Sunday, May 16, 2010

വരി : "അയ്യേ..കൂയ്..."

             ആരോടും പറയത്തില്ലെന്നു പറഞ്ഞാല്‍ ഞാനൊരു രഹസ്യം പറയാം. കേട്ട് കഴിഞ്ഞിട്ട്, 'അയ്യേ...കൂയ്' എന്നൊന്നും പറയതുത്. ഇത് വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെങ്കിലും എന്‍റെ അമ്മ ഇത് മണത്തറിഞ്ഞിരുന്നു (ഈ അമ്മയുടെ ഒരു കാര്യം!!). അപ്പൊ സത്യമായിട്ടും ആരോടും പറയത്തില്ലല്ലോ...??
            സംഭവം നടക്കുമ്പോ നിക്കര്‍(വള്ളി അന്ന് ഔട്ട്‌ ഓഫ് ഫാഷന്‍ ആയി) ഒക്കെ ഇട്ട് ഞാന്‍ താമരക്കുളം വി.വി.എച്.എസ്'സ്സില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. അവിടുത്തെ യുവജനോല്‍ത്സവം ഒരു 'ഹിഡുംബന്‍' പരിപാടിയാണ്.വലിയ ഒരു സ്റ്റേജും അതിന്‍റെ മുന്നില്‍ മുട്ടന്‍ ഒരു പന്തലും..പിന്നൊരു നാലഞ്ച് ദിവസത്തേക്ക് കുട്ടി-കലാകാരന്‍മാരുടെ ഒരു ബഹളം തന്നെ. അഞ്ചാം ക്ലാസ്സില്‍ ഇതൊക്കെ ആദ്യമായി കണ്ടു കണ്ണും മിഴിച്ചു വായും പൊളിച്ചു നിന്ന ഞാന്‍, ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്നോട് തന്നെ ഒരു ചതി ചെയ്തു; വേറൊന്നുമല്ല, ഉത്‌ഘാടന മത്സരയിനമായ പദ്യ-പാരായണത്തിന് വേദിയില്‍ കയറാന്‍ തീരുമാനിച്ചു!!!


          ഇനി അവിടെ കയറിപ്പറ്റാന്‍ ഉണ്ടായ സാഹചര്യം പറയാം. കവിതാ പാരായണത്തിന് എന്‍റെ പേര് കൊടുത്തത് ക്ലാസ്സില്‍ പുറകിലത്തെ ബെഞ്ചിലിരിക്കുന്ന തടിയന്‍മാരാണ്. എന്‍റെ ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടു തടിയന്‍മാര് എനിക്കിട്ടു 'പണി' തന്നതാണെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. എന്തിനാ പണി തന്നതെന്നോ..?? എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പീരീഡ്‌-ലെ വിഷയം 'work experience' ആണ്. work-ന്‍റെയോ experience-ന്‍റെയോ അര്‍ഥം അറിയാന്‍ മേലാത്ത ഞാന്‍ വിചാരിച്ചത് അത് പാട്ട് പാടാനും, മിമിക്രി കാണിക്കാനും ഒക്കെ ഉള്ള പീരീഡ്‌ ആണെന്നാണ്‌ഏഴിലേം എട്ടിലേം ചേട്ടന്മാരുടെ ക്ലാസ്സില്‍ ഒക്കെ അങ്ങനാ..സത്യം. അങ്ങനെ ഒരു വെള്ളിയാഴ്ച്ച, മോഹന്‍ലാലിന്‍റെ പടമുള്ള 'നിങ്ങള്‍ ആവശ്യപ്പെട്ട ഏറ്റവും പുതിയ ചലച്ചിത്രഗാനങ്ങള്‍' പുസ്തകവുമായിട്ടാണ് ഞാന്‍ സ്കൂളില്‍ ചെല്ലുന്നത്. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് അഞ്ചരക്ക് ദൂരദര്‍ശനില്‍ വരുന്ന 'തിരൈമലര്‍' സ്ഥിരമായി കണ്ട് അതില് മുടക്കമില്ലാതെ വന്നുകൊണ്ടിരുന്ന 'അന്ത അറബികടലോരം' പാട്ടും പഠിച്ചു. തമിഴ് പാട്ടാകുമ്പോ ഇത്തിരി തെറ്റിയാലും ആരും അറിയാന്‍ പോകുന്നില്ലല്ലോ..!! "എപ്പടി ഇറുക്ക്‌ എന്നോടെ പുത്തി??". അങ്ങനെ കാസ്സറ്റ്‌ വലിഞ്ഞ പോലുള്ള എന്‍റെ കൂതറ ശബ്ധത്തില്‍ ക്ലാസ്സിന്‍റെ മുന്നില്‍ നിന്ന് ഞാന്‍ തൊള്ള തൊറന്നു പാടി. ആദ്യത്തെ തവണ അവന്‍മാര് ക്ഷമിച്ചു.അടുത്തടുത്ത്‌ രണ്ടു മൂന്ന് വെള്ളിയാഴ്ച്ച ഇത് ആവര്‍ത്തിച്ചപ്പോള്‍ അവന്‍മാരുടെ ക്ഷമകെട്ടു,എനിക്ക് പണിയും തന്നു. "എം.ജി.ശ്രീകുമാറിന്‍റെ ശബ്ധമാണെടാ നിന്‍റെത്. ഈ ക്ലാസ്സില്‍ നിന്ന് നീയല്ലാതെ ആരാ യൂത്ത്-ഫെസ്ടിവലിന് പാടാനുള്ളത് " എന്നൊക്കെ പറഞ്ഞപ്പോ 'പുളു പുളു പുളാന്നു' പുളകമോക്കെ അണിഞ്ഞു ഞാന്‍ അങ്ങ് സമ്മതിച്ചു. ഏതെങ്കിലുമൊക്കെ പരിപാടിക്ക് എല്ലാവരും പേര് കൊടുക്കണമെന്ന് ക്ലാസ്സ്‌ ടീച്ചര്‍ ഗോപികൃഷ്ണന്‍ സാറ് പറയുകയും,"എന്താ സിബു, കൊടുക്കില്ലേ" എന്ന് എടുത്തു ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ ബാക്കി ലെശമുണ്ടായിരുന്ന പുളകവും കൂടി വാരി അണിഞ്ഞ് ലളിതഗാനത്തിനും, മോണോ-ആക്ടിനും, ഫാന്‍സി-ട്രെസ്സിനും, പെന്‍സില്‍ drawing-നും കണ്ട കടച്ചാണി ഐറ്റത്തിനെല്ലാം പേര് കൊടുക്കുകയും ചെയ്തു.
              മലയാളം ക്ലാസ്സില്‍ അന്ന് പഠിക്കാനുണ്ടായിരുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മെയ്യുന്ന..' എന്ന കവിത അല്ലാതെ വേറൊരു കവിതയും എനിക്കറിയത്തില്ല. ചേട്ടനോട് പ്രശ്നം അവതരിപ്പിച്ചു; നടക്കില്ല..ഇത് സിനിമ പാട്ടാ, പാടിയാല്‍ സമ്മാനം കിട്ടത്തില്ല.പിന്നെന്തു ചെയ്യും..!!? ചേട്ടന്‍റെ മലയാള പുസ്തകം എടുത്തു കൈയ്യില്‍ തന്നിട്ട് പറഞ്ഞു, "ഇതില് വല്ലതും ഉണ്ടോന്നു നോക്ക്".ഹെന്റ്റമ്മോ..കട്ടി കവിതകള്. പക്ഷെ കൂട്ടത്തില്‍ ഒരെണ്ണം എനിക്ക്  'ക്ഷ' പിടിച്ചു. പി. ഭാസ്കരന്‍ മാഷിന്‍റെ 'മഴമുകില്‍പെണ്‍കൊടി'. ഇത് മതി...ഇത് തന്നെ പാടാം. അങ്ങനെ മഴമുകില്‍പെണ്‍കൊടി കാണാതെ പഠിച്ചു തുടങ്ങി. കൂട്ടത്തില്‍ ഒരു ലളിതഗാനം പഠിച്ചു, മുന്നത്തെ വര്‍ഷം യുവജനോല്‍ത്സവത്തിനു കണ്ട ഒരു മോണോ-ആക്ട്‌ പഠിച്ചു, ഫാന്‍സി-ഡ്രസ്സ്‌ ന്‍റെ സ്ഥിരം വേഷം 'പിച്ചക്കാരന്‍ ' ചെയ്യാമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു. (അതാകുമ്പോ മേക് -അപ്പ് വേണ്ടെന്ന് ല്ലേ?? :-) )

                 അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവജനോല്‍ത്സവം വന്നെത്തി. ഉത്‌ഘാടനചടങ്ങ് കഴിഞ്ഞു കര്‍ട്ടന്‍ താണപ്പോള്‍ കോളാമ്പിയില്‍ കൂടി അനൌണ്‍സ്മെന്റ് കേട്ടു; "ആദ്യമായി യു.പി വിഭാഗം കവിതാ പാരായണ മത്സരമാണ്.ഇതിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സ്റ്റേജില്‍ വന്നു ചെസ്റ്റ് നമ്പര്‍ വാങ്ങേണ്ടതാണ്... രാജേഷ്‌ 7.B, നൗഷാദ് 5.A, സൂരജ് 7 G, സിബു 6.F....... " കോളാമ്പിയില്‍ കൂടി എന്‍റെ പേര്  ധ്വനിക്കുന്നത്‌ കേട്ട്  ആത്മനിര്‍വൃതനായി ഞാന്‍ സ്റ്റേജിലേക്ക് ചെന്നു. യു.ക.ക(യുവജനോല്‍ത്സവ കമ്മിറ്റി കണ്വീനര്‍ ) ശശി സാറ് പോക്കറ്റിലൊരു പേപ്പര്‍ കുത്തി തന്നു.അത് ഞാന്‍ മുകളിലേക്കാക്കി നോക്കി...61. കൊള്ളാം, ചെസ്റ്റ്  നമ്പര്‍ 61. ഇത് കുത്തിത്തരുന്നതിനിടയില്‍ കര്‍ട്ടന്‍ന്‍റെ ഇടയിലൂടെ ഞാനൊന്നു വെളിയിലേക്ക് നോക്കി...ഹമ്മോ..ആ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ പിള്ളേരും, പഠിപ്പിക്കുന്ന സാറുമ്മാരും അവിടെ ഇരിപ്പുണ്ട് . ഇരുപതോ ഇരുപത്തഞ്ചോ പേര് മാത്രമുള്ള ക്ലാസ്സിന്റെ മുന്നില്‍ നിന്ന് അറിയാന്‍ മേലാത്ത തമിഴില്‍ 'അങ്കെ', 'ഇങ്കെ ' മാത്രം പാടിയിട്ടുള്ള എന്‍റെ നെഞ്ചിലൂടെ എവിടുന്നാണോ എന്തോ, ഒരു കൊള്ളിയാന്‍ പോയി..!! ആ കൊള്ളിയാന്‍റെ  പിറകെ കലശ്ശലായ മൂത്രശങ്കയും!! സ്റ്റേജിനു വലതു വശത്തുള്ള ക്ലാസ്സിനു താഴെയുള്ള മൂത്രപ്പുരയിലേക്ക്‌ നെഞ്ചത്ത്‌ കിടന്നാടുന്ന ചെസ്റ്റ് നമ്പറുമായി ഞാന്‍ ഓടി. അവിടെ ചെന്ന് നിന്നപ്പോഴോ..അടിവയറ്റിലൊരു വേദനയും ഉരുണ്ടു കയറ്റവും മാത്രം. കാര്യം സാധിക്കുന്നില്ല.അഞ്ചു മിനിറ്റ് അവിടെ തന്നെ നിന്ന് നോക്കി, "നോ രക്ഷ". അപ്പോഴേക്കും ഏതോ ഒരുത്തന്‍ "നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍"ന്നു ലൗഡ് സ്പീക്കറിലൂടെ തൊണ്ട കീറി പാടുന്നു. തിരിച്ചു വന്നു ഞാന്‍ സ്റ്റേജിന്‍റെ പിന്നില്‍ പോയി നിന്നു. രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും വീണ്ടും ശങ്ക, വീണ്ടും ഓട്ടം , ചെന്ന് നില്‍ക്കും, പക്ഷെ അവസ്ഥ പഴയത് തന്നെ.. ആദ്യം പാടിയ 'ഭ്രാന്തന്' പിറകെ പിന്നെയും മൂന്നു നാല് 'ഭ്രാന്തന്മാര്‍' വന്നു പോയി. ഇതിനിടയില്‍ എന്‍റെ ശങ്ക പരിപാടി മൂന്നു നാല് തവണ ആവര്‍ത്തിച്ചു :-/ അങ്ങനെ ഒരു തവണ സ്റ്റേജിന്‍റെ പിറകില്‍ വന്നു നില്‍ക്കുമ്പോളാണ് കേള്‍ക്കുന്നത്, "ചെസ്റ്റ് നമ്പര്‍ 19, ലാസ്റ്റ് ആന്‍ഡ്‌ ദി ഫൈനല്‍ കാള്‍... " ഇവനൊക്കെ പരിപാടിക്ക് പേര് കൊടുത്തിട്ട് മുങ്ങി നടക്കുവാണല്ലോന്നു മനസ്സില്‍ ആലോചിച്ചു കൊണ്ട് നില്‍ക്കുമ്പോളാണ് ശശി സാറ് ഇരുന്നു കണ്ണുരുട്ടി കാണിച്ചിട്ട് സ്റ്റേജില്‍ കയറാന്‍ ആംഗ്യം കാണിക്കുന്നത്. ഇങ്ങേരിതെന്തോന്നാ എന്നെ കണ്ണുരുട്ടി കാണിക്കുന്നെതെന്നു ആലോചിച്ചു നില്‍ക്കുമ്പോള്‍ സാര്‍ എഴുന്നേറ്റു വന്നു തലക്കൊരു തട്ട് തന്നിട്ട്, "ചെസ്റ്റ് നമ്പര്‍ 19 വിളിച്ചത് കേട്ടില്ലേടാ, പോയി സ്റ്റേജില്‍ കയറ്". ഈശ്വരാ, ഇത് വരെ ഞാന്‍ ചെസ്റ്റ് നമ്പര്‍ തല തിരിച്ചു പിടിച്ചാണപ്പോ വായിച്ചത്!! 
          സ്റ്റേജില്‍ കയറി മൈക്കിന്‍റെ മുന്നില്‍ ചെന്ന് വടി പോലെ നിന്നു. എന്നിട്ട് സദസ്സിലേക്ക് ഒന്ന് നോക്കി. ജഡ്ജ് ആയിട്ടിരിക്കുന്നതില്‍ ഒരാള് എന്‍റെ ക്ലാസ് ‌ ടീച്ചര്‍ ആണ് . 'നമ്മുടെ പയ്യനാ' നില്‍ക്കുന്നതെന്നുള്ള ഭാവത്തില്‍ അദ്ദേഹം രണ്ടു സൈടിലേക്കും ഒന്ന് നോക്കി, ഞെളിഞ്ഞിരുന്നു. പാവം സാറുണ്ടോ അറിയുന്നു, ശങ്കയുമായി സ്റ്റേജില്‍ കയറിയ ഞാന്‍ നിന്നു വിറക്കുവാണെന്ന്!! സര്‍വ ദൈവങ്ങളെയും ഒരു റൗണ്ട് മനസ്സില്‍ ഓടിച്ചു ഞാന്‍ ആരംഭിച്ചു. "മാന്യ സദസ്സിനു എന്‍റെ വിനീത നമസ്കാരം. ഞാന്‍ ഇവിടെ പാരായണം ചെയ്യുന്നത് ശ്രി. പി. ഭാസ്കരന്‍റെ മഴമുകില്‍പെണ്‍കൊടി  എന്ന കവിതയിലെ ഏതാനും വരികളാണ് " ഹൊ!! അത് പറഞ്ഞൊപ്പിച്ചു. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാര്‍ക്ക് കിട്ടത്തില്ലെന്നു ചേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ദീര്‍ഘനിശ്വാസം വിട്ടു ഞാന്‍ പാരായണം തുടങ്ങി. വിട്ട ശ്വാസം മൈക്കില്‍ കൂടി കേട്ട് എല്ലാവരും കൂട്ട ചിരി തുടങ്ങി. വീണ്ടും കലിപ്പ് തന്നെ. അതൊന്നും അറിയാത്ത ഭാവത്തില്‍ ഒന്ന് മുരടനക്കിയിട്ടു..
                                          " ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
                                           കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി..??"

ഒരു നിര്‍ത്ത്. എല്ലാരും വിചാരിച്ചു കാണും അവിടെ അങ്ങനെ ഒരു നിര്‍ത്തുണ്ടെന്ന്. സത്യം പറഞ്ഞാല്‍ മുന്നേ പോയ കൊള്ളിയാന്‍റെയും ശങ്കയുടെയും after effect. പദ്യത്തിന്‍റെ ബാക്കി ഞാന്‍ മറന്നു പോയി. ആദ്യ റൗണ്ട് ഓടിച്ച സകല ദൈവങ്ങളെയും ഒരു റൗണ്ട് കൂടി ഓടിച്ച് ഞാന്‍ ആദ്യം മുതല് വീണ്ടും തുടങ്ങി,

                                         " ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
                                           കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി..??"

ആ രണ്ടു വരി കഴിഞ്ഞപ്പോഴേക്കും വീണ്ടും തടസ്സം, ഒരു വലിവ്.ഒന്നും പുറത്തേക്കു വരുന്നില്ല.അപ്പോഴേക്കും അവിടെ ഇരിക്കുന്നവര്‍ക്ക് കാര്യം മനസ്സിലായി. പിന്നെ നിര്‍ത്താതെ ഉള്ള കൂക്ക് വിളിയുടെ ബഹളമായിരുന്നു. മുന്നും പിന്നും നോക്കിയില്ല, തിരിഞ്ഞു കണ്ണടച്ച് പിടിചു സ്റ്റേജിന്‍റെ പുറകു വശം വഴി ഒരൊറ്റ ഓട്ടം. ഓടുന്നതിനിടക്ക് നിക്കറില്‍ ഒന്ന് തപ്പി നോക്കി, ഒരു നനവുണ്ടായിരുന്നോന്നു ചെറിയ ഒരു  സംശയം!!
കഷ്ണം 1: ലളിത ഗാനം, ഫാന്‍സി ഡ്രസ്സ്‌, മോണോ ആക്ട്‌ തുടങ്ങിയ പരിപാടികള്‍ക്ക് 'സിബു 6.F' എന്ന് മൈക്കിലൂടെ കേള്‍കുമ്പോള്‍ ആരും കാണാതെ പന്തലിന്‍റെ ഏറ്റവും പിന്നിലേക്ക്‌ scoot ആകുന്നത് ഒരു ശീലമാക്കി.

കഷ്ണം 2: "മേലാല്‍ നിക്കറില്‍ മുള്ളുവോടാ???" എന്നും ചോദിച്ചു അമ്മ എന്‍റെ ചെവിക്കു പിടിച്ചപ്പോ മനസ്സിലായി, ഞാന്‍ പറയാതെ തന്നെ അമ്മ അത് 'മണത്തറിഞ്ഞെന്ന്'!!!

47 comments:

  1. എന്നതാടാ ഉവ്വെ ഇത്...ഇതൊക്കെ ആരോടെങ്കിലും പറയാന്‍ കൊള്ളാമോ..??!!അയ്യേ...കൂയ്...

    ReplyDelete
  2. വാർട്രൌസറിട്ട ഒരു ആറാം ക്ലാസ്സുകാരൻ സകലകലാവല്ലഭന്റെ സഭാകമ്പം വരയിൽകൂടിയും ,വരികളിൽ കൂടിയും നന്നായി ചിത്രീകരിച്ചിരിക്കുന്നു ..കേട്ടൊ സിബു.

    ReplyDelete
  3. ഇത്രയൊക്കെ പറഞ്ഞപ്പോള്‍ നിങ്ങള്‍ തെറ്റിദ്ദരിക്കരുത്..ഇവന്‍ നല്ല ഒരു പാട്ടുകാരന്‍ തന്നെ ആണ്.

    പന്തളം എന്‍ എസ് എസ് കോളേജില്‍ സിബു പാടിയ മേഘമായ് വന്തുപോകിലും എന്ന തമിഴ് ചലച്ചിത്രഗാനം ഞങ്ങള്‍ ഇന്നലെ കേട്ടതുപോലെ ഓര്‍മ്മിക്കുന്നു....

    N.B : അവിടേയും പുള്ളി മുകളില്‍ പറഞ്ഞ extra കലാപരിപാടി നടത്തിയിരുന്നൊ എന്ന് വ്യക്തമല്ല :)

    ReplyDelete
  4. സിബു, സത്യമായിട്ടും ഞാന്‍ ഇത് ആരോടും പറയില്ല. ഇവിടെ എന്റെ കുറച്ച് കൂട്ടുകാരികളുണ്ട്..(കല്യാണം കഴിക്കാത്ത)അവരോട് മാത്രേ പറയുകയുള്ളു!!! :)

    ReplyDelete
  5. അതുശരി.. പാട്ടുകാരനാണല്ലേ? അപ്പോള്‍ ചിത്രം വരയ്ക്കുന്ന, എഴുതാനറിയുന്ന, ഒരു പാട്ടുകാരന്‍! ചുരുക്കിപ്പറഞ്ഞാല്‍ ഒരു സകലകല്ലാവല്ലഭന്‍!!!!

    സിബു, ഞാന്‍ പുതിയൊരു ഫോട്ടോ ബ്ലോഗ് തുടങ്ങി. സമയം പോലെ ഒന്ന് നോക്കൂ.

    ReplyDelete
  6. Sandeep Kumar T GMay 19, 2010 at 3:19 AM

    Ithremokke ezhuthiya nilakku, annu naranathu branthan padiyathu Gopi aanennum, ONV - de kavitha cholli sammanam medichathu njananennum ninakku parayamayirunnu.....!!!

    ReplyDelete
  7. Ginumon raveendranMay 19, 2010 at 3:22 AM

    ninne kondu oru rakshayum illalloda..........sathyam paranjaal ettam classil njan yuvajanolsavathil padaan poya kadha orthu poyi....oru vethyasam maathram njan pedichathe ullu peduthilla....pinne sammanavum kitti....pli hi hi ......all the best ...keep going.....love u....ummaa....

    ReplyDelete
  8. തകര്തട മച്ചൂ... നിന്‍റെ ബുദ്ധിജീവി മാങ്ങതൊലി ബ്ലോഗ്‌ ഒക്കെ കളഞ്ഞിട്ടു ഇങ്ങനെ വല്ലോം എഴുത്ത്...വായിക്കാന്‍ രസമുണ്ട്

    ReplyDelete
  9. ഹി..ഹി.അങ്ങനെ ഒരു കുടം തണ്ണീരുമൊക്കത്ത് വെച്ച പെണ്‍കൊടി പോയ വഴി പോയി അല്ലേ.:)
    ആ സ്റ്റേജിന്റെ വരയും കൊള്ളാം.

    ReplyDelete
  10. അയ്യേ എന്നു പറയുന്നില്ല ...അയ്യയ്യേ എന്നു പറയാം ...

    ReplyDelete
  11. ഇ അമ്മയുടെ ഒരു കാര്യം !

    ReplyDelete
  12. അല്ല കൊയാ, ഇഞ്ചാതി വര്‍ത്താനൊക്കെ ഞമ്മളറിഞ്ഞ്, അത് പോട്ട്, എനിപ്പൊ നാട്ടാരോട് പറയാന്‍ നിക്കണ്ടാ..അയ്യേ... കൂയ്യ്..

    ReplyDelete
  13. ഹിഹി-വിവരണം നന്നായി കെട്ടോ

    ReplyDelete
  14. ബിലാത്തിപട്ടണം / BILATTHIPATTANAM : ആ സഭാകമ്പം ഇത്തിരി ഭാവന കൂട്ടി ചിത്രീകരിക്കണം എന്നെ ഉദ്ധേശിച്ചിട്ടുണ്ടായിരുന്നുള്ളൂ. എല്ലാര്ക്കും ഇഷ്ട്ടപെടുമോ എന്നൊരു ഭയമുണ്ടായിരുന്നു. ഇഷ്ട്ടപെട്ടത്തില്‍ ഒരുപാട് സന്തോഷം. ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു.

    ഗോപീകൃഷ്ണ൯.വി.ജി : പന്തളം കോളേജില്‍ പാട്ട് പാടിയ കഥയൊക്കെ നമ്മളറിഞ്ഞാ പോരേടാ..!! നീ എന്തിനാ ഈ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഇങ്ങനെ ഓര്‍ത്തു വെക്കുന്നത്??!! ഈശ്വരാ, ഡെമോക്ലീസിന്‍റെ വാള് പോലെ അതിപ്പോഴും എന്‍റെ തലയ്ക്കു മുകളില്‍ തന്നാണല്ലോ...!!

    Vayady : കാലു വാരരുത്...ആരോടും പറയത്തില്ലെന്നു പറഞ്ഞല്ലേ ഞാന്‍ പറഞ്ഞതൊക്കെ കേട്ടത്..എന്നിട്ടിപ്പോ..ഹും..!!

    Sandeep Kumar T G : ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രം വായ തുറക്കുന്ന നിന്‍റെ ആ ശീലം ഇത് വരെ ഉപേക്ഷിചില്ലാ അല്ലെ..??

    Ginumon raveendran : കള്ളം പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്..അത് കൊണ്ടല്ലേ..!! ഈ പ്രോത്സാഹനം കൂടെ ഉണ്ടാവണം.

    Jiss Janardhanan : അളിയാ, ഇതിപ്പോ ഇങ്ങനിങ്ങ് വന്നു പോയതാ...ഇങ്ങനെ തന്നെ വേണമെന്ന് വാശി പിടിച്ചു നീ എന്നെ ബുദ്ധിമുട്ടിലാക്കരുത്.

    Rare Rose : ആദ്യമായിട്ടല്ലേ ഇവിടെ? ഇനിയും ഈ വഴി വരണം കേട്ടോ.
    അത് തന്നെയാ സത്യം, പെണ്‍കൊടി പോയ വഴിക്ക് തന്നെ പോകേണ്ടി വന്നു.

    Raveena Raveendran : ആദ്യമായിട്ട് ഈ വഴി വന്നതിനു ഒരുപാട് നന്ദി. ഇനിയും വരണം.
    ഇങ്ങനെ തന്നെ പറയുമെന്നെനിക്കറിയാം, അത് കൊണ്ടല്ലേ മുന്‍ക്കൂട്ടി ഞാന്‍ തന്നെ അങ്ങ് പറഞ്ഞത് :-)

    ഒഴാക്കന്‍ : അണ്ണാ, സത്യമാ..ഞാന്‍ എന്ത് കള്ളത്തരം കാണിച്ചാലും അമ്മ അത് കണ്ടു പിടിക്കും..ഈ അമ്മേടെ ഒരു കാര്യം!!

    രവി : ഇങ്ങലാണപ്പോ ദു കണ്ണൂര് മുയുമനും പാട്ടാക്ക്യെ...ല്ലേ..!!

    jyo : നന്ദി...ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില് സന്തോഷം..

    ReplyDelete
  15. ഒരു കുടം കണ്ണീര് ഒക്കത്തു വച്ച് ബാക്കിയുള്ളത് മുഴുവന് സ്റ്റേജിലും ഒഴുക്കി അല്ലേ?

    സംഭവം വളരെ രസകരമായി അവതരിപ്പിച്ചു. :)

    മുന്‍പേ പറഞ്ഞതു കൊണ്ടു മാത്രം അയ്യേ എന്ന് പറയുന്നില്ല ;)

    ReplyDelete
  16. Sandeep Kumar T GMay 21, 2010 at 1:47 PM

    Pattu padi sammanam medikkan pattiyittilla...ennal kallam paranjenkilum....athinum nee sammathikille..??

    Enthayalum ninte blog okke enikku 'ksha' pidichu...ketto... keep it up. good work..!!

    ReplyDelete
  17. അയ്യേ..

    വായിച്ചു കേട്ടോ..

    ReplyDelete
  18. "മേലാല്‍ നിക്കറില്‍ മുള്ളുവോടാ???" എന്നും ചോദിച്ചു അമ്മ എന്‍റെ ചെവിക്കു പിടിച്ചപ്പോ മനസ്സിലായി, ഞാന്‍ പറയാതെ തന്നെ അമ്മ അത് 'മണത്തറിഞ്ഞെന്ന്'!!!

    ഹ ഹാ ഹു ഹൂ...
    ഹൂയ്...

    ഹായ് കൂയ് പൂയ്!

    ReplyDelete
  19. പോസ്റ്റിലെ ഫോട്ടോ കിടിലം... കവിത ചൊല്ലിയപ്പോഴുണ്ടായ വെപ്രാളം visualize ചെയ്യാൻ ഫോട്ടോ സഹായിച്ചു. :)

    ReplyDelete
  20. Enjoyed...
    Thommy

    tkodenkandath@gmail.com
    http://DrawnOpinions.blogspot.com
    http://InnocentLines.blogspot.com

    ReplyDelete
  21. ഓ.ടോ. -> മറുപടി കാണാൻ ഇവിടെയാകും എളുപ്പം എന്നു തോന്നി.
    ബ്ലോഗിൽ വന്നതിനും വായിച്ചതിനും നിർദേശത്തിനു നന്ദി. തീർച്ചയായും അടുത്ത കഥയിൽ ശ്രദ്ധിക്കാം :)

    ReplyDelete
  22. നാലാളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാനുള്ള ത്വര പണ്ട് മുതലേ ഉണ്ട്. പക്ഷെ ഒടുവില്‍ അത് നാനൂറ് പേരെ കാണുമ്പോള്‍ ഉള്ള ഷൈനിംഗ് ഒക്കെ പോകേം ചെയ്യും എന്ന് മാത്രം . അതാ പണ്ട് രണ്ടാള്‍ പറഞ്ഞത്: 'കണ്ടറിയാത്ത പുള്ള കൊണ്ടാല്‍ അറിയും' എന്ന്

    ReplyDelete
  23. കൊള്ളാം..നല്ല അവതരണം
    വര മാത്രമല്ല പാട്ടും കയ്യിലുണ്ടെന്ന് മനസ്സിലായി
    എന്നാലും..അയ്യേ..അയ്യയ്യേ..

    ReplyDelete
  24. വിവരണം നന്നായി.വീണ്ടും കാണാം,സിബു

    ReplyDelete
  25. അല്ല മാഷേ നമ്മുടെ ഇന്നച്ചന്‍ കഥാപ്രസംഗം അവതരിപ്പിയ്കാന്‍ അന്ന് സ്റ്റേജില്‍ ഉണ്ടായിരിന്നോ ...
    ആ പഴയ...... ഓലയാല്‍ മേഞ്ഞൊരു കൊച്ചു ഗ്രഹത്തിന്റെ കോലായില്‍ നിന്നൊരു കോമളാങ്കി....

    ReplyDelete
  26. വള്ളിസൗസറുകാരന്റെ സഭാകമ്പം വരയിലൂടേയും വരികളിലൂടേയും നന്നാക്കി.

    ReplyDelete
  27. ഹ ഹ ഹ… ആരോടും പറയാത്ത കാര്യം അമ്മ “മണത്തറിഞ്ഞു” എന്നു വായിച്ചപ്പോള്‍ “മണം” കൊണ്ടാവും എന്നു കരുതിയില്ല .! ഹ ഹ ഹ.. സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ ചിരി നിറുത്താന്‍ ഒന്നു പാട്പെട്ടു. കമന്‍റെഴുതാന്‍ വെണ്ടി ചിരി ഒന്നു നിറുത്തി പക്ഷെ വീണ്ടും ചിരിച്ചു പോവുന്നു.! നന്നായി എഴുതിയിരിക്കുന്നു. !

    ReplyDelete
  28. Anna kollam kidilammm keep it uppppp

    ReplyDelete
  29. നന്നായി എഴുതിയിരിക്കുന്നു.
    ഞാന്‍ അറിയാതെ ചിരിച്ചു പോയി.
    ഒരു നിക്കറു കാരന്റെ മനസ്സിലെ അങ്കലാപ്പ്
    കണ്ടു കൊണ്ടിരുന്നതു പോലെ തോന്നി .
    ഇനിയും എഴുതുക

    ReplyDelete
  30. നല്ലരസത്തില്‍ വായിച്ചു.. വായികുമ്പോള്‍
    ഞാന്‍ എന്‍റെ കുട്ടിക്കാലത്തിലേക്ക്
    പൊയ്.കാരണം,ഞാനും ഇതുപോലെ ഒരിക്കല്‍
    മിമിക്രി അവതരിപ്പിക്കാന്‍ സ്റ്റേജില്‍
    കയറിയത് ഓര്‍ത്തു പൊയ്.
    പക്ഷെ ആദ്യത്തെ തവണ പിഴച്ചെങ്കിലും,
    പിന്നീട് ഒന്നാം സമ്മാനം കിട്ടിയതുകൊണ്ട്
    ആ ക്ഷീണം മാറികിട്ടി.
    നല്ല അവതരണം ഇഷ്ടമായി..

    ReplyDelete
  31. ഓരോ സ്കൂള്‍ അനുഭവങ്ങളും നമ്മളെ തരളിതരാക്കും. അത് ഒരു നൊസ്റ്റാള്‍ജിയ ആണ്. അത്തിരിക്കട്ടെ. കല്യാണം കഴിച്ചോ. ഭാര്യ ഇപ്പോഷും ട്രൌസറില്‍ മുള്ളുന്ന ശീലം നിര്‍ത്തിയോ? അല്ല ആ വഴിക്കൊക്കെ വരാനാ

    ReplyDelete
  32. എന്നാലും ഇതൊക്കെ ഇങ്ങനെ വിളിച്ചുപറയാമോ!

    ReplyDelete
  33. അയ്യയ്യേ! എന്നാലും ഇങ്ങനെ പരസ്യമായിട്ടു നിക്കറിലൊക്കെ മുള്ളാമോ?

    സ്കൂള്‍ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ചെറുപ്പം തരുന്നു, നഷ്ടബോധവും. ആശംസകള്‍.

    ReplyDelete
  34. രസായിട്ടുണ്ട് എഴുത്ത്.

    ReplyDelete
  35. Deepa KurasarurmanaJune 1, 2010 at 1:45 PM

    ഇതെനിക്ക്യ്‌ 'ക്ഷ' പിടിച്ചു ട്ടോ...
    അസ്സലായിണ്ട്

    ReplyDelete
  36. ‘Ayye kooy ‘ valare nannayittund..:)

    ReplyDelete
  37. ശ്രീ : ഭാഗ്യത്തിന് സ്റ്റേജില്‍ ഒഴുകിയില്ലാ..ശ്ശെ..അങ്ങനെങ്ങാനും പറ്റിയിരുന്നേല്‍ ഞാന്‍ ബക്കറ്റും ചൂലുമായി സ്റ്റേജില്‍ പോയി നിക്കുന്ന കാര്യം ഒന്നാലോചിച്ചേ..!!

    ampadi : എന്‍റെ ബാക്കി കാര്യങ്ങള്‍ ഇവിടെ പറഞ്ഞു നീ വെറുതെ കൊളമാക്കരുത് :-)

    Sandeep Kumar T G : താങ്ക്സ് ഡാ ഉവ്വെ :-)

    ($nOwf@ll) : വായിച്ചു കഴിഞ്ഞിട്ട് അയ്യേന്നു പറയല്ലെന്നു പറഞ്ഞതാ...ദപ്പോ, ദങ്ങനെ തന്നെ !! ആദ്യമായി ഈ വഴി വന്നതിനു ഒരുപാട് നന്ദി. ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    »¦മുഖ്‌താര്‍¦udarampoyil¦« : ഇഷ്ട്ടപെട്ടെന്നുള്ള സ്നേഹം കമ്മന്റില്‍ നിന്നും കിട്ടി...വളരെ വളരെ സന്തോഷം..

    ശാലിനി : നല്ല ചുള്ളന്‍ പയ്യനല്ലേ..?? അതും ഞാന്‍ തന്നാ..ഹി..ഹി..
    ആദ്യമായി ഈ വന്നതിനു ഒരുപാട് നന്ദി...പ്രോത്സാഹനത്തിനും.

    Thommy : നന്ദി,ഒരുപാട്..വന്നതിനും, വായിച്ചതിനും, നല്ല കമന്റിനും...
    എങ്ങനെ ഇവിടെ എത്തി..??!! ഇനിയും വരണം.

    ReplyDelete
  38. ഇസ്മായില്‍ കുറുമ്പടി ( തണല്‍) : ഇസ്മയിലിക്ക, ഞാന്‍ വിട്ടുകൊടുത്തില്ല ..അടുത്ത വര്‍ഷം ലളിതഗാനം പാടി ധൈര്യശാലിയായി..!! ഈ വഴി വന്നതിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി കേട്ടോ :-)

    സിനു : ഇപ്പോഴത്തെ പാട്ട് കൂട്ടുകാര്‍ക്കിടയില്‍ മാത്രമാക്കി..അവന്മാര്‍ക്ക് ഭയങ്കര സഹനശേഷിയാ..!!
    ഞാന്‍ പറയല്ലേ പറയല്ലെന്ന് പറഞ്ഞിട്ടും എല്ലാരും മൂക്കത്ത് വിരല് വെക്കുവാ..! അപ്പൊ പറയാതെ കൂടി ഇരുന്നിരുന്നെങ്കില്‍ ഞാന്‍ ഇവിടുന്നു ഓടണ്ടി വന്നേനെ...!!

    krishnakumar513 : ഇഷ്ട്ടപ്പെട്ടെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം ചേട്ടാ..തീര്‍ച്ചയായും കാണാം :-)

    Readers Dais : ഹ...ഹ...ഹ..അന്ന് ഇന്നച്ചന് പറ്റിയ അതെ അവസ്ഥയില്ലാരുന്നു ഞാനും..പക്ഷെ ഞാന്‍ നിന്ന് ഞെളി പിരി കൊള്ളാതെ ഇറങ്ങി ഓടി..!! വന്നതിലും അഭിപ്രായത്തിനും ഒരുപാട് നന്ദി. വീണ്ടും വരണം.

    പട്ടേപ്പാടം റാംജി : റാംജി, നല്ല കമ്മന്റിനു ഒരുപാട് നന്ദി...ഇനിയും ഈ വഴി വരണം.

    jayarajmurukkumpuzha : സന്തോഷം...ഒരുപാട്.. :-)

    ഹംസ : ഹംസ്സക്ക, ഇത് എന്‍റെ ഒരു പരീക്ഷണമായിരുന്നു...ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

    sanjay : താങ്ക്സ് ഡാ :-)

    കുസുമം ആര്‍ പുന്നപ്ര : ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍..

    ReplyDelete
  39. lekshmi. lachu : നല്ല അഭിപ്രായത്തിന് ഒരുപാട് സന്തോഷം കേട്ടോ..
    അന്ന് മേടിച്ച സമ്മാനത്തിന് ഇപ്പൊ എന്‍റെ വക ഒരു congrats :-)

    എന്‍.ബി.സുരേഷ് : "ഓരോ സ്കൂള്‍ അനുഭവങ്ങളും നമ്മളെ തരളിതരാക്കും. അത് ഒരു നൊസ്റ്റാള്‍ജിയ ആണ്. "
    - മാഷേ, സത്യം...അങ്ങനെ കൂട്ടായി എനിക്ക് എന്‍റെ ഡിഗ്രി മൂന്നു വര്‍ഷവും ഉണ്ട്...
    ഇത് വരെ കെട്ടിയിട്ടില്ല..അപ്പൊ ഇനി ബാക്കി കാര്യങ്ങള് പറയണ്ടല്ലോ..!!

    Typist | എഴുത്തുകാരി : ഇങ്ങനെ ചോദിച്ചു ചമ്മിപ്പിക്കാതെ...ഹി..ഹി..

    വഷളന്‍ | Vashalan : ചേട്ടായി, "മലവെള്ളപ്പാച്ചില്‍ മുറം കൊണ്ട് തടുക്കാമോ..??" സ്കൂളില്‍ പഠിച്ചതാ..ഒരുത്തന്‍ മുറവും കൊണ്ട് നില്‍ക്കുന്ന ഒരു പടവും ഉണ്ടായിരുന്നു..സംഭവിച്ചു പോയി...!!
    ഇവിടെ വരെ വന്നു വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിനു ഒരുപാട് നന്ദി..

    കുമാരന്‍ | kumaran : കുമാരേട്ടാ, നിങ്ങളെ പോലെ നര്‍മ്മവും ഹാസ്യവും കൊണ്ട് കുടുകുടാ ചിരിപ്പിക്കുന്നവരുടെ അഭിപ്രായം എനിക്കുള്ള നല്ല പ്രോത്സാഹനമാണ്...നന്ദി..ഒരുപാട്.

    Deepa Kurasarurmana : നന്ദി ട്ടോ..ഒരുപാട്..

    Rajina Nanoth : താങ്ക്സ് ഉണ്ടേ...

    ReplyDelete
  40. ഹഹഹ

    മള്ട്ടി ടല്ലെന്റ്റഡ് :)

    {പിച്ചക്കാരന്‍ ചെയ്യാമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു അതാകുമ്പോ മേക് -അപ്പ് വേണ്ടെന്ന് ല്ലേ} ഇതിനാണ് സ്വാഭിമാനം എന്നു പറയണത് കീപ്പ് ഇറ്റ് അപ്പ്

    ReplyDelete
  41. ഈ പോസ്റ്റ്‌ ഇപ്പോള്‍ ആണ് കണ്ടതും ...അപ്പോള്‍ ഇതുപോലെ ഒരു കഴിവും ഉണ്ടല്ലേ?എനിക്ക് പാട്ട് കരോട്മാത്രം എന്തോ ഒരു അസൂയ ആണ് ......

    ReplyDelete
  42. പറ്റിയ പേര്.... ഹി ഹി...
    അയ്യേ കൂയ് ...... കൂയ്...

    ReplyDelete
  43. @ Chinchu Nair : താങ്ക്സ് അഥവാ നന്ദി.. :-)

    @ Pd : താങ്ക്സ് കേട്ടോ..
    ഈ സ്വാഭിമാനം ആണണ്ണാ നമ്മുടെ കൈമുതല്... ;-)

    @ siya : അസൂയ പെടല്ലേ..അസൂയ പെടല്ലേ..
    ഞാന്‍ പാടും..നിങ്ങളെല്ലാം അനുഭവിക്കുകേം ചെയ്യും...ഹാ...

    @ ഹാപ്പി ബാച്ചിലേഴ്സ് : അപ്പൊ ഇഷ്ട്ടപെട്ടു അല്ലെ...ഡാങ്ക്സ്..

    ReplyDelete
  44. ഡാ സിബുവേ ..........കൊള്ളാലോ ......പൊളപ്പന്‍ ആയിട്ടുണ്ട്‌

    aralipoovikal.blogspot.com

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails