ്യന്റെ മുഖത്ത് അവന്റെ ഉള്ളകങ്ങളിലെ അലകടലിനൊപ്പം. അമീഷ പട്ടേലിനെ കൂടി ഒപ്പം വരയ്ക്കാമായിരുന്നു. അന്ന് ഇവർ രണ്ടല്ല ഒന്നായിരുന്നല്ലോ. വര എനിക്ക് ഇഷ്ടമായി. പഴയ ബ്ലാക്ക് & വൈറ്റ് സിനിമയുടെ ശക്തി പോലെ സിബുവിന്റെ പെൻസിൽ രേഖകൾ ഷാർപ് ആണ്.

    ReplyDelete
  27. എന്‍റെ ബ്ലോഗില്‍ കമന്റ്‌ കണ്ടു ഇവിടെ വന്നതും ആണ് .കമന്റ്‌ നു താങ്ക്സ് ..ഈ പേര് പോലെ തന്നെ ഇവിടെ എല്ലാം കൊള്ളാമല്ലോ ?എന്‍റെ husband ഒരു നല്ല വരക്കാരന്‍ ആണ് ..സമയ കുറവ് കൊണ്ട് അത്ര ചെയ്യാനും പറ്റുനില്ല . ..pencil skecth ചെയ്യാന്‍ ഞാന്‍ ഇടയ്ക്കു പറയും .എന്തോ ഓയില്‍ പെയിന്റിംഗ് ആണ് ഇഷ്ട്ടവും .എന്തായാലും വരയും വരിയും എല്ലാം നല്ലപോലെ കൊണ്ടുപോകണം .എന്‍റെ ആശംസകള്‍ ഇത് വഴി വരാം ..

    ReplyDelete
  28. നൂറനാടാ...എന്റെ ഒരു പടം വരച്ചു തരോ, ഗട്യേ???

    ReplyDelete
  29. അപ്പോള്‍ ഇങ്ങോട്ട് വന്നത് ഇച്ചിരി ലേറ്റ് ആയി അല്ലെ ..... ഇനി സ്ഥിരാക്കാം ..... പിന്നെ ചണ്ടി പറഞ്ഞതെ പറയാനുള്ളൂ എന്റെ ഒരു .......വേണ്ട സമയം കിട്ടുമ്പോള്‍ ..ഹി..ഹി ചുമ്മാ

    ReplyDelete
  30. ഋത്വിക്ക് അല്പം തടി കൂടിയിട്ടുണ്ടോ? ചുമ്മാ പറഞ്ഞതാട്ടോ .

    ReplyDelete
  31. കൊള്ളാം നന്നായിട്ടുണ്ട്...

    ReplyDelete
  32. നന്നായിട്ടുണ്ട്...ഇനിയും പൊരട്ടെ....

    ReplyDelete
  33. നല്ല വരയും വരിയും!
    ജീവസ്സുറ്റ ചിത്രം...ഇനിയും ഇതുവഴി വരും, കൂടുതല്‍ ചിത്രങ്ങള്‍ക്കായി....

    ReplyDelete
  34. ഈ നൂറനാട് എന്ന് കേള്‍ക്കുമ്പോള്‍,അവിടുത്തെ ആശുപത്രിയാണ് ആദ്യം ഓര്‍മയില്‍ വരിക .... ഇപ്പോള്‍ ഒരു ചിത്രകാരനും കൂടി....

    ReplyDelete
  35. Very nice...indeed. You captured RR very well.
    Thommy

    ReplyDelete
  36. നന്നായിട്ടുണ്ട് ചിത്രം. വരികളും..

    ReplyDelete
  37. Really very nice!!! Good effort!!

    Sunu

    ReplyDelete
  38. nannayittund....vayady paranja pole thaadikkentho oru cheriyaa kuzhappam..still very good attempt

    ReplyDelete
  39. ഉപാസന || Upasana : നന്ദി...
    ഈ വഴി വന്നതിനും :-)

    thalayambalath : നന്ദി..ഒരു ചിത്രകാരന്‍റെ അഭിപ്രായത്തിനു മാറ്റ് കൂടും :-)

    ($nOwf@ll) : ഇങ്ങനെ മുഖവും മറച്ചിരുന്നാല്‍ എങ്ങനാ വരക്കുന്നെ..??!!

    Chinchu Nair : Bomblastic and Elastic ??!! :-)

    Riyaz : Thanks Dude. Sure, wen the time permits :-)

    lekshmi. lachu : താങ്ക്സ്. വരച്ചു തരാമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും എനിക്കിവിടെ ഇടി കൊള്ളും....അതുകൊണ്ട് ഇപ്പൊ ഒരു പുഞ്ചിരി...

    ReplyDelete
  40. ആയിരത്തിയൊന്നാംരാവ് : ഹാവൂ...
    സന്തോഷം ഈ വഴി വന്നു ഹാജര്‍ വച്ചതിന്. കവിതകള്‍ കലക്കുന്നുണ്ട്..

    ഉമ്മുഅമ്മാർ : താങ്ക്സ്..
    ഈ പറഞ്ഞത് മാമുകോയ കേക്കണ്ട...ഇനി ജിമ്മില്‍ പോയേക്കാമെന്ന് വല്ലതും തോന്നിയാലോ...!!!

    ചാണ്ടിക്കുഞ്ഞ് : ചാണ്ടിച്ചായോ, അച്ചായന്‍റെ തൊപ്പിയും ഇരുപ്പും എല്ലാം കൂടി ഒരു കാരിക്കേചര്‍നു പറ്റും...സമയം കിട്ടട്ടെ ഞാന്‍ ഒന്ന് ശ്രമിക്കാം.

    എറക്കാടൻ / Erakkadan : എനിക്കിതില്‍ പരം ഒരു സന്തോഷമില്ലാ...ഇവിടെ വരെ വന്നതിന് ഒരുപാട് നന്ദി കേട്ടോ..
    സമയം കിട്ടുമ്പോള്‍ പറഞ്ഞത്‌ പോലെ തീര്‍ച്ചയായും...




    രവി : :-) ഈ പിന്തുണയ്ക്ക്‌ എന്നും നന്ദി.

    എന്‍.ബി.സുരേഷ് said..പഴയ ബ്ലാക്ക് & വൈറ്റ് സിനിമയുടെ ശക്തി പോലെ സിബുവിന്റെ പെൻസിൽ രേഖകൾ ഷാർപ് ആണ്.
    - ഒരുപാടു നന്ദി മാഷേ..ഇത്ര നല്ലൊരു കമന്റിന്.

    ഒഴാക്കന്‍. : അണ്ണാ ചുമ്മാതെ...ആരോടും പറയല്ലേ...

    siya : നന്ദി...ഈ വഴി വന്നതിന്..
    husband ചേട്ടായിയോട് ഇനിയും വരയ്ക്കാന്‍ പറയൂ...ഞങ്ങള്‍ക്ക് കുറെ നല്ല ചിത്രങ്ങള്‍ കാണാല്ലോ...

    ReplyDelete
  41. ജീവി കരിവെള്ളൂര്‍ : സംശയം ന്യായമാണ്...കാരണം പടം കുറച്ചു വര്ഷം മുന്നേ ഉള്ളതാ..അന്ന് ഇങ്ങേര്‍ക്ക് ഇത്തിരി കൂടി ഒരു പ്രസരിപ്പ് ഒക്കെ ഉണ്ടായിരുന്നില്ലേ..??!!

    കൊച്ചു മുതലാളി : നന്ദി...മറക്കാതെ സ്ഥിരമായി ഈ വഴിക്ക് വരിക

    Pottichiri Paramu : തീര്‍ച്ചയായും...ഇതൊരു സ്ഥിരം വഴിയാക്കുകാ..
    ഈ പേരും കേട്ട് അങ്ങ് വന്നപ്പോഴല്ലെ..അവിടെ ഭയങ്കര സീരിയസ് ക്ലാസ്സ്‌...സംഭവം കലക്കി.

    കുഞ്ഞൂസ് (Kunjuss) : ഒരുപാട് നന്ദി, ഈ വരവിന്, ഈ നല്ല വാക്കിന്.
    അപ്പൊ ഞങ്ങടെ നാടൊക്കെ അറിയാമല്ലോ...!!

    നൂറനാട് ഹനീഫ്, നൂറനാട് രാമചന്ദ്രന്‍(സംവിധായകന്‍ : അച്ഛന്‍ പട്ടാളം), നൂറനാട് മോഹന്‍(ഉണ്മ മാഗസിന്‍), കണിമോള്‍(വയലാര്‍ അവാര്‍ഡ്‌ നേടിയ കവയത്രി)...നൂറനാട്ടു പ്രശസ്തര്‍ ഏറെയാണ്‌.

    Thommy : Thanks for the visit again...n' of course the comment :-)

    Manoraj : ആദ്യത്തെ വരവല്ലേ...സ്വാഗതം, ഒപ്പം നന്ദിയും....നല്ല വാക്കുകള്‍ക്ക്..

    Sunu : Thank u very much. Welcome to my blog :-)
    Thanks for the good comments..

    nunachi sundari : :-) നന്ദി....
    ആദ്യ വരവിന് സ്വാഗതം.ഇതൊരു ശീലമാക്കുകാ..

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails